ADVERTISEMENT

പലപ്പോഴും വീടുപണി കണക്കുകൂട്ടലുകൾ തെറ്റിച്ച് പോക്കറ്റ് കാലിയാക്കാറുണ്ട്. നിങ്ങൾക്ക് വാരിക്കോരി ചെലവഴിക്കാൻ ഒരുപാട് പണം ഇല്ലെങ്കിൽ/ ഇടത്തരം ബജറ്റിൽ വീട് പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരനാണെങ്കിൽ ഈ 7 കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാകും ഉചിതം..

1. തേക്കിന്റെ വാതിലിന് സുരക്ഷിതത്വം കൂടുതലൊന്നുമില്ല. തേക്കിനോടുള്ള മലയാളിയുടെ പ്രേമം നിർമാണച്ചെലവ് വർധിപ്പിക്കും. കന്റംപ്രറി ശൈലിയിൽ വീടു പണിത് തേക്കിന്റെ വാതിൽ കൊടുക്കും. എന്നിട്ട് കളർ തീമിനോട് ഇണങ്ങാൻ പെയിന്റടിക്കും. ഇത്തരം പ്രവണതകൾ ഒക്കെ ധൂർത്താണ്.  മറ്റൊരു കളർ കൊടുക്കാനാണെങ്കിൽ എന്തിനാണ് തേക്ക്?

2. ഫോൾസ് സീലിങ് അത്യാവശ്യത്തിനു മാത്രം നൽകുക. ബീമുകൾ സീലിങ്ങിന്റെ ഭംഗി നശിപ്പിക്കുന്നിടത്തും ചൂട് കുറയ്ക്കാനും ശബ്ദം പ്രതിരോധിക്കാനും ഭംഗിയുള്ള ലൈറ്റിങ് നൽകാനുമൊക്കെയാണ് ഫാൾസ് സീലിങ് നൽകുന്നത്. എല്ലാ സ്പെയ്സുകളിലും ഫാൾസ് സീലിങ്ങിന്റെ ആവശ്യമില്ല.

3. ഗ്ലാസിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കാം. ഗ്ലാസ് വാതിൽ, പാർട്ടീഷൻ, പർഗോളയ്ക്കു മുകളിൽ എന്നു തുടങ്ങി ഗ്ലാസിന്റെ കളിയാണ് ഇന്നത്തെ കന്റംപ്രറി വീടുകളിൽ. വെയിലിന്റെ ദിശ നോക്കിയല്ല ഗ്ലാസിന്റെ ഉപയോഗമെങ്കിൽ അതു തന്നെ പിന്നീട് ബുദ്ധിമുട്ടാവും. ട്രെൻഡിനു പിറകെ പാഞ്ഞ് വീടിനകത്തെ ചൂട് എന്തിന് കൂട്ടണം?

4. നാലു ചുറ്റും സൺഷെയ്ഡ് വേണ്ട. ജനലുകൾക്ക് മുകളിൽ മാത്രം സൺഷെയ്ഡ് നൽകാം. അതിനു തന്നെ കട്ടയും സിമെന്റും വേണമെന്നില്ല. വീടിന്റെ ഡിസൈനു ചേരുന്ന രീതിയിൽ ഇരുമ്പു ഫ്രെയിമും റൂഫിങ് ഷീറ്റും പോലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചാൽ കാഴ്ചയ്ക്കു ഭംഗി തോന്നും. ഒപ്പം ചെലവും കുറയ്ക്കാൻ സഹായിക്കും. 

5. കിച്ചന്‍ വലുതാവുന്നതിലല്ല, ഉള്ള കിച്ചൻ വൃത്തിയോടെയും ഒതുക്കത്തോടെയും സൂക്ഷിക്കുന്നതിലാണു കാര്യം, ചിലയി ടങ്ങളിൽ ഷോ കിച്ചൻ, വർക്കിങ് കിച്ചൻ, വർക്ക് ഏരിയ, സ്റ്റോർ റൂം എന്നിങ്ങനെ നാലും അഞ്ചും സ്പെയ്സുകൾ ചേരുന്നതാണ് കിച്ചൻ. യഥാർത്ഥത്തിൽ ഇത്രയേറെ സ്പെ യ്സുകളുടെ ആവശ്യമില്ല. എല്ലാം കയ്യെത്തും ദൂരത്ത് കിട്ടുന്ന രീതിയിൽ ക്രമീകരിക്കുന്നതാണ് വീട്ടമ്മമാരുടെ സമയം ലാഭിക്കാൻ നല്ലത്. ഷോ കിച്ചൻ അക്ഷരാർഥത്തിൽ ധൂർത്തു തന്നെയാണ്. ആവശ്യത്തിന് സ്റ്റോറേജ് സ്പെയ്സുള്ള ഒരു കിച്ചനും വർക്ക് ഏരിയയും ഉണ്ടെങ്കിൽ തന്നെ കാര്യങ്ങൾ സുഗമമാകും. 

6. അത്യാവശ്യം ബെഡ് റൂമുകളും ഒന്നിലധികം ഉപയോഗമുള്ള മൾട്ടി പർപ്പസ് മുറികളും പണിയുന്നതാണ് നല്ലത്. വർഷത്തിൽ ഏറിപ്പോയാൽ പത്തോ പന്ത്രണ്ടോ തവണയൊക്കെ യാണ് അതിഥികളും മറ്റും വീട്ടിൽ വരുന്നത്. അങ്ങനെ വല്ലപ്പോഴും എത്തുന്ന അതിഥികൾക്കു വേണ്ടി ലക്ഷങ്ങൾ ചെലവഴിച്ച് ആർഭാടം നിറഞ്ഞ ഗസ്റ്റ് റൂം ഒരുക്കുന്നത് പാഴ്ചെലവാണ്.  

7. പേവ്മെന്റ് ടൈലുകൾ പലരും സ്റ്റാറ്റസ് സിംബൽ പോലെ യാണ് ഉപയോഗിക്കുന്നത്. മുറ്റത്ത കള വരാതിരിക്കാൻ വേണ്ടി ചെയ്യുന്ന ഈ ടൈലുകൾ ഭൂമിയിലേക്ക് വെള്ളമിറങ്ങുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഒപ്പം പണച്ചെലവും ഉണ്ടാക്കുന്നു. 

English Summary- Mistakes to Avoid to Reduce Housing Budget for Common People

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com