ADVERTISEMENT

ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്നു ബോറടിച്ച പലരും തുടങ്ങിയ ഒരു ഹോബിയാണ് ഗാർഡനിങ്. ഫ്ളാറ്റുകളിൽ താമസിക്കുന്നവരും ചെറിയ പ്ലോട്ടുകളിൽ വീടുള്ളവരും പൂന്തോട്ടം ഒരുക്കാൻ  പിന്തുടരുന്ന രീതിയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്. പക്ഷേ വലിയ വീടുകള്‍ക്കും ഫ്ലാറ്റുകള്‍ക്കും മാത്രമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ എന്ന് കരുതിയെങ്കില്‍ തെറ്റി. ഒന്ന് മനസ്സുവച്ചാൽ നമ്മുടെ വീട്ടിലും തയ്യാറാക്കാം അടിപൊളി വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍.

ഏതൊരാൾക്കും അവരുടെ ബജറ്റിനും ശേഷിക്കും ഉള്ള സ്ഥലത്തിനും യോജിച്ച രീതിയില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കാന്‍ കഴിയും. ഏറ്റവും എളുപ്പവും ഫ്ലെക്സിബിള്‍ ആയതുമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. നിങ്ങള്‍ക്കു മതിലോ, കൊളുത്തുള്ള ചട്ടികള്‍ തൂക്കാന്‍ കഴിയുന്ന ചുവരോ ഉണ്ടെങ്കില്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. നല്ല സൂര്യപ്രകാശമുള്ള സ്ഥലവും സപ്പോര്‍ട്ട് സിസ്റ്റവും വെര്‍ട്ടിക്കല്‍ ഗാര്‍ഡന് നിര്‍ബന്ധമാണ്‌. 

പൂന്തോട്ട നിര്‍മാണത്തിനായി പ്ലാസ്റ്റിക് / മെറ്റല്‍ പാത്രങ്ങളെ പുനരുപയോഗത്തിലൂടെ ചെടി നടാനുള്ള ചട്ടിയാക്കി മാറ്റാം. ഇവ വെര്‍ട്ടിക്കല്‍ ഗാര്‍ഡനു വേണ്ടി തയാറാക്കിയ മതിലിലോ ചുവരിലോ തൂക്കുകയും ചെയ്യാം. ഇങ്ങനെ തയാറാക്കിയ ചട്ടിയുടെ അടിഭാഗത്ത് അധികമായി വരുന്ന വെള്ളത്തിന് ഊര്‍ന്ന് ഇറങ്ങാനുള്ള ദ്വാരമുണ്ടെന്നും ഉറപ്പാക്കണം.

vertical-garden-interior

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഇന്ന് ലാന്‍ഡ്‌സ്കേപ്പിങ്ങിന്റെ ഭാഗമാണ്.എന്നാല്‍ ഒരല്‍പം ഐഡിയ ഉണ്ടെങ്കില്‍ ചെലവ് കുറഞ്ഞ  DIY മോഡല്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കാം. പിവിസി പൈപ്പുകള്‍ , തടി , ഫ്രേമുകള്‍, ബക്കറ്റ് ,ക്ലേ പോട്ട് , ഇരുമ്പ് കമ്പികള്‍ , പ്ലാസ്റ്റിക് ക്യാനുകള്‍ അങ്ങനെ എന്തില്‍ വേണമെങ്കിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കാം. വീടിനകത്തും പുറത്തുമായി സജ്ജീകരിക്കാവുന്ന രീതിയിലാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ക്രമപ്പെടുത്തുന്നത്. 

എല്ലാ ചെടികളും വെര്‍ട്ടിക്കല്‍ ഗാര്‍ഡനു ചേരുന്നതല്ല. ഒരു ചുമരിലോ ചുമരുപോലെയോ ക്രമപ്പെടുത്തുന്നതിനാല്‍ അധികം ഉയരമില്ലാത്ത, എന്നാല്‍ നന്നായി ഇലകളുള്ള ചെടികളാണ് അഭികാമ്യം. പെട്ടെന്ന് നശിച്ചുപോകാത്ത തരത്തിലുള്ള മണിപ്ലാന്റുകള്‍, വിവിധതരം ചീരകള്‍, റിബണ്‍ ഗ്രാസ്, നീഡില്‍ ഗ്രാസ് എന്നിവയാണ് കൂടുതലായും ഉപയോഗിക്കേണ്ടത്. അലങ്കാരചെടികളുടെ അത്ര കണ്ടു പരിചരണം വേണ്ട എങ്കിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡനും പരിചരണം അത്യാവശ്യമാണ്. നല്ല വേനല്‍ക്കാലത്ത് രണ്ടുനേരമെങ്കിലും വെള്ളമെത്തണം. 

English Summary- Vertical Garden Trends; Home Garden Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com