ഈ വീട്ടിൽ കറണ്ട് പോകില്ല, പക്ഷേ കറണ്ട് ബിൽ പൂജ്യം! കുറച്ച് കാശ് ഇങ്ങോട്ടും കിട്ടും; മാതൃക

HIGHLIGHTS
  • ഫ്രിഡ്ജും വാഷിങ് മെഷീനും അടക്കം വീട് പൂർണമായും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്.
solar-home-goa
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

കുറച്ചുനാളുകൾക്കുമുൻപ് ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ ടൗട്ടേ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ ഗോവയിലെ മെഴ്സസ് എന്ന പ്രദേശത്ത് മൂന്നു ദിവസമാണ് വൈദ്യുതിവിതരണം മുടങ്ങിയത്. അടുക്കള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനോ മൊബൈൽ ചാർജ് ചെയ്യാനോ ആവാതെ ഈ പ്രദേശത്തെ ജനങ്ങൾ വലഞ്ഞപ്പോൾ പക്ഷേ മധുസൂദനൻ ജോഷി എന്ന കോളജ് അധ്യാപകനും  കുടുംബത്തിനും മാത്രം അതൊരു പ്രശ്നമേ ആയിരുന്നില്ല. കാരണം വീട്ടിലെ എല്ലാ ആവശ്യത്തിനുമുള്ള വൈദ്യുതി ഹൈബ്രിഡ് സൗരോർജ്ജ സംവിധാനത്തിലൂടെ അദ്ദേഹത്തിന് ഉത്പാദിപ്പിക്കാൻ സാധിച്ചിരുന്നു. 

2018 ൽ പുതിയ വീട് വയ്ക്കുന്ന സമയത്ത് പ്രകൃതിയോടിണങ്ങി നിൽക്കുന്ന തരത്തിലാവണം നിർമ്മാണം എന്ന് മധുസൂദനൻ ഉറപ്പിച്ചിരുന്നു. അതിനായി ഹോം എക്സിബിഷനുകൾ  നടക്കുന്ന ഇടങ്ങളിലെല്ലാം സന്ദർശനം നടത്തുന്നതിനിടെയാണ് ഹൈബ്രിഡ് സംവിധാനത്തിൽ സോളർപാനലുകൾ സ്ഥാപിക്കുന്ന സോളാർ360 എന്ന കമ്പനിയെക്കുറിച്ച് അറിയുന്നത്.  അങ്ങനെ കോളേജ് വിദ്യാർത്ഥികൾക്ക് നവീകരിക്കാവുന്ന ഊർജത്തെ കുറിച്ച്  പറഞ്ഞു കൊടുക്കുന്ന പാഠങ്ങൾ സോളർ പാനലുകൾ സ്ഥാപിച്ച് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 

solar-house

ഇന്നിപ്പോൾ റഫ്രിജറേറ്ററും വാഷിങ് മെഷീനും അടക്കം മധുസൂദനന്റെ വീട് പൂർണമായും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. 2019ൽ ഒരു രൂപ പോലും  കറണ്ട് ചാർജ്ജായി അടക്കേണ്ടി വന്നിരുന്നില്ല എന്ന് മധുസൂദനൻ പറയുന്നു. ഇതിനുപുറമേ അധികമായി ഉൽപാദിപ്പിച്ച വൈദ്യുതി ഇലക്ട്രിസിറ്റി വകുപ്പിന്  നൽകിയതിലൂടെ  350 രൂപ നേടാനും സാധിച്ചു.  ഹൈബ്രിഡ് സംവിധാനത്തിൽ സൂര്യപ്രകാശത്തിൽ നിന്നും ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതി ആദ്യം ബാറ്ററിയിൽ സംഭരിക്കും. ബാറ്ററി ഗ്രിഡുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ വീട്ടിലെ ഉപയോഗം കഴിഞ്ഞ് അധികമുള്ള ഊർജ്ജം സ്വയം ഗ്രിഡിലേക്ക്  മാറുകയും ചെയ്യും. 580000  രൂപ മുടക്കിയാണ് ഹൈബ്രിഡ് സോളർ പാനലുകൾ മധുസൂദനൻ സ്ഥാപിച്ചിരിക്കുന്നത്.

11 കിലോ വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള സോളർ പാനലുകളാണ്  സ്ഥാപിച്ചിരിക്കുന്നത്. 15 വോൾട്ടിന്റെ  നാല് ബാറ്ററികളുമായി ബന്ധിപ്പിച്ചാണ് ഊർജ്ജം ശേഖരിക്കുന്നത്. ഇൻവർട്ടറിന്റെ  സഹായത്തോടെ ഈ ഊർജ്ജം വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്നു. എന്നാൽ  മഴക്കാലം എത്തുന്നതോടെ സൂര്യപ്രകാശം ലഭിക്കാതെ  വരുമ്പോൾ ഇത്തരത്തിൽ വൈദ്യുതോൽപ്പാദനം സാധ്യമാകില്ല. ഹൈബ്രിഡ് സംവിധാനം സ്ഥാപിച്ചിരിക്കുന്നതിനാൽ ഈ അവസരങ്ങളിൽ ഗ്രിഡിൽ നിന്നുതന്നെ വൈദ്യുതി വീട്ടാവശ്യത്തിനായി ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്- ബെറ്റർ ഇന്ത്യ 

English Summary- Solar Powered Home of Teacher; Energy Efficient Home Malayalam

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA