വേസ്റ്റ് വസ്തുക്കൾ കൊണ്ട് 175 വീടുകൾ! മാതൃകയായി ഈ പ്രവർത്തനങ്ങൾ

rajesh-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഭൂമിയിലെ എട്ടു ശതമാനം കാര്‍ബണ്‍ ബഹിർഗമനത്തിനും കാരണമാകുന്നത് സിമന്റാണെന്നാണ്  പഠനം. പക്ഷേ, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്നതും സിമന്റാണ്. ഇത് ഭൂമിയുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നുണ്ട് എന്നത് നമ്മള്‍ മനഃപൂർവം മറക്കുന്ന കാര്യമാണ്. 

മൈസൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്ടാണ് രാജേഷ്‌ കുമാര്‍ ജെയിന്‍. ഇദ്ദേഹം തന്റെ  Regional Low Energy Environment-Friendly (RLEEF) എന്ന ആശയം കൊണ്ട് മാറ്റാൻ ശ്രമിക്കുന്നത് ഈ സിമന്റ് ഉപയോഗത്തെയാണ്.  Zero Waste Infrastructure ആണ് ഇദ്ദേഹത്തിന്റെ ആശയം. 

rajesh-model-home

പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ട വേസ്റ്റ് വസ്തുക്കള്‍ കൊണ്ടാണ് ഇദ്ദേഹം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതുവരെ 175 വീടുകള്‍ ഇദ്ദേഹം നിര്‍മ്മിച്ചതും ഇങ്ങനെ തന്നെ. നദികളില്‍ നിന്നുപോലും വേസ്റ്റ് വസ്തുക്കള്‍ രാജേഷ്‌ ജെയിന്‍ ശേഖരിച്ചിട്ടുണ്ട്. ഇവയെല്ലാം അദ്ദേഹം തന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിനായി ഉപയോഗിക്കാറുണ്ട്. 

നിര്‍മ്മിക്കുന്ന വീടുകളില്‍ എല്ലാം തന്നെ റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിങ്, കിച്ചന്‍ വേസ്റ്റ് വാട്ടര്‍ മാനേജ്മെന്റ് , സോളര്‍ പവര്‍ പ്ലാന്റ് എന്നിവയുണ്ട്. രാജേഷ്‌ നിര്‍മ്മിക്കുന്ന ഒരു വീടിനും എസിയോ ഫാനോ ആവശ്യമായി വരാറില്ല. കാരണം പ്രകൃതിയുടെ രീതികള്‍ക്ക് അനുയോജ്യമായാണ് അദ്ദേഹം വീടുകള്‍ നിര്‍മ്മിക്കുന്നതും. 

house-interior

ആദ്യകാലങ്ങളില്‍ എക്കോ ഫ്രണ്ട്ലി വീടുകള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച് ആളുകള്‍ക്ക് ധാരാളം സംശയങ്ങള്‍ നിലനിന്നിരുന്നു എന്ന് രാജേഷ്‌ പറയുന്നു. എന്നാല്‍ ഇന്ന് ആളുകള്‍ക്ക് ഇതിനെ കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടായിട്ടുണ്ട് . മൈസൂരു സിറ്റി കോര്‍പ്പറേഷന്റെ കൂടി പിന്തുണയോടെ' ഗ്രീന്‍ ഹോം ഗൈഡ് ' എന്നൊരു ബുക്ക്‌ലെറ്റ്‌ കൂടി ഈയടുത്ത് രാജേഷ്‌ പുറത്തിറക്കിയിരുന്നു. 

English Summary- Sustainable House using Waste materials

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA