പണ്ട് 10000 രൂപ കറണ്ട് ബിൽ അടച്ചു, ഇപ്പോൾ കാശ് ഇങ്ങോട്ട് കിട്ടും! ഇതുവരെ 2 ലക്ഷത്തോളം രൂപ ലാഭം

HIGHLIGHTS
  • 1,17,000 രൂപ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് സബ്സിഡിയായി ലഭിച്ചു.
  • 25 വർഷം വാറന്റി ഉള്ള സോളാർപാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
solar-home-mayank
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഒരു മണിക്കൂർ പോലും വൈദ്യുതി ഇല്ലാതെ കഴിയാനാവാത്ത നിലയിലാണ് ഇപ്പോൾ മനുഷ്യരുടെ ജീവിതസാഹചര്യങ്ങൾ. അതിനനുസരിച്ച്  വൈദ്യുതി ചാർജ് കുത്തനെ കൂടുന്നുമുണ്ട്.  ഇതിനൊരു പരിഹാരമെന്നോണം  വീട്ടാവശ്യത്തിനായി സൗരോർജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാണ് എന്ന് ചിന്തിച്ച് മടിച്ചു നിൽക്കുന്നവരുമുണ്ട്. അത്തരക്കാർക്ക് സൗരോർജത്തിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം എത്രത്തോളം ലാഭകരമാണ് എന്ന് സ്വന്തം അനുഭവത്തിലൂടെ പറഞ്ഞു തരികയാണ് ഉത്തർപ്രദേശ് സ്വദേശിയായ മായങ്ക് ചൗധരി, 

രണ്ടു നിലകളിലായി മൂന്നു കിടപ്പുമുറികളും അടുക്കളയും ഉൾപ്പെടുന്ന മായങ്കിന്റെ വീട് പൂർണമായും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. അടുക്കള ഉപകരണങ്ങൾക്കു പുറമെ മൂന്ന് എയർകണ്ടീഷണറുകൾ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതിയും  സോളർപാനലുകളിലൂടെ ലഭിക്കുന്നുണ്ട്. വലിയ ചെലവേറിയ കാര്യമാണ് എന്ന് കരുതിയാണ് പലരും സോളാർ പാനലുകൾ സ്ഥാപിക്കാൻ മടി കാണിക്കുന്നത്. എന്നാൽ നല്ല ഫലം തിരികെ നൽകുന്ന  മികച്ച നിക്ഷേപമാണിതെന്ന് ഇവർ മനസ്സിലാക്കുന്നില്ല എന്ന് മായങ്ക് പറയുന്നു . 

solar-panel

രണ്ട് സോളർപാനലുകളാണ് മായങ്ക് തന്റെ ടെറസ്സിൽ സ്ഥാപിച്ചിരിക്കുന്നത്. ഇവ രണ്ടിലും നിന്നായി 6500 വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നു. ഓൺ ഗ്രിഡ് സോളർ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയിൽ ബാറ്ററി ഉപയോഗം ഇല്ലാത്തതിനാൽ മെയിന്റനൻസിനായുള്ള ചെലവും വരുന്നില്ല. 25 വർഷം വാറന്റി ഉള്ള സോളർപാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 

മൂന്നര ലക്ഷം രൂപയാണ് പാനലുകൾ സ്ഥാപിക്കുന്നതിനായി ചെലവായത്. 1,17,000 രൂപ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് സബ്സിഡിയായി ലഭിച്ചു. പാനലുകൾ സജ്ജീകരിക്കാൻ അഞ്ചു ദിവസം  മാത്രമാണ് എടുത്തത്. പാനലുകളിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന അധിക വൈദ്യുതി ഗ്രിഡിലേക്ക് അയക്കുന്നതിൽ നിന്നും നേട്ടവും ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്. 

മുൻകാലങ്ങളിൽ പതിനായിരം രൂപ വരെയായിരുന്നു വൈദ്യുതി ബില്ല് . എന്നാൽ ഇപ്പോൾ ഒരു രൂപ പോലും ബിൽ ഇനത്തിൽ അടയ്ക്കേണ്ടി വരാറില്ല. കഴിഞ്ഞ രണ്ടു വർഷങ്ങൾ കൊണ്ട് ഒരു ലക്ഷത്തിലധികം രൂപ തനിക്ക് ലാഭിക്കാൻ കഴിഞ്ഞതായി മയാങ്ക് പറയുന്നു. വോൾട്ടേജ് വ്യതിയാനമോ, ഷോർട്ട് സർക്യൂട്ട് അടക്കമുള്ള അപകടങ്ങളോ ഇല്ലാതെ പരിസ്ഥിതി സൗഹൃദമായ രീതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കാനാവുന്നു എന്ന മേന്മയും ഉണ്ട്. വൈദ്യുതി ഉത്പാദനം കൂടുതൽ കാര്യക്ഷമമാക്കാൻ  പാനലുകളിലെ പൊടിപടലങ്ങൾ വൃത്തിയുള്ള തുണികൊണ്ട് തുടച്ചു കൊടുക്കുകയാണ് പതിവ്.

വിവരങ്ങൾക്ക് കടപ്പാട്- ബെറ്റർ ഇന്ത്യ 

English Summary- Solar Plant at House saves Money for Youth

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA