വീടിന്റെ ടെറസ് അഥവാ പച്ചക്കറിത്തോട്ടം! നൂറോളം ജൈവപച്ചക്കറികൾ വളർത്തി ദമ്പതികൾ; മാതൃക

terrace-garden-couples
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ജൈവകൃഷി എന്നുകേൾക്കുമ്പോൾ  അതൊക്കെ വലിയ മെനക്കേടാണ് എന്ന് കരുതുന്നവര്‍ കുറവല്ല. എന്നാല്‍ സ്വന്തം വീടിന്റെ മട്ടുപ്പാവിലെ 1,500 ചതുരശ്രയടിയില്‍ നൂറോളം പച്ചക്കറികള്‍ നട്ടുവളര്‍ത്തി, ഇതൊക്കെ ആര്‍ക്കും ചെയ്യാവുന്ന കാര്യമാണ് എന്ന് കാണിച്ചു തരികയാണ്  ധര്‍മപുരിയിലെ ഒരു കുടുംബം.

മധുബാലന്‍ - സുശീല ദമ്പതികളാണ് തങ്ങളുടെ വീടിന്റെ ടെറസില്‍ ഇത്തരത്തില്‍ ജൈവകൃഷി നടത്തി വിജയം കൊയ്തത്. സ്വന്തം വീട്ടില്‍ മാത്രം ഒതുങ്ങുന്നതല്ല ഇവരുടെ കൃഷി. തങ്ങള്‍ക്കൊപ്പം നൂറോളം കുടുംബങ്ങള്‍ക്ക് കൂടി ജൈവ കൃഷിയുടെ ബാലപാഠം ഇവര്‍ പറഞ്ഞു കൊടുത്തിട്ടുണ്ട്  ഇതുവരെ. 

ഒരു കൃഷി ഓഫീസറായി ജോലി ചെയ്തിരുന്ന മധുബാലന്‍ തന്റെ ഔദ്യോഗികജീവിതാനുഭവങ്ങളില്‍ നിന്നും  മനസിലാക്കിയ പാഠമാണ് പലര്‍ക്കും കൃഷി ചെയ്യാന്‍ ആഗ്രഹമുണ്ട് എങ്കിലും അത് സാധിക്കാതെ വരാന്‍ കാരണം സ്ഥലപരിമിതിയാണെന്നത്. 

2011 ലാണ് മധുബാലനും ഭാര്യ സുശീലയും വീട്ടിലെ ടെറസില്‍ കൃഷി ആരംഭിക്കുന്നത്. 10,000 രൂപ മുടക്കി പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ റൂഫ് ടോപ്‌ ഗാര്‍ഡന്‍ സെറ്റ് ചെയ്യുന്നത്. ഏതാണ്ട് നൂറോളം പച്ചക്കറികളാണ് ഇന്നിവരുടെ ടെറസിലുള്ളത്. കൂടാതെ അലങ്കാരപുഷ്പങ്ങള്‍ , മുരിങ്ങ എന്നിവയും ഇവിടെയുണ്ട്. 2016 ലാണ് മധുബാലന്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. സുശീല 2019 ലും. 

garden-couples

വെര്‍മി കമ്പോസ്റ്റ് , ചാണകം വേപ്പില കഷായം എന്നിവയാണ് ഇവരുടെ പ്രധാനവളങ്ങള്‍.  തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപെടണം എന്ന ആശയത്തില്‍ നിന്നാണ് മധുബാലന്‍ ഫ്രീ ക്ലാസുകള്‍ ആരംഭിക്കുന്നതും ഇതിനായി  Vivasayam karkalam എന്നൊരു ഫേസ്ബുക്ക്‌ പേജ് ആരംഭിക്കുന്നതും.  1,000 ത്തോളം ആളുകള്‍ക്ക് ഇവര്‍ നിലവില്‍ കൃഷി സംബന്ധമായ ക്ലാസുകള്‍ നടത്തി കഴിഞ്ഞു. കൂടുതല്‍ ആളുകള്‍ ടെറസ് ഗാര്‍ഡനിങ്ങിലേക്ക് വരണം എന്നാണ് മധുബാലന്റെയും സുശീലയുടെയും അഭിപ്രായവും. 

English Summary- Terrace Gardening Tips

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA