ADVERTISEMENT

ഇൻഡോർ ഗാർഡനുകൾ ചെയ്യുന്നവർ ഇന്ന് ഏറ്റവുമധികം തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് സീസീ പ്ലാന്റ്. അടുത്തകാലത്താണ് സീസീ പ്ലാന്റിന്റെ ഗുണങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞത്. അതോടെ ഇൻഡോർ , ഔട്ട്ഡോർ ഭേദമെന്യേ സീസീ പ്ലാന്റ് പൂന്തോട്ടങ്ങളിൽ ഇടം പിടിച്ചു. ഇടതൂർന്നു നിൽക്കുന്ന ഇലകളോടെ ബുഷ് ചെടിക്ക് സമാനമായി വളരുന്ന സീസീ പ്ലാന്റിന്റെ ഏറ്റവും വലിയ സവിശേഷത ഇത് വായുവിനെ ശുദ്ധമാക്കുന്നു എന്നതാണ്. അതിനാൽ തന്നെ വായുമലിനീകരണം മൂലം ബുദ്ധിമുട്ടുന്ന നഗരവാസികൾ വീടിനകത്ത് ശുദ്ധവായു നിറയ്ക്കാൻ സീസീ പ്ലാന്റിനെ കൂട്ട് പിടിച്ചു തുടങ്ങിയിട്ടുണ്ട്.

നാസ നടത്തിയ ഗവേഷണങ്ങളിലാണ് അന്തരീക്ഷത്തിലെ വിഷവാതകങ്ങളായ ടോളുവെയ്‌ൻ, ബെൻസീൻ തുടങ്ങിയവയെ ചെറുക്കാൻ സീസീ പ്ലാന്റിനുള്ള കഴിവ് മനസിലായത്. മാത്രമല്ല, ഫെങ്‌ഷൂയി ശാസ്ത്ര പ്രകാരം ഈ ചെടി വീട്ടിൽ ഭാഗ്യം കൊണ്ട് വരും എന്നും പറയപ്പെടുന്നു.

zz-plant

ഇടക്കാലത്ത് സീസീ പ്ലാന്റ് കാൻസറിന്‌ കാരണമാകുന്നു എന്ന വാദം പരന്നിരുന്നു എങ്കിലും ഇത് വെറും അപഖ്യാതി മാത്രമാണെന്ന് തെളിയിക്കപ്പെട്ടു. ഇപ്പോൾ വീടുകളിലും ഓഫീസുകളിലും ഒരേ പോലെ സീസീ പ്ലാന്റ് ഇടം പിടിച്ചു കഴിഞ്ഞു.

വളരെ കുറച്ചു മാത്രം വെള്ളവും വെളിച്ചവും മതി സീസീ പ്ലാന്റിന് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നും നനയ്ക്കേണ്ടതില്ല എന്നതിനാൽത്തന്നെ ഇതിന്റെ പരിപാലനം വളരെ എളുപ്പമാണ്. നനയ്ക്കുമ്പോൾ ലഭിക്കുന്ന വെള്ളവും പോഷകങ്ങളും വേരുകളിൽ സംഭരിച്ചുവച്ചു ആവശ്യാനുസരണം വിനിയോഗിച്ചാണ് ഇവ വളരുന്നത്.

രണ്ടോ മൂന്നോ ആഴ്ചയിൽ ഒരിക്കൽ മാത്രം ഇതിനു വെള്ളം നനച്ചാൽ മതിയാകും. വീടിനും ബെഡ്‌റൂമിനും ഓഫീസ് റൂമിനും എല്ലാം തന്നെ ഒരു റിച്ച് ലുക്ക് നൽകാൻ സീ സീ പ്ലാന്റിന് കഴിയും. 200  രൂപ മുതലാണ് നഴ്‌സറികളിൽ ഇതിന്റെ വില ആരംഭിക്കുന്നത്.

പ്രത്യേക വളം ഒന്നും തന്നെ ഇട്ടു കൊടുക്കേണ്ടതില്ല. ഇനി ആവശ്യമെങ്കിൽ ഓർഗാനിക് വളങ്ങൾ നൽകാവുന്നതാണ്. വേര് ഉൾപ്പെടുന്ന ഭാഗം മുറിച്ചു നട്ടാണ് പുതിയ ചെടി ഉണ്ടാക്കുന്നത്. ഇന്ന് വീടുകളിൽ എന്ന പോലെ തന്നെ ഓഫീസുകളിലും സീസീ പ്ലാന്റുകൾ ഡെസ്ക്കിന്റെ ഭാഗമായി പരിപാലിക്കുന്നുണ്ട്. 

English Summary- ZZ Plant for Indoor Garden, Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com