ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള മരണങ്ങൾ; അപകടം ഒഴിവാക്കാൻ ഇത് ശ്രദ്ധിക്കൂ

important-facts-about-gas-cylinder-that-you-should-know
SHARE

വിറകടുപ്പിൽ നിന്നും ഗ്യാസടുപ്പിലേക്കുള്ള മലയാളിയുടെ പരിണാമം വളരെ പെട്ടെന്നായിരുന്നു. ഇന്ന് വീട്ടിൽ ഗ്യാസ് സിലിണ്ടർ തീർന്നു പോയാലുള്ള അവസ്ഥ പലർക്കും ചിന്തിക്കാൻ പോലും കഴിയില്ല.എന്നാല്‍ ഉപയോഗം പോലെ തന്നെ അപകടം ഉണ്ടാക്കുന്ന ഒന്ന് കൂടിയാണ് ഗ്യാസ് സിലിണ്ടര്‍. പലരും വീട്ടില്‍ കൊണ്ടുവരുന്ന സിലിണ്ടര്‍ നല്ലതാണോ പഴയതാണോ എന്ന് ചെക്ക്‌ ചെയ്യാറില്ല. ഇത് വലിയ അപകടമാണ് ചിലപ്പോള്‍ ഉണ്ടാക്കുക. അൽപം  ശ്രദ്ധയുണ്ടെങ്കിൽ‍  നമ്മുടെ വീടുകളില്‍ കൊണ്ടുവരുന്ന സിലിണ്ടറുകള്‍ എത്ര പഴയതാണ് എന്ന് നമുക്ക് തന്നെ കണ്ടെത്താന്‍ കഴിയും.

Gas-Cylinder

ഗ്യാസ് സിലിണ്ടര്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് സിലിണ്ടറിലെ ഒരു സൈഡില്‍ മഞ്ഞ കളര്‍ കാണാം അതില്‍ ഒരു നമ്പറും. ആ നമ്പര്‍ സൂചിപ്പിക്കുന്നത് ആ സിലിണ്ടറിന്‍റെ കാലാവധിയാണ്. ഇത് ചെക്ക് ചെയ്താണ് സിലിണ്ടറിന്റെ  സുരക്ഷ ഉറപ്പ് വരുത്തുന്നത്. ഈ  നമ്പരില്‍ 'A' ആണെകില്‍ ജനുവരി, ഫെബ്രുവരി, മാര്‍ച് എന്നിങ്ങനെയാണ് സൂചിപ്പിക്കുന്നത് 'B' ആണെങ്കില്‍ ഏപ്രില്‍, മെയ്‌, ജൂണ്‍ ആയിരിക്കും. പിന്നെ ജൂലൈ ആഗസ്റ്റ്‌ സെപ്റ്റംബര്‍ ആണെങ്കില്‍ 'C' എന്നും രേക്ഷപ്പെടുത്തും പിന്നെ 'D' ആണെങ്കില്‍ ഒക്ടോബർ, നവംബർ, ഡിസംബർ എന്നിങ്ങനെയും സൂചിപ്പിക്കുന്നു. പിന്നെ വരുന്നത് നമ്പര്‍ ആണ് ആ നമ്പരിലും കൃത്യമായ ഡേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

gas-cylinder-blast-in-house-1

ഗ്യാസ് സിലണ്ടര്‍ പൊട്ടിതെറിച്ചുണ്ടാകുന്ന അപകടങ്ങളുടെ വാര്‍ത്തകള്‍ നമ്മള്‍ മിക്കപ്പോഴും കേള്‍ക്കാറുണ്ട്. അതുകൊണ്ട് തന്നെ സിലിണ്ടര്‍ കൈകാര്യം ചെയ്യുമ്പോള്‍ നല്ല ശ്രദ്ധ ആവശ്യമാണ്.  ആവശ്യം കഴിഞ്ഞാല്‍ ഉടനടി സിലണ്ടര്‍ ഓഫ്‌ ചെയ്തു വയ്ക്കുക എന്നത് പ്രധാനമാണ്. മറ്റൊരു അപകടമാണ് സിലണ്ടറിന്റെ ചോര്‍ച്ച മൂലമുള്ള അപകടങ്ങള്‍. ഇതിനു ചിലപ്പോള്‍ നമ്മള്‍ കാരണക്കാര്‍ ആകണമെന്നില്ല. സിലിണ്ടർ കൊണ്ട് വരുന്ന വാഹനത്തിലെ തൊഴിലാളികളിൽ ഭൂരിഭാഗംപേരും ശ്രദ്ധ ഇല്ലാതെ തന്നെ ഗ്യാസ് സിലിണ്ടർ വാഹനത്തിലേക്ക് വലിച്ചെറിയാറുണ്ട്. ഇതുമൂലം ഗ്യാസ് സിലിണ്ടറിനു ചോർച്ച വരാനുള്ള സാധ്യത ഏറെയാണ്. കൂടുതലും നമ്മുടെ വീട്ടിനുള്ളിൽ  വച്ചുതന്നെ  അപകടങ്ങൾ സംഭവിക്കാറുണ്ട്. ചിലർ ഗ്യാസ് സിലിണ്ടർ വിറകടുപ്പിനു അടുത്ത് തന്നെ ഇത് സ്ഥാപിക്കാറുണ്ട്. ഇത് ഗ്യാസ് സിലിണ്ടർ ലീക്ക് അല്ലെങ്കിലും വൻ അപകടം സംഭവിക്കാറുണ്ട്.

gas-cylinder-blast-in-house-2

ലായനി രൂപത്തിലാണ് കുറ്റിയില്‍ ഗ്യാസ് നിറച്ചിരിക്കുന്നത്, ഗ്യാസ് ചോര്‍ന്നു എന്ന് കണ്ടാല്‍ ജനാലകൾ വാതിലുകൾ എത്രയും പെട്ടെന്ന് തുറന്നിടുക. ചെറിയ രീതിയിലാണ് തീ ഉണ്ടാവുന്നതെങ്കിലും പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. ചോർച്ച ഉണ്ടായ സമയങ്ങൾ യാതൊരു കാരണവശാലും വലിച്ചു ഇഴച്ചു കൊണ്ട് പോകരുത് ഈ സമയങ്ങൾ ഉയർത്തിക്കൊണ്ടു പോകാൻ പരമാവധി  ശ്രദ്ധിക്കണം . ഓക്സിജന്റെ സാന്നിധ്യം ഒഴിവാക്കാൻ നനഞ്ഞ തുണിയോ ചാക്കോ ഉപയോഗിച്ച് കുറ്റി തണുപ്പിച്ചതിനു ശേഷം എടുത്തു പുറത്തു വയ്ക്കുക, എത്രയും വേഗം ഇലക്ട്രിക്ക് ബന്ധം വിച്ഛേദിക്കുക.

English Summary- Gas Cylinder Precaution

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA