വാതിലില്ലാത്ത ടോയ്‌ലറ്റ്, അടുക്കളയുമില്ല! പരിഹാസം ഏറ്റുവാങ്ങി വിചിത്ര അപാർട്മെന്റ്

HIGHLIGHTS
  • മാർഗനിർദേശങ്ങൾ പാലിക്കാത്തതിനാൽ പരസ്യം നിർമാതാക്കൾ പിൻവലിക്കുകയും ചെയ്തു..
toilet-bedroom
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിക്കുക എന്നത് ആർക്കും മടുപ്പു തോന്നുന്ന കാര്യമാണ്. എന്നാൽ കാനഡയിലെ വാൻകൂവറിലുള്ള ഈ ഒറ്റമുറി അപ്പാർട്ട്മെന്റിൽ താമസിക്കാൻ എത്തുന്ന ആൾ എത്ര ഗതികെട്ടാലും ഒരു റൂംമേറ്റിനെ തേടി പോകില്ല എന്ന് ഉറപ്പ്. കാരണം കിടപ്പുമുറിക്കുള്ളിൽ വാതിൽ ഇല്ലാത്ത രീതിയിലാണ് ഈ വീട്ടിലെ ടോയ്‌ലറ്റ് ഒരുക്കിയിരിക്കുന്നത്. 

ആകെ 160 ചതുരശ്രഅടി മാത്രമാണ്  ഈ മൈക്രോ സ്റ്റുഡിയോയുടെ വിസ്തീർണ്ണം. മുറിയുടെ ഒരു  കോണിലായി അല്പം ഉയരത്തിലാണ്  ടോയ്‌ലറ്റ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ  ടോയ്‌ലറ്റിന് ഗ്ലാസ് കൊണ്ടുപോലും ഒരു മറ തീർത്തിട്ടില്ല. അതായത് മുറിക്കുള്ളിൽ അലമാരയും കട്ടിലും ഇട്ടിരിക്കുന്നതുപോലെ തന്നെയാണ് ടോയ്‌ലറ്റും ഉൾപ്പെടുത്തിയിരിക്കുന്നത്. മുറിക്ക് ഏറെ സ്ഥലസൗകര്യം വേണമെന്ന് ആഗ്രഹമില്ലാതെ തനിച്ചു ജീവിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഇടം എന്ന രീതിയിലാണ്  ഈ മൈക്രോ അപ്പാർട്ട്മെന്റ് പരസ്യപ്പെടുത്തിയത്. 

toilet-bed

അപ്പാർട്ട്മെന്റ് എന്നാണ് പറയുന്നതെങ്കിലും പേരിനുപോലും ഒരു അടുക്കള ഇല്ല എന്നതാണ് മറ്റൊരു കാര്യം. ചൂട് വെള്ളവും വൈദ്യുതിയും കൃത്യമായി ഉണ്ടാവുമെന്ന് നിർമാതാക്കൾ ഉറപ്പുനൽകുന്നുണ്ട്. പ്രതിമാസം 680 കനേഡിയൻ ഡോളറാണ് (40,354 രൂപ) ഈ വിചിത്ര അപ്പാർട്ട്മെന്റിന്  വാടകയായി നിശ്ചയിച്ചിരിക്കുന്നത്. 

എന്നാൽ വാൻകൂവറിൽ വീടുകൾ നിർമ്മിക്കുന്നതിനുള്ള  മാർഗനിർദേശങ്ങൾ  പാലിക്കാതെയാണ് മൈക്രോ സ്റ്റുഡിയോ നിർമ്മിച്ചിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി മുറികളിൽ നിന്നും ബാത്ത്റൂമുകൾ വേർതിരിച്ച നിലയിൽ മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ എന്നാണ് ചട്ടം. ഇതിനുപുറമേ മൈക്രോ അപ്പാർട്ട്മെന്റുകൾക്ക് വേണ്ട  കുറഞ്ഞ സ്ഥല വിസ്തൃതി 250 ചതുരശ്ര അടി ആയിരിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. ഇവയൊന്നും പാലിക്കാത്തതിനാൽ വാടകക്കാരെ തേടിയുള്ള പരസ്യം നിർമാതാക്കൾ പിൻവലിക്കുകയും ചെയ്തിരുന്നു.

English- Micro Apartment with Bed & Toilet Together; Architecture News

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA