ADVERTISEMENT

കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ് മെട്രോ നഗരമായ കൊച്ചി. ഓരോ ദിവസവും പതിനായിരങ്ങൾ ജീവിതോപാധി തേടിയും പുതിയ അനുഭവങ്ങൾക്കായും ഈ നഗരത്തിലേക്ക് എത്തുന്നു. കേരളത്തിലെ ഏറ്റവും വൈവിധ്യമാർന്ന ഗതാഗത സംവിധാനങ്ങളും കൊച്ചിക്ക് അവകാശപ്പെട്ടതാണ്. കെ.എസ്.ആർ.ടി.സി ബസ് മുതൽ ലോകത്തിന്റെ പലഭാഗത്തുനിന്നും വിമാനങ്ങളും വമ്പൻ ആഡംബരക്കപ്പലുകളും വരെ കൊച്ചിയിലേക്ക് സഞ്ചാരികളെ എത്തിക്കുന്നു.

കേരളത്തിലെ ഏറ്റവും തിരക്കേറിയ ബസ് സ്‌റ്റേഷനുകളിലൊന്നാണ് എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റേഷൻ. മധ്യകേരളത്തിലൂടെ ബസ് യാത്ര ചെയ്തിട്ടുള്ളവർ, ഒരുതവണയെങ്കിലും ഇവിടെ കയറാതെ പോയിട്ടുണ്ടാകില്ല. പല ലക്ഷ്യങ്ങളുമായി യാത്ര ചെയ്യുന്ന കേരളത്തിലെ സാധാരണക്കാരുടെ താൽകാലിക ഒത്തുചേരൽ ഇടം കൂടിയാണിവിടം. സാധാരണക്കാരുടെ ജീവിതം വരച്ചിടാൻ ഇതിലും അനുയോജ്യമായ ഇടമില്ല എന്ന തിരിച്ചറിവിലാണ്, കെ.എസ്.ആർ.ടി.സി ജില്ലാ ട്രാൻസ്‌പോർട് ഓഫീസറായ താജുദീൻ ഷാഹിബ്, എറണാകുളം ട്രാൻസ്‌പോർട് സ്റ്റാൻഡിന്റെ ചുവരുകൾ ഏഷ്യൻ പെയിന്റ്സ്, St+art India ഇനിഷ്യേറ്റീവിന് കൈമാറുന്നത്.

AsianPaints-DAW-Kochi-2

ചുവരുകളിൽ ചിത്രങ്ങൾ തയാറായതോടെ ബസുകളിലെത്തുന്ന യാത്രക്കാരെ കൂടാതെ, സമീപപ്രദേശങ്ങളിൽ നിന്നും സന്ദർശകരും ബസ്‌സ്റ്റാന്റിലെത്താൻ തുടങ്ങി.

AsianPaints-DAW-Kochi-5

പരസ്പരം മുഖം നോക്കി നിൽക്കുന്ന രണ്ടു സ്ത്രീകളാണ് ചുവരുകളിൽ വലിയ ക്യാൻവാസിലുള്ളത്. ഇതിലെ പ്രായമുള്ള സ്ത്രീ, പ്രാദേശിക പാരമ്പര്യങ്ങളെയും അറിവിനെയും പ്രതിനിധാനം ചെയ്യുന്നു. അവർ ചേർത്തുപിടിച്ചിരിക്കുന്ന ഫലമൂലാദികൾ, കാർഷികവൃത്തിയെയും അധ്വാനത്തെയും സൂചിപ്പിക്കുന്നു.

AsianPaints-DAW-Kochi-4

പെൺകുട്ടി ഭാവി കാലത്തിന്റെ പ്രതിനിധിയാണ്. അവളുടെ തോളിലുള്ള സ്‌കൂൾബാഗ്, വിദ്യാഭ്യാസത്തിന്റെയും യാത്ര ചെയ്ത് അനുഭവചക്രവാളങ്ങൾ വികസിപ്പിച്ച് ആത്മവിശ്വാസത്തോടെ സ്വന്തം കാലിൽ നിൽക്കേണ്ടതിന്റെയും പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. അതോടൊപ്പം ഭാവിയിൽ എത്ര ഉയരത്തിൽ പറന്നാലും മണ്ണിനെ മറക്കരുത് എന്ന സന്ദേശവും, പ്രായമായ സ്ത്രീയിലൂടെ ചിത്രം ഓർമിപ്പിക്കുന്നു. അങ്ങനെ ബസ് സ്‌റ്റേഷൻ ക്യാൻവാസാക്കി, സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശമാണ് ഈ ചിത്രം നൽകുന്നത്. പശ്ചാത്തലത്തിലുള്ള കടൽ, കാലത്തിന്റെ ഒഴുക്കിനെയും, കൊച്ചിക്ക് കടലുമായുള്ള ബന്ധത്തെയും സൂചിപ്പിക്കുന്നു. ആകാശം അനുദിനം വളരുന്ന കൊച്ചിയുടെ വികസനസാധ്യതകളെയും സൂചിപ്പിക്കുന്നു.

AsianPaints-DAW-Kochi-6

'സീറോ' എന്ന കൂട്ടായ്മയാണ് ഈ ആർട്ട് വർക്ക് രചിച്ചത്. ഈ ചിത്രം വന്നതോടെ, പഴയ കെ.എസ്.ആർ.ടി ബസ് സ്‌റ്റേഷന്റെ കെട്ടും മട്ടും മാറി നവീനഭാവം കൈവന്നുവെന്ന് ഇവിടെയെത്തുന്ന യാത്രക്കാരും നാട്ടുകാരും ഒരേസ്വരത്തിൽ പറയുന്നു.

AsianPaints-DAW-Kochi-3

 

'ഡൊണേറ്റ് എ വോൾ' ഇനിഷ്യേറ്റീവ്

ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി അവതരിപ്പിക്കുന്ന ഉദ്യമമാണ് 'Donate a Wall'. 2019 ലാണ് ഇത് ആരംഭിച്ചത്. രാജ്യമെങ്ങുമുള്ള കലാകാരന്മാർക്ക് തങ്ങളുടെ സർഗാത്മകത പ്രദർശിപ്പിക്കാൻ ഒരു പ്ലാറ്റ്‌ഫോം ഒരുക്കുക, അതുവഴി പോസിറ്റീവ് ആയ ഒരു സന്ദേശം ആളുകൾക്ക് കൊടുക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.

ഡൽഹി,ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ ഇതിനകം ഇനിഷ്യേറ്റീവ് നടപ്പാക്കി. ഓരോ സ്ഥലത്തെയും വിവിധ കമ്യൂണിറ്റികൾ ചുവരുകളും കെട്ടിടങ്ങളും ഇതിനായി വിട്ടുനൽകി മികച്ച പ്രോത്സാഹനമാണ് നൽകിയത്. പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്, സമൂഹം മൊത്തത്തിൽ നൈരാശ്യത്തിലാഴുന്ന സമയത്ത്, വർണങ്ങളിലൂടെ, കലയിലൂടെ, ചിത്രങ്ങളിലൂടെ ശുഭപ്രതീക്ഷയുടെ സന്ദേശം ആളുകളിലേക്ക് പകരുകയാണ് ഈ ഇനിഷ്യേറ്റീവ്. നിരവധി സ്ട്രീറ്റ് പെയിന്റിങ് മത്സരങ്ങൾ നമ്മുടെ രാജ്യത്ത് നടക്കാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി രാജ്യത്തെ ഏറ്റവും മികച്ച ഇനിഷ്യേറ്റീവായി 'Donate a Wall' മാറിയത്, ഇതിന്റെ ആശയത്തിന്റെയും നൽകുന്ന സന്ദേശത്തിന്റെയും മഹനീയത കൊണ്ടാണ്.

 

ഏഷ്യന്‍ പെയിന്റ്സ്

1942 ല്‍ സ്ഥാപിതമായപ്പോൾ മുതൽ രാജ്യത്തെ മുൻനിര പെയിന്റ് കമ്പനിയാണ് ഏഷ്യന്‍ പെയിന്റ്സ്. 202 ബില്യൺ രൂപ വാർഷിക വരുമാനവുമായി മറ്റു ബ്രാൻഡുകളേക്കാൾ ബഹുദൂരം മുന്നിലാണ് ഏഷ്യന്‍ പെയിന്റ്സ്. കളർ ഐഡിയ, ഹോം സൊല്യൂഷൻസ്, കിഡ്സ് വേൾഡ് തുടങ്ങിയ മുൻ ഉദ്യമങ്ങളും ഈ ബ്രാൻഡിന്റെ ആശയമാണ്. പെയിന്റ് വിഭാഗത്തിന് പുറമെ, ഹോം ഫർണിഷിങ്, ലൈറ്റിങ്, ഫർണിച്ചർ മേഖലകളിലും കമ്പനി സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.

 

St+art ഇന്ത്യ ഫൗണ്ടേഷൻ

The St+art ഇന്ത്യ ഫൗണ്ടേഷൻ, പൊതുവിടങ്ങളിലെ ആർട്ട് പ്രോജക്ടുകൾ ഏറ്റെടുത്തുചെയ്യുന്ന ഒരു നോൺ-പ്രോഫിറ്റ് സ്ഥാപനമാണ്. പരമ്പരാഗത ഗ്യാലറി സ്‌പേസുകളിൽ നിന്നും കല പുറത്തെത്തിച്ച്, വിസ്തൃതമായ പൊതുസമൂഹത്തിലേക്ക് എത്തിക്കുക, നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയിൽ തന്നെ കലാംശങ്ങൾ നിറയ്ക്കുക തുടങ്ങിയവയാണ് ഈ സംഘടനയുടെ ഉദ്ദേശ്യം. 2014 ൽ ആരംഭിച്ച സംഘടന, ഇന്ത്യയിൽ ദൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഗോവ, ചെന്നൈ, കോയമ്പത്തൂർ, ചണ്ഡീഗഡ്, കൽക്കത്ത തുടങ്ങിയ നഗരങ്ങളിലെല്ലാം സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവലുകളും പൊതുയിടങ്ങളിൽ കലാസൃഷ്ടികളും നിർവഹിച്ചിട്ടുണ്ട്.

English Summary- Asian Paints Donate A Wall; Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com