കഥപറയുന്ന സ്‌കൂൾചുവരുകൾ; പട്ടം കേന്ദ്രീയവിദ്യാലയത്തിനു നവഭാവമേകി ഏഷ്യൻ പെയിന്റ്സ്, St+art ഇന്ത്യ

asian-paints-walls
SHARE

ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി അവതരിപ്പിക്കുന്ന ഇനിഷ്യേറ്റീവാണ് 'Donate a Wall'. 'ഓരോ ചുവരുകൾക്കും ഓരോ കഥ പറയാനുണ്ട്' എന്ന ആശയമാണ് ഈ ഉദ്യമത്തിലൂടെ അവതരിപ്പിക്കുന്നത്. കേരളത്തിലെ ഓരോ ജില്ലകളിലെയും തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള കമ്യൂണിറ്റികളോട്, അവരുടെ സ്ഥാപനത്തിലെ ഒരു ഭിത്തി സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും നിയോഗിക്കുന്ന ചിത്രകാരന്മാർ അതിൽ മനോഹരമായ ചുവർചിത്രങ്ങൾ തയാറാക്കുകയുണ്ടായി.

asian-1


തിരുവനന്തപുരത്ത്, പട്ടം കേന്ദ്രീയ വിദ്യാലയത്തിന്റെ ചുവരുകളാണ് ഇപ്രകാരം ചിത്രങ്ങൾക്കുള്ള ക്യാൻവാസായി തിരഞ്ഞെടുത്തത്. 'ഒരുമയാണ് മികവ്' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ചുവരുകൾ ഒരുക്കിയിരിക്കുന്നത്. ഇതുവഴി മനുഷ്യനും സഹജീവികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സമൂഹത്തിൽ (വിശേഷിച്ച് വിദ്യാർത്ഥികളിൽ) അവബോധം സൃഷ്ടിക്കുകയാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.

asian-2


തിരുവനന്തപുരത്തിന്റെ പ്രധാന അടയാളങ്ങളിൽ ഒന്നാണല്ലോ മൃഗശാല. ഇവിടെയുള്ള കടുവയും ആനയും കുരങ്ങുകളും പക്ഷികളുമെല്ലാം പ്രതീകാത്മകമായി സ്‌കൂൾചുവരുകളിലേക്ക് ചേക്കേറിയിരിക്കുന്നു. ഹരിതാഭമായ ചുറ്റുപാടിനോട് ഇഴുകിചേരുംവിധം തയാറാക്കിയ ഈ ചിത്രം, മനുഷ്യനടക്കമുള്ള ജീവജാലങ്ങൾ തമ്മിലുള്ള അദൃശ്യമായ സഹകരണത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നു. മനുഷ്യൻ മാത്രമല്ല, എല്ലാ ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്ന സന്ദേശമാണ് ഇതിലൂടെ ചിത്രകാരൻ വിനിമയം ചെയ്യുന്നത്. ഓരോ മൃഗങ്ങൾക്കുമൊപ്പം ഓരോ കുട്ടിയേയും കാണാം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഗാഢമായ സഹവർത്തിത്വത്തിന്റെ ആവശ്യം ഓർമിപ്പിക്കുകയാണ് ഇതിലൂടെ ചിത്രകാരൻ. ഒഷീൻ ശിവ എന്ന കലാകാരനാണ് ഈ ചിത്രം വരച്ചത്. മറ്റു ജില്ലകളിലും സമാനമായി ചുവരുകളിൽ കഥ പറയുന്ന ചിത്രങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.


'ഡൊണേറ്റ് എ വോൾ' ഇനിഷ്യേറ്റീവ്

ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി അവതരിപ്പിക്കുന്ന ഉദ്യമമാണ് 'Donate a Wall'. 2019 ലാണ് ഇത് ആരംഭിച്ചത്. രാജ്യമെങ്ങുമുള്ള കലാകാരന്മാർക്ക് തങ്ങളുടെ സർഗാത്മകത പ്രദർശിപ്പിക്കാൻ ഒരു പ്ലാറ്റ്‌ഫോം ഒരുക്കുക, അതുവഴി പോസിറ്റീവ് ആയ ഒരു സന്ദേശം ആളുകൾക്ക് കൊടുക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.

ഡൽഹി,ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ ഇതിനകം ഇനിഷ്യേറ്റീവ് നടപ്പാക്കി. ഓരോ സ്ഥലത്തെയും വിവിധ കമ്യൂണിറ്റികൾ ചുവരുകളും കെട്ടിടങ്ങളും ഇതിനായി വിട്ടുനൽകി മികച്ച പ്രോത്സാഹനമാണ് നൽകിയത്. പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്, സമൂഹം മൊത്തത്തിൽ നൈരാശ്യത്തിലാഴുന്ന സമയത്ത്, വർണങ്ങളിലൂടെ, കലയിലൂടെ, ചിത്രങ്ങളിലൂടെ ശുഭപ്രതീക്ഷയുടെ സന്ദേശം ആളുകളിലേക്ക് പകരുകയാണ് ഈ ഇനിഷ്യേറ്റീവ്. നിരവധി സ്ട്രീറ്റ് പെയിന്റിങ് മത്സരങ്ങൾ നമ്മുടെ രാജ്യത്ത് നടക്കാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി രാജ്യത്തെ ഏറ്റവും മികച്ച ഇനിഷ്യേറ്റീവായി 'Donate a Wall' മാറിയത്, ഇതിന്റെ ആശയത്തിന്റെയും നൽകുന്ന സന്ദേശത്തിന്റെയും മഹനീയത കൊണ്ടാണ്.

ഏഷ്യന്‍ പെയിന്റ്സ്

1942 ല്‍ സ്ഥാപിതമായപ്പോൾ മുതൽ രാജ്യത്തെ മുൻനിര പെയിന്റ് കമ്പനിയാണ് ഏഷ്യന്‍ പെയിന്റ്സ്. 202 ബില്യൺ രൂപ വാർഷിക വരുമാനവുമായി മറ്റു ബ്രാൻഡുകളേക്കാൾ ബഹുദൂരം മുന്നിലാണ് ഏഷ്യന്‍ പെയിന്റ്സ്. കളർ ഐഡിയ, ഹോം സൊല്യൂഷൻസ്, കിഡ്സ് വേൾഡ് തുടങ്ങിയ മുൻ ഉദ്യമങ്ങളും ഈ ബ്രാൻഡിന്റെ ആശയമാണ്. പെയിന്റ് വിഭാഗത്തിന് പുറമെ, ഹോം ഫർണിഷിങ്, ലൈറ്റിങ്, ഫർണിച്ചർ മേഖലകളിലും കമ്പനി സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.

St+art ഇന്ത്യ ഫൗണ്ടേഷൻ

The St+art ഇന്ത്യ ഫൗണ്ടേഷൻ, പൊതുവിടങ്ങളിലെ ആർട്ട് പ്രോജക്ടുകൾ ഏറ്റെടുത്തുചെയ്യുന്ന ഒരു നോൺ-പ്രോഫിറ്റ് സ്ഥാപനമാണ്. പരമ്പരാഗത ഗ്യാലറി സ്‌പേസുകളിൽ നിന്നും കല പുറത്തെത്തിച്ച്, വിസ്തൃതമായ പൊതുസമൂഹത്തിലേക്ക് എത്തിക്കുക, നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയിൽ തന്നെ കലാംശങ്ങൾ നിറയ്ക്കുക തുടങ്ങിയവയാണ് ഈ സംഘടനയുടെ ഉദ്ദേശ്യം. 2014 ൽ ആരംഭിച്ച സംഘടന, ഇന്ത്യയിൽ ദൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഗോവ, ചെന്നൈ, കോയമ്പത്തൂർ, ചണ്ഡീഗഡ്, കൽക്കത്ത തുടങ്ങിയ നഗരങ്ങളിലെല്ലാം സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവലുകളും പൊതുയിടങ്ങളിൽ കലാസൃഷ്ടികളും നിർവഹിച്ചിട്ടുണ്ട്.

English Summary- Asian Paints Donate a Wall Initiative; Trivandrum

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA