ഒന്നര പതിറ്റാണ്ടിലെ കുറഞ്ഞ നിരക്ക്; വീട് ആഗ്രഹിക്കുന്നവർക്ക് ഇതാ സന്തോഷവാർത്ത

home-loan-kerala
Representative Image
SHARE

മഹാമാരി നൽകിയ ദുരിതത്തിനിടയിലും വീട് പണിയാനോ വാങ്ങാനോ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ബാങ്കുകൾ നൽകുന്ന ഭവന വായ്പകളുടെ നിരക്ക് ഒന്നര പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കായ 7 ശതമാനത്തിനും 6 ശതമാനത്തിനും ഇടയിൽ എത്തിയിരിക്കുന്നു.  ഇതു കൂടാതെ പല ബാങ്കുകളും ലോൺ പ്രോസസിങ് ചാർജിൽ പൂർണമായോ ഭാഗികമായോ ഇളവുകളും നൽകുന്നു. രാജ്യത്തിന്റെ സമ്പദ്‌ഘടനയ്ക്ക് ഉണർവ് നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ(ആർബിഐ ബാങ്കുകൾക്ക് കൊടുക്കുന്ന വായ്പ) നിരക്ക് 4  ശതമാനമായി കുറച്ചതിനാലാണ് ബാങ്കുകൾക്ക് ഇപ്പോൾ കുറഞ്ഞ നിരക്കിൽ ഭാവന വായ്‌പ കൊടുക്കാൻ കഴിയുന്നത്. കഴിഞ്ഞ വർഷം ഇതു പല ബാങ്കിലും 9 ശതമാനത്തിനു മുകളിലായിരുന്നു. നിശ്ചലമായിരിക്കുന്ന ഭവന മേഖലയിലും ഭൂമി ഇടപാടുകൾക്കും പുതിയ ഉണർവ് നൽകുമെന്ന നീക്കമാണിതെന്ന് വിപണി വിദഗ്ധർ പറയുന്നു. 

ഫ്ലോട്ടിങ് നിരക്കായതിനാൽ (വിപണിയിലെ അവസ്ഥ അനുസരിച്ച് നിരക്ക് മാറുന്ന സമ്പ്രദായം) നിരക്ക് പെട്ടെന്നു മാറാം. നിങ്ങൾക്ക്  നിശ്ചിത വരുമാനമുണ്ടങ്കിൽ, കുറച്ചു സമ്പാദ്യമുണ്ടെങ്കിൽ, വായ്പയ്ക്ക് പുറത്തുള്ള പണം എടുക്കാനുണ്ടെങ്കിൽ, നിങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഭവന വായ്പ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നിങ്ങളുടെ നിലവിലുള്ള/മുൻകാല വായ്പകളുടെ തിരിച്ചടവ് ചരിത്രം വായ്പ ലഭിക്കാൻ ഒരു നിർണായക ഘടകമാണ്. ക്രെഡിറ്റ് സ്‌കോർ 750-800 പോയിന്റ് ഉള്ളവർക്കായിരിക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കുന്നത്. 

ഇതു കൂടാതെ  അപേക്ഷകൻ വാങ്ങുന്ന/നിർമിക്കുന്ന വീടിന്റെ വലുപ്പം, അത് നിൽക്കുന്ന പ്രദേശം, അപേക്ഷകന്റെ പ്രായം, വരുമാനം, ലിംഗം എന്നിവയെല്ലാം പലിശ നിശ്ചയിക്കുന്നതിന്റെ പ്രധാന ഘടകങ്ങളാണ്. ഏറ്റവും വലിയ ഭവന വായ്പാ ദായകരായ എസ്ബിഐ, അതിന്റെ കുറഞ്ഞ ഭവന വായ്പയുടെ നിരക്ക് ഈ മാസം ആദ്യം 6.7  ശതമാനമായി കുറച്ചു. ഈ  ഇളവ് ഈ മാസം 31 വരെ ഉണ്ടാകു. കൂടാതെ പ്രോസസിങ് ചാർജിൽ പൂർണമായ ഇളവ് നൽകിയിട്ടുണ്ട്. 75 ലക്ഷത്തിനു മേലുള്ള വായ്പയ്ക്ക് 6.75 ശതമാനമാണു പലിശ ഈടാക്കുന്നത്. ഇത് കൂടാതെ യോനോ ആപ്പിലൂടെ അപേക്ഷിക്കുന്നവർക്ക് 5 ബേസിസ് പോയിന്റിന്റെ ഇളവുകൂടെ ലഭിക്കും. 

ഭവന വായ്പ വിപണിയുടെ 24% എസ്ബിഐയുടെ കയ്യിലാണ്. ഫെബ്രുവരി വരെ ബാങ്ക് 5 ലക്ഷം കോടിയുടെ ഭവന വായ്പ നൽകിയിട്ടുണ്ട്. 17 ശതമാനവുമായി ഹൗസിങ് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ രണ്ടാം സ്ഥാനത്തും. എസ്ബിഐ നിരക്ക് കുറച്ചതോടെ, എച്ച്ഡിഎഫ്സിയും നിരക്ക് 6.75 ശതമാനത്തിലേക്ക് കുറച്ചു. ഏതു തുകയുടെ വായ്പയ്ക്കും  ഈ നിരക്കായിരിക്കും. ഇതിനു മുൻപ് 75 ലക്ഷത്തിനു മുകളിലുള്ള വായ്പക്ക് 8.3 ശതമാനവും 30 ലക്ഷത്തിനു താഴെ 8 ശതമാനവും ആയിരുന്നു ഈടാക്കിയിരുന്നത്. ഈ സാമ്പത്തിക വർഷത്തിൽ എച്ച്ഡിഎഫ്സി നൽകുന്ന ആറാമത്തെ പലിശ ഇളവാണിത്. ഇതോടെ 10 ലക്ഷത്തിന്റെ 20 വർഷത്തേക്കുള്ള മാസ അടവ് 7633 രൂപയിൽ നിന്ന് 7604 രൂപയായി കുറഞ്ഞു.

വിപണിയിലെ മൂന്നാം സ്ഥാനക്കാരായ ഐസിഐസി ബാങ്ക് 75 ലക്ഷം വരെയുള്ള വായ്പകളുടെ നിരക്ക് 6.7 ശതമാനമായി കുറച്ചു. അതിനുമുകളിലുള്ള വായ്പകളുടെ നിരക്ക് 6.75 ശതമാനമായിരിക്കും. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ബാങ്ക് നൽകുന്ന ഏറ്റവും വലിയ ഇളവാണിത്. ഈ മാസം അവസാനം വരെ ആയിരിക്കും ഈ നിരക്ക് പ്രാബല്യത്തിൽ ഉണ്ടാവുക. 

English Summary: The Lowest Interest Rate in a Decade and a Half for Home Loans

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA