കൊടുംവേനലിലും കുളിരേകുന്ന 'ഭൂമി'; പ്രകൃതിസൗഹൃദവീടുകൾക്ക് മികച്ച മാതൃക

HIGHLIGHTS
  • ഭൂമി 'എന്ന ഈ വീട് അക്ഷരാർഥത്തിൽ പ്രദീപിന്റെ സ്വപ്നസാക്ഷാത്കാരമാണ്
bhoomi-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനൊപ്പം ഉൾഗ്രാമങ്ങളിൽ താമസിക്കേണ്ടി വന്നതിനാൽ ചെറുപ്പകാലം മുതൽതന്നെ പ്രകൃതിയെ തൊട്ടറിഞ്ഞുകൊണ്ടുള്ള ജീവിതം പ്രദീപ് കൃഷ്ണമൂർത്തി എന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. സ്വന്തമായി ഒരു വീടുവയ്ക്കേണ്ട സമയമായപ്പോൾ സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട് പ്രകൃതിസൗഹൃദവീട് നിർമ്മിക്കാൻ തീരുമാനിച്ചതും ഇതേ കാരണത്താലാണ്. ബെംഗളൂരുവിൽ നിർമ്മിച്ചിരിക്കുന്ന 'ഭൂമി 'എന്ന ഈ വീട് പ്രദീപിന്റെ സ്വപ്നസാക്ഷാത്കാരമാണ്. 

രണ്ടു നിലകളാണ് വീടിനുള്ളത്. ഇതിൽ മുകളിലെ നിലയാണ് തികച്ചും പ്രകൃതിസൗഹൃദപരമായി നിർമ്മിച്ചിരിക്കുന്നത്. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് മുകൾനിലയുടെ നിർമാണം. മൂന്നു കിടപ്പുമുറികളും രണ്ടു ബാത്റൂമുകളും അടുക്കളയും അടങ്ങിയ മുകൾനിലയിൽ ഒരു ചെറുനടുമുറ്റവും പ്രദീപ് ഒരുക്കിയിട്ടുണ്ട്. ഒരു വർഷം കൊണ്ടാണ് വീടിന്റെ നിർമ്മാണം പൂർത്തിയായത്. 

bhoomi-inside

സ്വാഭാവിക വെളിച്ചവും വായുവും ധാരാളമായി അകത്തേക്ക് ലഭിക്കണമെന്ന് നിർബന്ധം ഉണ്ടായിരുന്നതിനാലാണ് പ്രാദേശിക വസ്തുക്കൾ തന്നെ നിർമ്മാണത്തിനായി ഉപയോഗിച്ചത്. കൈകൊണ്ട് നിർമ്മിച്ചശേഷം 30 ദിവസം വെയിലത്തുവച്ച് ഉണക്കിയെടുത്ത മൺകട്ടകളാണ് ഇവയിൽ പ്രധാനം. നിർമ്മാണം നടക്കുന്ന സ്ഥലത്ത് തന്നെ 15000 കട്ടകൾ ഇത്തരത്തിൽ നിർമ്മിച്ചെടുക്കുകയായിരുന്നു. വായുസഞ്ചാരം ഉറപ്പുവരുത്താനും കൊടുംചൂടിലും വീടിനുള്ളിൽ തണുപ്പ് അനുഭവപ്പെടാനും ഇത് സഹായിക്കുന്നുണ്ട്. 

നടുത്തളത്തിനായി കൈകൊണ്ട് നിർമ്മിച്ചെടുത്ത ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റിന്റെ ഉപയോഗം പരമാവധി കുറച്ചുകൊണ്ട് ടെറാക്കോട്ട ടൈലുകളും ബൗളുകളുംകൊണ്ട് ഫില്ലിങ്ങ് നടത്തിയാണ് മേൽക്കൂര നിർമ്മിച്ചത്. വായുസഞ്ചാരം കൂടുതൽ  സുഗമമാക്കുന്നതിനു വേണ്ടി 11.5 അടി ഉയരത്തിലാണ് മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. 

bhoomi-owners

വീട്ടാവശ്യത്തിനായി ബയോഗ്യാസ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. അടുക്കള ആവശ്യങ്ങൾക്കായി മൂന്ന് മണിക്കൂർവരെ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനം ഇതിലൂടെ ഉൽപാദിപ്പിക്കപ്പെടുന്നു. ടോയ്‌ലറ്റിൽ നിന്നുള്ളതൊഴികെ വീട്ടിലെ മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 500 ലിറ്റർ വെള്ളം ഇത്തരത്തിൽ പുനരുപയോഗം ചെയ്യാൻ സാധിക്കുന്നു. ഇവയ്ക്കെല്ലാം പുറമെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും ഫലവർഗത്തോട്ടവും പ്രദീപും കുടുംബവും ടെറസിൽ വളർത്തിയെടുത്തിട്ടുണ്ട്. 

English Summary- Sustainable Eco friendly House in Bengaluru; Architecture

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA