കൊലച്ചതി; സ്വപ്നഭവനത്തിന് മുടക്കിയത് 5 കോടി; പണിതുനൽകിയത് 'പാതി'വീട്!

half-house-owner-real-estate
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഒരു പതിറ്റാണ്ടുകൊണ്ട് സ്വരുക്കൂട്ടിവച്ച പണമുപയോഗിച്ചാണ് നേപ്പാൾ സ്വദേശിയായ ബിഷ്ണു ആര്യാൽ, ഓസ്‌ട്രേലിയ സിഡ്നിയിലെ എഡ്മോണ്ട്സൺ പാർക്കിൽ സ്ഥലം സ്വന്തമാക്കിയത്. അവിടെ സ്വപ്നഗൃഹം നിർമ്മിക്കാനായി ഒരു കൺസ്ട്രക്‌ഷൻ കമ്പനിയുമായി കരാറിലും ഏർപ്പെട്ടു. എന്നാൽ ഒടുവിൽ പണിപൂർത്തിയായ വീട് കാണാനെത്തിയ ബിഷ്ണു അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി. രണ്ടു നിലകളുള്ള ഒരു പാതി വീട് മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. സ്ഥലത്തിനും വീടിനുമായി ആകെ അഞ്ചുകോടി രൂപയാണ് ബിഷ്ണു മുടക്കിയത്.

hal-house-sydeny

വീടിന്റെ ഒരു വശത്ത് വാതിലുകളോ ജനലുകളോ ഇല്ലാത്ത ഭിത്തി മാത്രമാണുള്ളത്. ബിഷ്ണുവും കൺസ്ട്രക്‌ഷൻ കമ്പനിയുമായി ഉണ്ടായ ആശയവിനിമയത്തിലെ പാളിച്ചയാണ് വീടിന്റെ നിർമ്മാണം ഇത്തരത്തിലാകാൻ കാരണമായത്. വീടിന്റെ അവസ്ഥ കണ്ട ഉടൻ തന്നെ സൂപ്പർവൈസറുമായി സംസാരിച്ചിരുന്നു. എന്നാൽ കരാർ പ്രകാരം സെമി ഡ്യൂപ്ലെക്സ് നിർമ്മിക്കാനായിരുന്നു നിർദ്ദേശമെന്നാണ് സൂപ്പർവൈസർ നൽകിയ മറുപടി.

half-house

തുടക്കത്തിൽ പ്ലോട്ടിൽ ഒറ്റയ്ക്ക് നിൽക്കുന്ന വീട് എന്നതുതന്നെയായിരുന്നു പദ്ധതി എന്നും എന്നാൽ പിന്നീട് ലിവർപൂൾ കൗൺസിൽ പറഞ്ഞത് പ്രകാരം 'അറ്റാച്ച്ഡ് വീട്' എന്ന നിലയിൽ നിർമ്മിക്കുകയായിരുന്നു എന്നും കൺസ്ട്രക്‌ഷൻ കമ്പനിയയ സാക് ഹോംസ് പറയുന്നു. കരാറിൽ മാറ്റം ഉണ്ടായപ്പോൾ ബിഷ്ണുവിന് അതിൽ നിന്നും പിന്മാറാൻ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നുവെന്നും കമ്പനി കൂട്ടിച്ചേർത്തു. എന്നാൽ നിർമ്മാണ കമ്പനിയെ താൻ പൂർണ്ണമായി വിശ്വസിക്കുകയായിരുന്നു എന്നും ഹാഫ് ഡ്യൂപ്ലെക്സ് പ്ലാൻ എന്നാൽ 'വീട് പാതി മുറിച്ച' നിലയിലാവും എന്ന് കരുതിയില്ല എന്നുമാണ് ബിഷ്ണു പറയുന്നത്.

half-house-owners

വീടിന്റെ വിചിത്രമായ രൂപം കണ്ട് ഇതുവഴി കടന്നു പോകുന്നവർ പോലും ചിത്രങ്ങൾ പകർത്തുന്നുണ്ട്. കോവിഡ് കാലത്ത് തൊഴിൽപരമായ പ്രതിസന്ധികൾ ഉള്ളതിനാൽ മറ്റൊരിടത്ത് താമസിക്കാനാവാതെ ബിഷ്ണുവിനും കുടുംബത്തിനും ഈ വീട്ടിലേക്ക് തന്നെ മാറേണ്ടിവന്നു. എന്നാൽ താമസം മാറി 9 മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും ഇവർക്ക് ഒക്കുപ്പേഷൻ സർട്ടിഫിക്കറ്റും ലഭിച്ചിട്ടില്ല. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി തങ്ങൾ ആവുന്നതെല്ലാം ചെയ്യുന്നുണ്ട് എന്നാണ് നിർമാതാക്കളുടെ വാദം.

half-house-real-estate-scam

വീടിന്റെ ഈ രൂപം അത് കൈമാറ്റം ചെയ്യുന്നതിനും തടസമാകും എന്നാണ് റിയൽ എസ്റ്റേറ്റ് വിദഗ്ധനായ മൈക്കിൾ പാലിയർ പറയുന്നത്. വീടു വച്ചിരിക്കുന്ന സ്ഥലത്തിന് ന്യായമായ വില ലഭിക്കുമെങ്കിലും പുതിയ ഉടമസ്ഥന് വീട്ടിൽ വരുത്തേണ്ട മാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ ഉദ്ദേശിക്കുന്ന വില ലഭിക്കാൻ സാധ്യതയില്ല എന്ന് അദ്ദേഹം പറയുന്നു. ഭവന നിർമാണത്തിനായി കരാറുകളിൽ ഏർപ്പെടുന്നവർ എല്ലാ ഭാഗങ്ങളും സസൂക്ഷ്മം വായിച്ച ശേഷം മാത്രമേ ഒപ്പിടാവൂ എന്ന നിർദ്ദേശവും അദ്ദേഹം നൽകുന്നുണ്ട്. ലോകത്തെല്ലായിടത്തും നിർമാണമേഖലയിൽ ഇതുപോലെയുള്ള കള്ളനാണയങ്ങൾ ഉണ്ടെന്നു ഈ സംഭവം സൂചിപ്പിക്കുന്നു.

English Summary- Man Spends 4 Crore On Dream Home Only To Get Half Built Home; Architecture News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA