അവധിക്കാലങ്ങൾ അവിസ്മരണീയമാക്കാം; നവ്യാനുഭവം ഒരുക്കി ഇടുക്കി തേക്കടി ടീ ടെറൈൻ റിസോർട്ട്

Title-Image
SHARE

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ടൂറിസ്റ്റ് ആകർഷണങ്ങളിലൊന്നായി, വിനോദസഞ്ചാരികൾക്ക് ഒരു വ്യത്യസ്ത അനുഭവം കാഴ്ചവയ്ക്കുന്ന ഇടുക്കി പീരുമേട് പാമ്പനാറിലെ Tea Terrain Resorts and Spa ഡിസംബർ 11 ന് ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു.

2nd-image

പാമ്പനാറിന്റെ ഗ്രാമീണതയും ദൃശ്യ ചാരുതയും വഴിഞ്ഞൊഴുകുന്ന ഒരു കുന്നിൻ ചെരിവിൽ,കോടമഞ്ഞും തണുപ്പും വന്യഭംഗിയും, തേയിലത്തോട്ടങ്ങളും അതിന്റെ പരിപൂർണതയിൽ ആസ്വദിക്കത്തക്ക രീതിയിലാണ് ഈ റിസോർട്ടിന്റെ നിർമ്മിതി.

3rd-Image

ഏഴ് ഏക്കറിലധികം വരുന്ന സ്ഥലത്ത് ആറ് സ്വകാര്യ എസ്റ്റേറ്റ് പൂൾ വില്ലകൾ, കുളിർ കാറ്റ് വീശിയടിക്കുന്ന പച്ചപ്പിലേക്ക് വാതായനങ്ങൾ തുറക്കുന്ന 16 എസ്റ്റേറ്റ് റൂമുകൾ തുടങ്ങി വിവിധ താമസസൗകര്യങ്ങളും, റസ്റ്ററന്റ്, ട്രീ ഹൗസ് മോഡലിലുള്ള ഓപ്പൺ മീറ്റിങ് ഏരിയ, ഓപ്പൺ സ്വിമ്മിങ് പൂൾ, 100 പേർക്കുള്ള കോൺഫറൻസ് റൂം തുടങ്ങി നിരവധി ആഡംബര സൗകര്യങ്ങളുമായി സകുടുംബം ആഘോഷങ്ങൾക്ക് പറ്റിയ മികച്ച ഒരു വിനോദ കേന്ദ്രം കൂടിയാണ് Tea Terrain.

4th-Image

ആധുനികതയും പഴമയുടെ സൗന്ദര്യവും തമ്മിലുള്ള അതിശയകരമായ സന്തുലിതാവസ്ഥ മുൻനിർത്തി നിർമ്മിച്ച Tea Terrain, ടൂറിസം മേഖലയിലെ ഗുണനിലവാരവും അച്ചടക്കവും പ്രൊഫഷണലിസവും ഉറപ്പുവരുത്തിയിട്ടുണ്ട്.

5th-Image

തേക്കടി, വാഗമൺ എന്നിവിടങ്ങളിലേക്ക് വെറും 30 മിനിറ്റ് ദൂരം.  കുട്ടിക്കാനം, പരുന്തുപാറ, പാഞ്ചാലിമേട്, വളഞ്ഞങ്ങാനം വെള്ളച്ചാട്ടം എന്നിവയുടെ സാമീപ്യം ഈ റിസോർട്ടിനെ കൂടുതൽ മനോഹരമാക്കുന്നു.

6th-Image

സ്നേഹിക്കുന്നവർക്ക് വേണ്ടി സമ്മാനിക്കാവുന്ന അപൂർവനിമിഷങ്ങളുടെ തണലിടം എന്നതിലുപരി സ്വാതന്ത്ര്യവും സുരക്ഷിതത്വവും തികഞ്ഞ സ്വകാര്യതയും സമ്മാനിക്കുന്ന 'പറുദീസയുടെ ഒരു തുണ്ട് ' എന്ന് Tea Terrain and Spa-യെ വിശേഷിപ്പിക്കാം.

Last-Image

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 90726 47770 / 79943 33144

www.teaterrain.com

www.blusalz.com

English Summary- Tea Terrain Resort & Spa Peermade, Idukki

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA