ഇത് ഉപയോഗപ്പെടും; സ്വത്തുക്കളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ്, ഇഷ്ടദാനം നടപടിക്രമങ്ങൾ

HIGHLIGHTS
  • നിങ്ങളുടെ സ്വത്തുക്കൾ പാരമ്പര്യാവകാശമില്ലാത്തവർക്കും നൽകാൻ വ്യവസ്ഥയുണ്ട്.
legal-heir
Shutterstock Image by Fabio Balbi
SHARE

ഒരാൾ മരിച്ചു പോയാൽ അയാളുടെ സ്വത്തിന്മേലുള്ള അവകാശം ആർക്കൊക്കെയാണെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റാണ് അനന്തരാവകാശ സർട്ടിഫിക്കറ്റ്. ഇത് എങ്ങനെ ലഭ്യമാക്കുമെന്നു നോക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് തഹസീൽദാർക്കു നൽകണം. ഇതോടൊപ്പം താഴെപ്പറയുന്നവയും ഹാജരാക്കണം.

1. മരണ സർട്ടിഫിക്കറ്റ്

2. വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് 

3. മരിച്ചയാളുടെ അവകാശികളായ (ഭാര്യ, ഭർത്താവ്, മക്കൾ) മൊഴി

4. അവിവാഹിതരായ സഹോദരീ സഹോദരന്മാർ, മാതാപിതാക്കൾ, മരിച്ച വ്യക്തിയുടെ വിവാഹിതരായ മക്കൾ ഇവരിൽ ആരെങ്കിലും മരണമടഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ അവകാശികളുടെയും രണ്ട് അയൽക്കാരുടെയും മൊഴി.

സർവീസിലിരിക്കെ മരണമടയുന്നവർക്കും പെൻഷൻ പറ്റി മരണമടയുന്നവർക്കും ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾക്കൊഴികെ ഒരു ലക്ഷം രൂപവരെയുള്ള തുകയ്ക്കുള്ള അനന്തരാ വകാശ സര്‍ട്ടിഫിക്കറ്റ് തഹസിൽദാർ നൽകും. ഇതു സംബ ന്ധിച്ച പരസ്യം ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനു ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുക. ആജീവനാന്തം ഈ സർട്ടിഫിക്കറ്റിന് സാധുതയുണ്ട്. 

ഇഷ്ടദാനം എങ്ങനെ നൽകാം

നിങ്ങളുടെ പേരിലുള്ള ഭൂമിയോ മറ്റു വസ്തുക്കളോ പാരമ്പര്യാവകാശമില്ലാത്തവർക്കും നൽകാൻ വ്യവസ്ഥയുണ്ട്. നിങ്ങൾക്ക് ഒരുപാട് കടപ്പാടുള്ള ഒരു വ്യക്തിക്ക്, അല്ലെങ്കിൽ നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഒരു സുഹൃത്തിന്, അകന്ന ഒരു ബന്ധുവിന് .... അങ്ങനെ ആരും ആയിക്കോട്ടെ, നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ േരഖാപരമായിത്തന്നെ സ്വത്ത് കൈമാറ്റം ചെയ്യാം. ഇതിനാണ് ഇഷ്ടദാനം എന്നു പറയുന്നത്.

താൻ ഇഷ്ടദാനം നൽകാൻ ഉദ്ദേശിക്കുന്നതാർക്കാണെന്നും മതപരമോ ധാർമികപരമോ ആയാണ് ഇത് നൽകുന്നതെന്നും ആധാരത്തിൽ കാണിച്ചിരിക്കണം. ഈ ആവശ്യങ്ങൾക്കാ ണെങ്കിൽ വസ്തുവിന്റെ മതിപ്പുവിലയുടെ 5% മുദ്രപ്പത്ര വിലയായി നൽകിയാൽ മതി. എന്തെങ്കിലും സാഹചര്യത്തിൽ ഇഷ്ടദാനം റദ്ദു ചെയ്യേണ്ടി വന്നാൽ അതിനും വ്യവസ്ഥയുണ്ട്. അപേക്ഷയോടൊപ്പം 100 രൂപ ഫീസാണ് റദ്ദു ചെയ്യാനായി നൽകേണ്ടത്.

English Summary- Legal Heir Dower Procedures Kerala

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA