ഭവനവായ്പയുടെ പേരിൽ പരിതപിക്കാൻ ഇടവരരുത്; ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കുക

547451008
SHARE

സ്വന്തമായി ഒരു വീടുവേണമെന്ന് ആഗ്രഹിച്ചു തുടങ്ങുമ്പോൾ മുതൽ പലരും ഭവനവായ്പ എവിടെ നിന്നെടുക്കണം എന്ന അന്വേഷണവും ആരംഭിച്ചു തുടങ്ങും. ദീർഘകാലത്തേക്ക് വരുമാനത്തിന്റെ വലിയൊരു ഭാഗം ഭവന വായ്പയ്ക്കായി നീക്കിവയ്ക്കേണ്ടി വരുന്നതിനാൽ  വായ്പയെടുക്കും മുൻപ് ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

1. ലോണിനുള്ള നിങ്ങളുടെ യോഗ്യത 

വായ്പയ്ക്കായി അപേക്ഷ സമർപ്പിക്കും മുൻപ് എത്ര രൂപവരെ വായ്പ ലഭിക്കാൻ സാധ്യതയുണ്ട് എന്നത് കൃത്യമായി വിശകലനം ചെയ്യുക. പരമ്പരാഗത ബാങ്കുകൾ വരുമാനം മാത്രം കണക്കിലെടുത്ത് വായ്പയായി ലഭിച്ചേക്കാവുന്ന തുക നിർണയിക്കും. നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ പരമ്പരാഗത ബാങ്കുകളെ അപേക്ഷിച്ച് ലോൺതുകയിൽ അൽപ്പം വിട്ടുവീഴ്ച ചെയ്തതെന്നു വരാം. എന്നാൽ ഇത്തരം സ്ഥാപനങ്ങൾ തിരിച്ചടവ് കൃത്യമായിരിക്കും എന്ന് ഉറപ്പുവരുത്താൻ വേണ്ടി നിങ്ങളുടെ മാസവരുമാനത്തിന് പുറമേ ജീവിതസാഹചര്യവും ചെലവുകളും എല്ലാം കണക്കിലെടുക്കും. അതിനാൽ എത്ര തുകവരെ ലോൺ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം  അപേക്ഷ സമർപ്പിക്കുക.

2. പലിശ നിരക്ക് 

മാസവരുമാനത്തെ സാരമായി ബാധിക്കാതിരിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കുള്ള സ്ഥാപനങ്ങളെ സമീപിക്കുന്നത് തന്നെയാണ് മികച്ച മാർഗം. എന്നാൽ വായ്പ കാലാവധി തീരുമ്പോഴേക്കും എത്ര തുകവരെ പലിശയിനത്തിൽ അടക്കേണ്ടി വരുന്നുണ്ടെന്ന് അറിഞ്ഞിരിക്കുക. പലിശ നിരക്ക് നിശ്ചിതമാണോ എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. 

3. ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത 

വിശ്വസ്തരായവരെ മാത്രം ജീവിതത്തിൽ ഒപ്പംകൂട്ടാൻ ശ്രമിക്കുന്നത് പോലെതന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ്  ധനകാര്യസ്ഥാപനവുമായി ഇടപാടുകൾ ഉണ്ടാക്കുന്നതും. എത്ര വർഷമായി ധനകാര്യ സ്ഥാപനം ബിസിനസ് ചെയ്യുന്നുണ്ട് എന്നതിനെക്കുറിച്ച് കൃത്യമായി അന്വേഷിച്ചറിയണം. ഇടപാടുകളിൽ ധാർമികതയും പ്രൊഫഷണലിസവും നിലനിർത്തുന്ന സ്ഥാപനമാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ വായ്പയ്ക്കായി സമീപിക്കാവൂ. 

4. മുൻകൂട്ടി അടവ് തീർക്കാനുള്ള സൗകര്യം 

ഏതുതരം വായ്പയാണെങ്കിലും കാലാവധി ദീർഘിക്കുന്നതനുസരിച്ച് പലിശയിനത്തിനുള്ള അടവും അധികമായിരിക്കും. അതിനാൽ കഴിയുന്നതും വേഗം വായ്പ  മുഴുവനായി തിരിച്ചടയ്ക്കുന്നതാണ് പണം ലാഭിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. മുതൽ ഇനത്തിൽ വായ്പാ കാലാവധി തീരുന്നതിനു മുമ്പായി പണം  മുൻകൂട്ടി അടച്ചു തീർക്കാനുള്ള സൗകര്യമുണ്ട് എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം ഭവനവായ്പ എടുക്കുക. 

5. ഹിഡൻ ചാർജുകൾ ഇല്ല എന്ന് ഉറപ്പുവരുത്തുക

വായ്പാ കാലാവധിക്കുള്ളിൽ ഏതൊക്കെ തരം ചാർജുകളും ഫീസുകളും സ്ഥാപനം ഈടാക്കുന്നുണ്ട് എന്നത് മുൻകൂട്ടി മനസ്സിലാക്കേണ്ടതുണ്ട്. പ്രൊസസിംഗ് ഫീ , ടെക്നിക്കൽ ഫീ, ലീഗൽ ഫീ എന്നിവയടക്കമുള്ള നിശ്ചിത ചാർജുകൾക്ക് പുറമേ അധിക തുക അടയ്ക്കേണ്ടി വരുന്നുണ്ടോ എന്നത് കൃത്യമായി പരിശോധിക്കുക. 

6. രേഖകൾ സുരക്ഷിതമാണോ 

ഭവന വായ്പയ്ക്കായി സമർപ്പിക്കുന്ന പണയരേഖകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. ഇവ സുരക്ഷിതമായി സൂക്ഷിക്കാൻ  സ്ഥാപനം എടുത്തിട്ടുള്ള മുൻകരുതലുകളെപറ്റി വിശദമായി അന്വേഷിച്ചറിയുക. വായ്പാ കാലാവധി തീർന്ന ശേഷം പ്രമാണങ്ങളും മറ്റും തിരിച്ചെടുക്കുന്നതിനായി ബുദ്ധിമുട്ടേണ്ടി വരരുത്. 

7. ഡിജിറ്റൽ ആക്സസ് 

സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ലോൺ ഇടപാടുകൾ നടത്താനുള്ള സൗകര്യം ധനകാര്യ സ്ഥാപനം നൽകുന്നുണ്ടോ എന്ന്  തിരിച്ചറിയണം. ലോണിന് അപേക്ഷ സമർപ്പിക്കുന്നത് മുതൽ തിരിച്ചടവുകളും അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുക്കുന്നതും അടക്കമുള്ള കാര്യങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ നടത്താനാവുകയാണെങ്കിൽ സമയനഷ്ടവും ആശങ്കകളും ഒഴിവാക്കാൻ സാധിക്കും. 

8. ഹോം ലോൺ ഇൻഷ്വറൻസ് 

ഭവന വായ്പ ഇൻഷ്വർ ചെയ്യുന്നത് വായ്പയെടുത്ത വ്യക്തിയുടെ മരണം പോലെയുള്ള അപ്രതീക്ഷിത സാഹചര്യങ്ങളിൽ കുടുംബാംഗങ്ങൾക്ക് സംരക്ഷണമേകും. വായ്പ കുടുംബാംഗങ്ങൾക്ക് ബാധ്യതയാകാതിരിക്കാനും സ്വപ്നഭവനം നഷ്ടപ്പെടാതിരിക്കാനും ഭവനവായ്പ ഇൻഷ്വർ ചെയ്യാൻ ശ്രദ്ധിക്കുക.

English Summary- Housing Loan Things to Know

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA