ബാങ്ക് ഓഫ് ബറോഡ ക്രെഡായ് പ്രോപ്പർട്ടി ഷോ ജനുവരി 14 മുതൽ

credai-calicut-2022
SHARE

കോഴിക്കോട്: കോൺഫെഡറേഷൻ ഒാഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേർസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (CREDAI), കോഴിക്കോട് ചാപ്റ്റർ സംഘടിപ്പിക്കുന്ന 29-മത് ബാങ്ക് ഓഫ് ബറോഡ ക്രെഡായ് പ്രോപ്പർട്ടി ഷോ കാലിക്കറ്റ് ബീച്ച് മറൈൻ ഗ്രൗണ്ടിൽ ജനുവരി 14 വെള്ളിയാഴ്ച ആരംഭിക്കും. 3 ദിവസം നീണ്ടുനിൽക്കുന്ന ഷോ ജനുവരി 16 ന് സമാപിക്കും. ബാങ്ക് ഓഫ് ബറോഡ പ്രധാന സ്പോൺസറും എസ്.ബി.ഐ കോ-സ്പോൺസറുമാണ്.

പ്രോപ്പർട്ടി ഷോയിൽ ക്രെഡായ് അംഗത്വമുള്ള ഭവനനിർമ്മാതാക്കളും പ്രമുഖ ഭവനവായ്പാദാതാക്കളും ഒരു കുടക്കീഴിൽ അണിനിരക്കുന്നു. കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള ബിൽഡർമാർ ഒരുക്കുന്നതും, ഓരോരുത്തരുടെയും അഭിരുചിക്കും ബജറ്റിനുമിണങ്ങിയതുമായ അപ്പാർട്ട്മെന്റുകൾ, വില്ലകൾ, കൊമേഴ്സ്യൽ സ്പേസ് എന്നിവ വളരെ എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ കഴിയുമെന്നതാണ് ക്രെഡായ് പ്രോപ്പർട്ടി ഷോയുടെ ഏറ്റവും വലിയ സവിശേഷത. മാത്രമല്ല, ആകർഷകമായ പലിശ നിരക്കുമായി ബാങ്ക് ഓഫ് ബറോഡ, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ഹോം ലോൺസ്, ഐ.സി.ഐ.സി.ഐ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ പ്രമുഖ ഭവനവായ്പാദാതാക്കളും ഷോയിൽ ഒന്നിച്ചണിനിരക്കുന്നു.

credai-calicut2

കേരളത്തിലെ വിശ്വാസ്യതയുടെ പര്യായങ്ങളായ 14 ഭവനനിർമ്മാതാക്കളുടെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കൊച്ചി, എന്നിവിടങ്ങളിലെ 1000-ലധികം ഭവനങ്ങളാണ് പ്രോപ്പർട്ടി ഷോയുടെ മുഖ്യ ആകർഷണം. അപ്പോളോ ബിൽഡേഴ്സ്, അസറ്റ് ഹോംസ്, ക്രെസന്റ് ബിൽഡേഴ്സ്, ഗസൽ ബിൽഡേഴ്സ് & ഡെവലപ്പേഴ്സ്, ഗുഡ്എർത്ത്, ഹൈലൈറ്റ് ബിൽഡേഴ്സ്, ലാൻഡ്മാർക്ക് ബിൽഡേഴ്സ്, മലബാർ ഡെവലപ്പേഴ്സ്, പെന്റിയം കസ്ട്രക്ഷൻസ്, പി.വി.എസ് ബിൽഡേഴ്സ് & ഡെവലപ്പേഴ്സ്, ക്വീൻസ് ഹബിറ്റാറ്റ്സ്, സെക്യുറ ഡെവലപ്പേഴ്സ്, സ്കൈലൈൻ, ശ്രീരോഷ് പ്രോപ്പർടീസ് എന്നിവരാണ് പ്രോപ്പർട്ടി ഷോയിൽ പങ്കെടുക്കുന്ന പ്രമുഖ ബിൽഡർമാർ.

ഇന്ത്യയിലെ ജീവിക്കുവാൻ ഏറ്റവും അനുയോജ്യമായ നഗരങ്ങളിലൊായ കോഴിക്കോട് ഒരു ഭവനം സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ പ്രമുഖ ബിൽഡർമാരുടെ പുതിയ പ്രോജക്റ്റുകളെക്കുറിച്ച് നേരിട്ടറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും ഒരു സുവർണ്ണാവസരമാണിത്.

കേരളത്തിലെ അതിവേഗം വളരുന്ന നഗരമാണ് കോഴിക്കോട്. ഐ.ടി നഗരമെന്ന നിലയിലും ടൂറിസ്റ്റുകളുടെ പറുദീസ എന്ന നിലയിലും അറിവിന്റെ നഗരമെന്ന നിലയിലും മെഡിസിറ്റി എന്ന നിലയിലും കോഴിക്കോട് ഏറെ പ്രശസ്തമാണ്. കൂടാതെ, മെട്രോനഗരങ്ങളുമായുള്ള സാമിപ്യവും ഗതാഗതസൗകര്യങ്ങളും അടിസ്ഥാന സൗകര്യരംഗത്തെ വളർച്ചയും ഭാവിയിലെ ഏറ്റവും മികച്ച നഗരമെന്ന ഖ്യാതിയും കോഴിക്കോടിന് സ്വന്തമായതിനാൽ കേരളത്തിലെ പ്രമുഖ ബിൽഡർമാരുടെ നിരവധി ഭവനനിർമ്മാണപദ്ധതികൾ കോഴിക്കോട് ഉയർന്നുവരുന്നു.

ഭവനനിർമ്മാണരംഗത്ത് ബിസ്നസ്സ് മൂല്യങ്ങളും ഉന്നതഗുണനിലവാരവും ഉറപ്പുവരുത്തുന്നതോടൊപ്പം സമൂഹത്തിന്റെ നന്മയും വികസനവുമാണ് ക്രെഡായിയുടെ ലക്ഷ്യം.

English Summary- CREDAI Property Expo 2022 Calicut to start from Jan 14 

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA