വസ്തു കണ്ണുമടച്ചു വാങ്ങരുത്; കൈകൊടുക്കും മുൻപ് ഇത് ശ്രദ്ധിക്കുക

realestate
Representative Shutterstock image
SHARE

ഒരു വസ്തു കണ്ട് ഇഷ്ടപ്പെട്ടാൽ ആദ്യം അതിന്റെ ഉടമസ്ഥാവകാശം ആർക്കാണെന്ന് ഉറപ്പു വരുത്തണം. വസ്തുവിന്റെ അസ്സൽ ആധാരം കണ്ട് ബോധ്യപ്പെടാതെ കച്ചവടവുമായി മുന്നോട്ടു പോകരുത്. വസ്തു ഉടമയുടെ പേരിൽത്തന്നെയുള്ളതാണോ അതോ ആർക്കെങ്കിലും പണയപ്പെടുത്തിയിട്ടുണ്ടോ മറ്റാർക്കെങ്കിലും നടപ്പവകാശമോ മറ്റ് അവകാശങ്ങളോ ഉണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കണം.അതിനായി സർക്കാരിന്റെ റവന്യൂ രേഖകളിൽ ഉടമസ്ഥാവകാശം രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കണം.

കരം അടച്ച രസീത് ഏതു തണ്ടപ്പേരിലാണ് എന്നു നോക്കിയാൽ മനസ്സിലാകും. ഈ രസീത് വില്ലേജ് ഓഫിസിൽ ചെന്ന് പരിശോധിച്ച് കാര്യങ്ങൾക്കു വ്യക്തത വരുത്താം. പോക്കുവരവു ചെയ്യാതെ സാധാരണഗതിയിൽ കരം അടയ്ക്കാൻ അനുവദിക്കാറില്ല. ഇതോടൊപ്പം തന്നെ വില്ലേജ് ഓഫിസിൽ നിന്നുള്ള പൊസഷൻ സർട്ടിഫിക്കറ്റും പരിശോധിക്കണം. പട്ടയമോ പതിച്ചു കൊടുക്കൽ സർട്ടിഫിക്കറ്റോ ആണ് ഉടമയുടെ പക്കലുള്ള ഡോക്യുമെന്റ് എങ്കിൽ അതിൽ കൈമാറ്റം തടയുകയോ കാലപരിധി നിർണയിക്കുകയോ െചയ്തിട്ടില്ലെന്ന് ഉറപ്പാക്കണം. 

മുന്നാധാരം

സ്ഥലത്തിന്റെ അസ്സൽ ആധാരത്തിന്റെയും മുന്നാധാരത്തിന്റെയും പകർപ്പുകൾ വാങ്ങി സൂക്ഷിക്കുന്നത് ഭാവിയിൽ ഗുണകരമായിരിക്കും. ഉടമസ്ഥാവകാശം ഒപ്പിട്ടു നൽകുന്നയാൾക്ക് അതിനു നിയമപരമായി അവകാശമുണ്ടോ എന്ന് അന്വേഷിക്കണം. സ്ഥലം തീറായി വാങ്ങുമ്പോഴും അതിന്റെ അവകാശം കാണമോ ജന്മമോ എന്നു നോക്കണം. കാണം ഭൂമിയാണെങ്കിൽ അതു തീർത്ത് ജന്മം ഭൂമിയാക്കി വേണം റജിസ്റ്റർ ചെയ്യാൻ. ജോയിന്റ് ഡവലപ്മെന്റ് കരാറായി വാങ്ങിയതോ യഥാർഥ ഉടമ സ്ഥലത്തില്ലാത്തതോ ആയ സാഹചര്യങ്ങളിൽ ഉടമസ്ഥാവകാശം എഴുതിത്തരാനുള്ള അധികാരം അഥവാ മുക്ത്യാർ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നു നോക്കണം. സ്ഥലത്തിന്റെ ബാധ്യതാ സർട്ടിഫിക്കറ്റ്, കരമടച്ച രസീത്, ആധാരം, മുന്നാധാരം/ പട്ടയം തുടങ്ങിയവ അസ്സൽ പകർപ്പു കണ്ട് ബോധിച്ചതിനു ശേഷം മതി അഡ്വാൻസ് പണം നൽകുന്നത്. 

റജിസ്ട്രേഷനും െചലവും

സ്റ്റാമ്പ് ‍‍ഡ്യൂട്ടി, റജിസ്ട്രേഷൻ ഫീസ്, ആധാരമെഴുത്ത് ഫീസ് എന്നിവയാണ് റജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചെലവുകൾ. ഇതിൽ സ്റ്റാമ്പ് ഡ്യൂട്ടിയാണ് പ്രധാന ചെലവ്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തുടങ്ങിയ മേഖലകൾക്ക് അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടിയുടെ ചെലവും കൂടും. 

English Summary- Check List to Ensure Before Buying Plot

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA