ഇനി ചുവരുകൾ കഥ പറയും! ഹിറ്റായി ഏഷ്യൻ പെയിന്റ്സ് 'Donate a Wall' ക്യാംപെയ്ൻ

asian-paints-walls
SHARE

ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി അവതരിപ്പിക്കുന്ന ക്യാംപെയ്‌നാണ് 'Donate a Wall'. 'ഓരോ ചുവരുകൾക്കും ഓരോ കഥ പറയാനുണ്ട്' എന്ന ആശയമാണ് ഈ ക്യാംപെയ്‌നിലൂടെ അവതരിപ്പിക്കുന്നത്. കേരളത്തിലെ ഓരോ ജില്ലകളിലെയും തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള കമ്യൂണിറ്റികളോട്, അവരുടെ സ്ഥാപനത്തിലെ ഒരു ഭിത്തി സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും നിയോഗിക്കുന്ന ചിത്രകാരന്മാർ അതിൽ മനോഹരമായ ചുവർചിത്രങ്ങൾ തയാറാക്കുകയുണ്ടായി.

asian-1

തിരുവനന്തപുരം, പട്ടം കേന്ദ്രീയവിദ്യാലയത്തിൽ ഇപ്രകാരം തയാറാക്കിയ ' ബെറ്റർ ടുഗതർ' എന്ന ചുവർചിത്രം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഗാഢമായ സഹവർത്തിത്വത്തിന്റെ ആവശ്യം ഓർമിപ്പിക്കുന്നതാണ്. കുട്ടികളും വന്യമൃഗങ്ങളും തമ്മിൽ സ്നേഹത്തോടെ ഇടപഴകുന്നതാണ് ചിത്രത്തിലുള്ളത്.

asian-2

ഹരിതാഭമായ ചുറ്റുപാടിനോട് ഇഴുകിചേരുംവിധം തയാറാക്കിയ ഈ ചിത്രം, മനുഷ്യനടക്കമുള്ള ജീവജാലങ്ങൾ തമ്മിലുള്ള അദൃശ്യമായ സഹകരണത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നു.

എല്ലാ ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികളാണ്, എല്ലാവർക്കും സഹവർത്തിച്ച് ജീവിക്കാനും വളരാനുമുള്ള സാഹചര്യങ്ങൾ ഇവിടെ ഉണ്ടാകണം എന്ന സന്ദേശമാണ് ഈ ചിത്രം പറഞ്ഞുവയ്ക്കുന്നത്. ഒഷീൻ ശിവ എന്ന കലാകാരനാണ് ഈ ചിത്രം വരച്ചത്. മറ്റു ജില്ലകളിലും സമാനമായി ചുവരുകളിൽ കഥ പറയുന്ന ചിത്രങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ഏഷ്യന്‍ പെയിന്റ്സ്

1942 ല്‍ സ്ഥാപിതമായ ഏഷ്യന്‍ പെയിന്റ്സ് ഇന്ത്യയിലെ മറ്റു ബ്രാൻഡുകളേക്കാൾ ബഹുദൂരം മുന്നിലുള്ള കമ്പനിയാണ്. ഏഷ്യയിലെ ഏറ്റവും വലിയ നാലാമത്തെ പെയിന്റ് കമ്പനിയായ ഏഷ്യൻ പെയിന്റ്സിന്റെ ടേണോവർ 168.7 ബില്യൺ രൂപയാണ്. 16 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏഷ്യൻ പെയിന്റ്സിന് ലോകവ്യാപകമായി 26 പെയിന്റ് നിര്‍മാണ സംവിധാനങ്ങളുണ്ട്. 65 രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവനം നൽകുന്നു. ഈ മേഖലയിൽ എന്നും മുൻപന്തിയിലുളള ഏഷ്യൻ പെയിന്റ്സ് ഇന്ത്യയിൽ കളർ ഐഡിയാസ്, ഹോം സൊല്യൂഷൻസ്, കളർ, നെക്സ്റ്റ്, കിഡ്സ് വേൾഡ് തുടങ്ങി നൂതനമായ ആശയങ്ങൾ അവതരിപ്പിക്കുന്നു.

St+art ഇന്ത്യ ഫൗണ്ടേഷൻ

The St+art ഇന്ത്യ ഫൗണ്ടേഷൻ, പൊതുവിടങ്ങളിലെ ആർട്ട് പ്രോജക്ടുകൾ ഏറ്റെടുത്തുചെയ്യുന്ന ഒരു നോൺ-പ്രോഫിറ്റ് സ്ഥാപനമാണ്. പരമ്പരാഗത ഗ്യാലറി സ്‌പേസുകളിൽ നിന്നും കല പുറത്തെത്തിച്ച്, വിസ്തൃതമായ പൊതുസമൂഹത്തിലേക്ക് എത്തിക്കുക, നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയിൽ തന്നെ കലാംശങ്ങൾ നിറയ്ക്കുക തുടങ്ങിയവയാണ് ഈ സംഘടനയുടെ ഉദ്ദേശ്യം. 2014 ൽ ആരംഭിച്ച സംഘടന, ഇന്ത്യയിൽ ദൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഗോവ, ചെന്നൈ, ചണ്ഡീഗഡ്, കൽക്കത്ത തുടങ്ങിയ നഗരങ്ങളിലെല്ലാം സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവലുകളും പൊതുയിടങ്ങളിൽ കലാസൃഷ്ടികളും നിർവഹിച്ചിട്ടുണ്ട്.

English Summary- Asian Paints Donate A Wall Campaign

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA