ന്യൂ ട്രിവാൻട്രത്ത് കോൺഡോർ ഗ്രൂപ്പിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആഢംബര സൗധങ്ങൾ

condor1
SHARE

രാജ്യാന്തരതലത്തിൽതന്നെ മികവുറ്റ കെട്ടിടങ്ങൾ നിർമ്മിക്കുക. അത് വഴി ഇന്ത്യയിലെ തന്നെ ഒന്നാം നിര ഗ്രൂപ്പായി അറിയപ്പെടുക. കാൽ നൂറ്റാണ്ടിലധികം കാലത്തെ പ്രവർത്തനമികവിലൂടെ കോൺഡോർ ഗ്രൂപ്പ് നേടിയെടുത്തത് ഈ സൽപ്പേര് തന്നെയാണ്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയോ ഷോപ്പിങ് മാളോ, അമ്യൂസ്മെന്റ് പാർക്കോ, സൂപ്പർ ലക്ഷ്വറി അപാർട്മെന്റോ അങ്ങിനെ എന്തുമാവട്ടെ. ശിൽപചാരുതയോടെ അവ നിർമ്മിക്കാൻ കഴിയുന്ന ഏക ബിൽഡർ കോൺഡോർ ആണ്. ഇന്ത്യ മാത്രമല്ല യുഎഇ, ഖത്തർ എന്നിവയുൾപ്പെടെ നാല് രാജ്യങ്ങൾ കോൺഡോർ ഗ്രൂപ്പിന്റെ പ്രവർത്തന മേഖലകളാണ്. യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ കോംപാക്റ്റ് നെറ്റ് വർക്കിൽ അംഗത്വം നേടിയത് ഈ രാജ്യങ്ങളിലെ പ്രവർത്തന മികവിലൂടെയാണ്. വൈവിധ്യമാർന്ന പദ്ധതികളുടെ ആവിഷ്ക്കരണത്തിലൂടെ ഗ്ലോബൽ ബിൽഡർ എന്ന പദവിയിലേക്ക് കോൺഡോർ ഗ്രൂപ്പ് ഉയർന്നു കഴിഞ്ഞിരിക്കുന്നു.

കോൺഡോർ ബിൽഡേഴ്സ്

condor2

ഇന്ത്യക്കകത്തും പുറത്തും നിർമ്മിച്ച 370ൽ പരം നിർമ്മാണ പദ്ധതികളിലൂടെ 38 വർഷത്തിനകം കൺസ്ട്രക്ഷൻ മേഖലയിൽ രാജ്യാന്തരതലത്തിൽത്തന്നെ  ശ്രദ്ധ പിടിച്ചു പറ്റാൻ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പിന്റെ മികവുറ്റ നിർമ്മാണങ്ങളിൽ, ടെലികമ്മ്യുണിക്കേഷൻ കെട്ടിടങ്ങൾ, ഡാറ്റാ സെന്ററുകൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, ഷോപ്പിങ് മാളുകൾ എന്നിവ ഉൾപ്പെടും.യുഎഇ രാജവംശത്തിന് വേണ്ടി നിർമ്മിച്ച ഹെറിറ്റേജ് കെട്ടിടങ്ങളും കൊട്ടാരങ്ങളും കോൺഡോർ ഗ്രൂപ്പിന്റെ ലോകശ്രദ്ധ നേടിയ നിർമ്മാണങ്ങളാണ്.

കോൺഡോർ സൈബർ ഗാർഡൻസ്

condor3

കഴക്കൂട്ടത്തെ കോൺഡോർ സൈബർ ഗാർഡൻസ് സാങ്കേതികത്തികവിന്റെയും സൂപ്പർ ലക്ഷ്വറി ജീവിത ശൈലിയുടെയും മികച്ച മാതൃകയാണ്. ഏഴ് ഏക്കർ വിസ്തൃതിയിൽ വിശാലമായ ടൗൺഷിപ്പ് ശൈലിയിലാണ് ഇതിന്റെ നിർമ്മാണം. ലോകോത്തര നിലവാരമുള്ള നാഗരികസൗകര്യങ്ങളോടോപ്പംതന്നെ പ്രകൃതിയോടിഴുകിച്ചേർന്നുനിൽക്കുന്ന തരത്തിലുള്ള ലാന്റ്സ്കേപ്പിങ്ങും കോൺഡോർ സൈബർ ഗാർഡൻസിൽ ഒരുക്കിയിട്ടുണ്ട്.. 2 മിനിട്ട് നേരത്തെ ഡ്രൈവ് കൊണ്ടിവിടെനിന്ന് ടെക്‌നോപാർക്കിലെത്തിച്ചേരാം.

condor4

ഇൻഫോസിസ്, വിമാനത്താവളം, മാൾ ഓഫ്  ട്രാവൻകൂർ, ആക്കുളം ബോട്ട് ക്ലബ്, ലുലുമാൾ, കിംസ് ആശുപത്രി, അനന്തപുരി ആശുപത്രി എന്നിവയും തൊട്ടടുത്താണ്. നാല് ബ്ളോക്കുകളുള്ള ടൗൺഷിപ്പാണ് കോൺഡോർ സൈബർ ഗാർഡൻസ്.

കോൺഡോർ സൈബർ ഗാർഡൻസ് കാർണേഷൻസ്

കോൺഡോർ സൈബർ ഗാർഡൻസിന്റെ രണ്ടാമത്തെ ടവറായ കാർണേഷൻസിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക് പുരോഗമിക്കുകയാണ്. കടലിന്റെ ദൃശ്യകാന്തി ആവോളം ആസ്വദിക്കാവുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. 209 അപാർട്ട്മെന്റുകൾ, 19 നിലകൾ, രണ്ടും മൂന്നും  ബെഡ്റൂമുകളുള്ള അതിവിശാലവും ആർഭാടപൂർവ്വവുമായ വാസഗൃഹങ്ങൾ. അത്യാധുനിക ഡിസൈനിൽ സമകാലിക അംശങ്ങളോടെ ആകർഷണീയമായ അകത്തളവിതാനം. ലാൻഡ്സ്കേപിങ് ചെയ്ത ഉദ്യാനവും പുൽത്തകിടിയും. കുട്ടികൾക്ക് കളിസ്ഥലം, ഭിന്നശേഷിക്കാർക്കും കടന്നെത്താവുന്ന സജ്ജീകരണം. സന്ദർശകരുടെ ലോഞ്ചിൽ ഫർണിച്ചറും വൈഫൈ സൗകര്യവും. റൂഫ്ടോപ് ഗാർഡനും പാർട്ടി ഏരിയയും. മാലിന്യ സംസ്കരണത്തിന് ബയോബിൻ, ഇൻസിനറേറ്റർ തുടങ്ങി അത്യന്താധുനിക സൗകര്യങ്ങളുമുണ്ട്. കാർണേഷൻസിന്റെ നേർക്കാഴ്ച്ചക്കായി മോക്ക് അപാർട്ട്മെന്റുകൾ സന്ദർശിക്കുക.

condor5

കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.4 കിലോമീറ്റർ ദൂരവും ടെക്നോപാർക്കിൽ നിന്ന് 3.3 കിലോമീറ്റർ ദൂരവും കഴക്കൂട്ടത്ത് നിന്ന്  5 കിലോമീറ്റർ ദൂരവും മാത്രമേയുള്ളൂ. മൂന്ന് പതിറ്റാണ്ടുകളോളം നിരവധി കോർപ്പറേറ്റ് സൗധങ്ങൾ നിർമ്മിച്ച കോൺഡോർ ഗ്രൂപ്പിന്റെ അഭിമാന പ്രോജക്ടാണ് കാർണേഷൻസ്.

'ന്യൂ ട്രിവാൻട്രം' എന്നറിയപ്പെടുന്ന  ബൈപ്പാസ് റോഡിൽ സ്ഥിതിചെയ്യുന്ന കാർണേഷൻസ് സുനിശ്ചിതമായ ഒരു നിഷേപ സാധ്യതകൂടിയാണ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രൂപ്പിന് ലോകത്തെ 16-ാമത് പ്ളാറ്റിനം ഗ്രീൻ ബിൽഡിങ്ങ്, മിഡിൽ ഈസ്റ്റിൽ ഒന്നാമത് എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

condor6

അൺ ലിമിറ്റഡ് ഫ്ളോറുകൾക്കുള്ള കോൺട്രാക്ടേഴ്സ് ലൈസൻസ്, ദുബായ്  മുൻസിപ്പാലിറ്റിയുടെ 2004,2006 വർഷങ്ങളിലെ ബെസ്റ്റ് കൺസ്ട്രക്ഷൻ ഗ്രൂപ്പ് അവാർഡുകൾ എന്നിവ കോൺഡോർ ഗ്രൂപ്പിനെ തേടിയെത്തിയ അംഗീകാരങ്ങളാണ്.

ഹോം സ്‌റ്റൈൽ, ഹോം സർവീസ്, ഹോം കെയർ എന്നിങ്ങനെ  അകത്തള വിതാനത്തിനും മെയിന്റനൻസിനും വാടകക്കെടുക്കാനും മറ്റ് വിൽപനനാന്തര സേവനങ്ങൾക്കുമായി സമഗ്ര സേവനം നൽകുന്ന മൂന്നു  വിഭാഗങ്ങൾ കോൺഡോർ സജ്ജമാക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ - 94477 77933 

website- thecondorgroup.com

English Summary- Condor Group Luxury Apartments Ready for Sale at Trivandrum

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA