ADVERTISEMENT

ബെംഗളൂരു സ്വദേശിനിയായ രേവാ മാലിക് രാവിലെ ഉണരുമ്പോള്‍, ആദ്യം ശ്രദ്ധിക്കുക ഇന്ന് നല്ല വെയിലുണ്ടോ എന്നാണ്. കാരണം ഇതറിഞ്ഞിട്ടു വേണം രേവയ്ക്ക് അന്നത്തെ ആഹാരം എന്തുവേണം എന്ന് തീരുമാനിക്കാന്‍ ! ഇതെന്താണ് സംഗതി എന്നാണോ ആലോചിക്കുന്നത് ? എങ്കില്‍ കേട്ടോളൂ രേവയുടെ വീട് പൂര്‍ണ്ണമായും സോളര്‍ എനെര്‍ജിയിലാണ് പ്രവര്‍ത്തിക്കുന്നത്. മണ്ണുകൊണ്ടാണ് വീട് പടുത്തുയർത്തിയത്. തീർന്നില്ല, ഭൂഗർഭ വാട്ടര്‍ ഹാർവെസ്റ്റിങ് വഴി 10,000 ലിറ്റര്‍ വെള്ളം ഇവര്‍ സംഭരിക്കുന്നുണ്ട്. 

ഈ വീട്ടിലെ മറ്റൊരു പ്രത്യേകതയാണ് നമ്മളെ അത്ഭുതപ്പെടുത്തുക. ഒരൊറ്റ ലൈറ്റ് പോലും ഈ വീട്ടിലില്ല. സൂര്യപ്രകാശം മാത്രമാണ് ഇവിടെ വെളിച്ചത്തിന്റെ സ്രോതസ്സ്. ഇക്കാലത്ത് അധികമാര്‍ക്കും ഇങ്ങനെ ജീവിക്കാൻ സാധിക്കും എന്നു തോന്നുന്നില്ല. എന്നാല്‍ രേവയും രഞ്ജനും ഇക്കാര്യത്തില്‍ വ്യത്യസ്തര്‍ തന്നെയാണ്. കാരണം സൂര്യനൊപ്പം ഉണരുകയും സൂര്യാസ്തമയത്തോടെ വെളിച്ചം ആവശ്യമില്ല എന്ന് കരുതുകയും ചെയ്യുന്നവരാണ് ഇവര്‍. ഈ ജീവിതരീതി തന്നെയാണ് ഇവര്‍ക്ക് പ്രിയവും.

solar-home-architects

770 ചതുരശ്രയടിയിലാണ്  വീട് നിര്‍മ്മിച്ചിരിക്കുന്നത്. മണ്ണും കല്ലും കൊണ്ടാണ് അടിത്തറ കെട്ടിയത് . പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ കൊണ്ട് നിർമിച്ച വീടിന്റെ തറ ചെയ്തിരിക്കുന്നത് ടെറാകോട്ട മെറ്റീരിയല്‍ കൊണ്ടാണ്.  വെളിച്ചവും കാറ്റും ആവോളം ഉള്ളില്‍ കടക്കുന്ന രീതിയിലാണ് ഈ വീടിന്റെ നിര്‍മ്മാണം. ഇതു വലിയ വേനല്‍ കാലത്തും അതിനാല്‍ ഇവിടെ തണുപ്പുണ്ടാകും.

solar-home-inside

വീട്ടില്‍ തന്നെ ഹോം കംപോസ്റ്റിങ് സൗകര്യവും ഇവര്‍ ഒരുക്കിയിട്ടുണ്ട്.  കൂടാതെ നല്ലൊരു ഓര്‍ഗാനിക് പച്ചക്കറിതോട്ടവും ഇവിടെ സജ്ജം. 

English Summary- Solar Sustainable House Couples

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com