കടലിന്റെ മക്കളുടെ കഥ പറഞ്ഞു ഏഷ്യൻ പെയിന്റ്സ് കാസർഗോഡ് 'Donate a Wall' ക്യാംപെയ്ൻ

asian-6
SHARE

ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി അവതരിപ്പിക്കുന്ന ക്യാംപെയ്‌നാണ് 'Donate a Wall'. കേരളത്തിലെ ഓരോ ജില്ലകളിലെയും തിരഞ്ഞെടുത്ത കമ്യൂണിറ്റികളോട്, അവരുടെ അധീനതയിലുള്ള ഒരു ഭിത്തി സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും നിയോഗിക്കുന്ന ചിത്രകാരന്മാർ അതിൽ മനോഹരമായ ചുവർചിത്രങ്ങൾ തയാറാക്കുകയുണ്ടായി.

asian-4

ഇപ്രകാരം കാസർഗോഡ് ജില്ലയിൽ ഒരു മൽസ്യത്തൊഴിലാളിയുടെ വീടിന്റെ ചുവരാണ് ആർട്ട് വർക്കിനായി തിരഞ്ഞെടുത്തത്. 'ചാവുകര' എന്ന് പേരിട്ട ഈ കലാസൃഷ്ടി, കേരളത്തിലെ തീരദേശസമൂഹത്തിന്റെ ജീവിതത്തിൽ നിന്നും പ്രചോദിതമായതാണ്. ബെംഗളൂരു നിവാസിയും മലയാളിയുമായ സച്ചിൻ സാംസൺ എന്ന ചിത്രകാരനാണ് ഇത് വരച്ചത്. തന്റെ കുട്ടിക്കാലത്തു അടുത്തുകണ്ട കടൽക്കാഴ്ചകളും മത്സ്യത്തൊഴിലാളികളുടെ ജീവിതവുമെല്ലാം ഈ ചിത്രം വരയ്ക്കാൻ അദ്ദേഹത്തിന് പ്രചോദനമായി. ഒരു പ്രത്യേക സീസണിൽ മൽസ്യങ്ങൾ കൂട്ടമായി ലഭിക്കുന്ന 'ചാകര', മത്സ്യത്തൊഴിലാളികളുടെ കൊയ്ത്തുകാലമാണ്. ഇതാണ് ചിത്രത്തിന്റെ പ്രമേയം.

asian-3

കരയിലെയും കടലിലെയും ആവാസവ്യവസ്ഥയിലുള്ള സാമ്യം ആർട്ടിസ്റ്റ് ഇതിൽ പ്രകടമാക്കുന്നു. കടൽ എന്ന ബിംബത്തിലൂടെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും തുന്നിച്ചേർക്കുകയാണ് കലാകാരൻ. 17 ദിവസം കൊണ്ടാണ് ഈ മ്യൂറൽ പൂർത്തിയായത്.

asian-6-revised

ഏഷ്യന്‍ പെയിന്റ്സ്

1942 ല്‍ സ്ഥാപിതമായ ഏഷ്യന്‍ പെയിന്റ്സ് ഇന്ത്യയിലെ മറ്റു ബ്രാൻഡുകളേക്കാൾ ബഹുദൂരം മുന്നിലുള്ള കമ്പനിയാണ്. ഏഷ്യയിലെ ഏറ്റവും വലിയ നാലാമത്തെ പെയിന്റ് കമ്പനിയായ ഏഷ്യൻ പെയിന്റ്സിന്റെ ടേണോവർ 168.7 ബില്യൺ രൂപയാണ്. 16 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏഷ്യൻ പെയിന്റ്സിന് ലോകവ്യാപകമായി 26 പെയിന്റ് നിര്‍മാണ സംവിധാനങ്ങളുണ്ട്. 65 രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവനം നൽകുന്നു. ഈ മേഖലയിൽ എന്നും മുൻപന്തിയിലുളള ഏഷ്യൻ പെയിന്റ്സ് ഇന്ത്യയിൽ കളർ ഐഡിയാസ്, ഹോം സൊല്യൂഷൻസ്, കളർ, നെക്സ്റ്റ്, കിഡ്സ് വേൾഡ് തുടങ്ങി നൂതനമായ ആശയങ്ങൾ അവതരിപ്പിക്കുന്നു.

St+art ഇന്ത്യ ഫൗണ്ടേഷൻ

The St+art ഇന്ത്യ ഫൗണ്ടേഷൻ, പൊതുവിടങ്ങളിലെ ആർട്ട് പ്രോജക്ടുകൾ ഏറ്റെടുത്തുചെയ്യുന്ന ഒരു നോൺ-പ്രോഫിറ്റ് സ്ഥാപനമാണ്. പരമ്പരാഗത ഗ്യാലറി സ്‌പേസുകളിൽ നിന്നും കല പുറത്തെത്തിച്ച്, വിസ്തൃതമായ പൊതുസമൂഹത്തിലേക്ക് എത്തിക്കുക, നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയിൽ തന്നെ കലാംശങ്ങൾ നിറയ്ക്കുക തുടങ്ങിയവയാണ് ഈ സംഘടനയുടെ ഉദ്ദേശ്യം. 2014 ൽ ആരംഭിച്ച സംഘടന, ഇന്ത്യയിൽ ദൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഗോവ, ചെന്നൈ, ചണ്ഡീഗഡ്, കൽക്കത്ത തുടങ്ങിയ നഗരങ്ങളിലെല്ലാം സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവലുകളും പൊതുയിടങ്ങളിൽ കലാസൃഷ്ടികളും നിർവഹിച്ചിട്ടുണ്ട്.

English Summary- Asian Paints Donate a Wall Campaign

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA