കുറച്ചുദിവസം കൊണ്ട് വീട് റെഡി! കേരളത്തിൽ പ്രചാരമേറി ഫൈബർ സിമന്റ് വീട്

gfrg-home-edappally
Representative Image
SHARE

കോവിഡ് കാലവും ഗൾഫ് മേഖലയിലുണ്ടായ തൊഴിൽനഷ്ടവും പ്രവാസിമലയാളികളുടെ തിരിച്ചുവരവും വീട് നിർമാണത്തെ സാരമായി ബാധിച്ചുകഴിഞ്ഞു. കൂടാതെ കെട്ടിടനിർമാണ മേഖലയിലെ വിലക്കയറ്റം സാധാരണക്കാർക്കു വീട് എന്ന സ്വപ്നം അപ്രാപ്യമാകുന്നു. ഈ പ്രതിസന്ധി തരണം ചെയ്യാൻ ജിപ്സം പ്ലാസ്റ്റർ വീടുകൾ സഹായിക്കും. കെട്ടിടനിർമാണ വേളയിൽ സിമന്റിന്റെയും മണലിന്റെയും ഉപയോഗം കുറയ്ക്കാനും പുട്ടി, പിഒപി എന്നിവ ഒഴിവാക്കാനും ജിപ്സം പ്ലാസ്റ്റർ സഹായിക്കും. ഇതുവഴി നിർമാണച്ചെലവ് 30 ശതമാനത്തോളം കുറയും. വൈറ്റൽ ജിപ്സം പ്രകൃതിദത്തവും പരിസ്ഥിതി സൗഹാർദപരവുമാണ്.

ഖനനം ചെയ്തെടുക്കുന്ന കാത്സ്യം സൾഫേറ്റ്  നൂതനപ്രകൃതിയിലൂടെ ശുദ്ധീകരിച്ചാണു വൈറ്റൽ ജിപ്സമാക്കുന്നത്. വളരെക്കാലം ഈടും ഗുണമേന്മയും ഇതിനുണ്ട്. ഗ്രീൻ ബിൽഡിങ് റെയ്റ്റിങ് സിസ്റ്റം അംഗീകാരവും ഈ ഉൽപന്നത്തിനുണ്ട്. ഗ്രാനൈറ്റ്, കോൺക്രീറ്റ്, ഇഷ്ടിക, സാധാരണ കട്ടകൾ, വെട്ടുകല്ല് തുടങ്ങി എല്ലാ പ്രതലത്തിലും നേരിട്ടുപയോഗിക്കാം.

ഫൈബർ സിമന്റ് ബോർഡ് വീട് 

gfrg-home-construction

പരമ്പരാഗത കെട്ടിട നിർമാണത്തിൽനിന്നു മാറി ചിന്തിക്കുന്നവർക്ക് മികച്ചൊരു ബദൽമാർഗം ആണ് ഫൈബർ ബോർഡുകൾ. അതിന്റെ ഗുണമേന്മകൾ അറിയാം.

gfrg-home-edappally-building

സിമന്റ് ഫൈബർ ബോർഡ്, സിമന്റ്, സിലിക്ക സാൻഡ്, വുഡൻ പൾപ്പ് എന്നിവകൊണ്ടാണു നിർമിക്കുന്നത്. പൊതുവിൽ കേരളത്തിൽ വിവിധ ആവശ്യങ്ങൾക്കായി ഇവ തിരഞ്ഞെടുക്കുന്നവർ ധാരാളം. സിമന്റ് കട്ടയ്ക്കും വെട്ടുകല്ലിനും പകരം പൂർണമായും ഇത്തരം ബോർഡുകൾ ഉപയോഗിച്ചിട്ടുള്ള വീടുകളുണ്ട്. ഇടഭിത്തികളുടെ നിർമാണത്തിനും, റൂഫിങ്ങിനു ശേഷം വരുന്ന സീലിങ്‌ വർക്കുകൾക്കും ആണ് നേരത്തേ ഉപയോഗിച്ചു വന്നിരുന്നത്. എന്നാൽ ഇന്ന് വീടിന്റെ അകത്തളങ്ങൾ, കിച്ചൻ തുടങ്ങിയവയ്ക്കു മോടി കൂട്ടാനും ഇവ ഉപയോഗിക്കുന്നു. കളർ ചെയ്തുവരുന്ന സിമന്റ് ഫൈബർ ബോർഡുകളും ലഭ്യമാണ്. കളർ ചെയ്യാതെ ലഭിക്കുന്ന മോഡലുകളിൽ ഏതു തരത്തിലുള്ള പെയിന്റിങ്ങും സാധ്യമാണുതാനും.

gfrg-panel-home

ഇത്തരത്തിൽ വുഡൻ പാനൽ ഫിനിഷിങ്ങും ഉപഭോക്താവിനു ലഭിക്കുന്നു. സിമന്റ് കട്ട, വെട്ടുകല്ല് തുടങ്ങിയവ ഉപയോഗിച്ച് ചെയ്യുന്ന ഭിത്തികളുടെ ഭാരം താങ്ങാൻ ശേഷിയില്ലാത്ത ബേസ്മെന്റ് ഏരിയകളിൽ സിമന്റ് ഫൈബർ ബോർഡുകളുപയോഗിച്ച് വളരെ മികച്ച രീതിയിൽ മുറികളുണ്ടാക്കാം. വുഡൻ പാനലിൽ കാലക്രമേണ കണ്ടുവരുന്ന ചിതൽ, പുഴുക്കുത്ത് തുടങ്ങിയ ശല്യങ്ങളൊന്നും ഇവയ്ക്കില്ല. ഈർപ്പത്തെ അതിജീവിക്കുന്നതിനൊപ്പം കുത്തു പിടിക്കില്ല. ഭിത്തികൾക്കും സീലിങ് വർക്കുകൾക്കും പാർട്ടീഷൻ വർക്കുകൾക്കുമായി വിവിധ കനത്തിലും ബലത്തിലും ഉള്ള സിമന്റ് ഫൈബർ ബോർഡുകൾ വിപണിയിൽ ലഭ്യമാണ്. ഇതേസമയം സിമന്റ് ഫൈബർ ബോർഡ് വർക്കുകൾ വിദഗ്ധമായി ചെയ്യുന്നവരുടെ സേവനം വിനിയോഗിക്കണം. വീടുകൾക്ക് ഇരുപതു മുതൽ മുപ്പതുവർഷം വരെ ഗാരന്റി ഓഫർ നൽകുന്ന കമ്പനികളുമുണ്ട്.

സിമന്റ് ഫൈബർ ബോർഡിൽ തീർത്ത വീടുകളോ ഷോപ്പുകളോ മറ്റു കെട്ടിടങ്ങളോ സന്ദർശിച്ച് അവരുടെ ഭംഗിയും കാര്യക്ഷമതയും മനസ്സിലാക്കിയശേഷം സ്വന്തം വീടുകളിൽ അവ ഉപയോഗിക്കുന്നതാണ് നന്ന്. ഇത്തരം ബോർഡുകൾ സ്ഥാപിക്കാൻ ചെലവു കൂടുതലാണ്. അവിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ചാൽ വൻസാമ്പത്തിക നഷ്ടവുമുണ്ടായേക്കാം. 

English Summary- Fibre Cement, Gypsum House Features

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA