ADVERTISEMENT

നമ്മുടെ താൽപര്യങ്ങൾക്കനുസരിച്ച് ഭംഗിയും സൗകര്യങ്ങളും മൂല്യവും സമ്മേളിക്കുന്ന ഒരുവീട് - പുതിയ ഒരു വീട് വാങ്ങുകയോ നിർമിക്കുകയോ ചെയ്യാൻ ഒരുങ്ങുന്നവരുടെയെല്ലാം സ്വപ്നം ഇതായിരിക്കും. എന്നാൽ നഗരപ്രദേശങ്ങളിൽ ആണെങ്കിൽ ഭൂമിയുടെ ഉയർന്ന വിലയും സ്ഥലപരിമിതിയും മൂലം പലപ്പോഴും വൻതുകമുടക്കി ആഗ്രഹിച്ച സൗകര്യങ്ങളില്ലാത്ത വീടുകൾകൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നവരാണ് അധികവും. ഈ സാഹചര്യം പരിഗണിച്ചു മുടക്കുന്ന രൂപയുടെ മൂല്യത്തിനനുസരിച്ചുള്ള വീട് (Value Homes) എന്ന ആശയവുമായി എത്തിയിരിക്കുകയാണ് Level 100 Realty. നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ഉയർന്നഗുണനിലവാരവും സ്ഥലവിസ്തൃതിയും ഭംഗിയും ഒത്തുചേർന്നവീടുകൾ നിർമിച്ച് നൽകുക എന്നതാണ് ഈ ആശയത്തിലൂടെ നിർമാതാക്കൾ ലക്ഷ്യമിടുന്നത്.

റിയൽ എസ്റ്റേറ്റ് രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയസമ്പത്തും സേവനപാരമ്പര്യവുമുള്ള ആർക്കിടെക്ടുകളുടെയും എൻജിനീയർമാരുടെയും ഒരു കൂട്ടായ്മയാണ് Level 100. ഉപഭോക്താക്കൾക്കും അവരുടെ ജീവിതശൈലിക്കും പ്രാധാന്യം നൽകിക്കൊണ്ട് വരുംതലമുറകൾക്കൂടി ഉപയോഗിക്കാനാകുംവിധം ഗുണനിലവാരമുള്ള വീടുകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ പാരമ്പര്യവും ആധുനികതയും ഇടകലർത്തിയാണ് മൂല്യത്തിനൊത്ത വീട് എന്ന ആശയം ലെവൽ 100 പ്രാവർത്തികമാക്കുന്നത് .


നിർമാണരീതികളും ട്രെൻഡുമെല്ലാം ഏറെമാറ്റങ്ങൾക്ക് വിധേയമായെങ്കിലും പണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള വീട് എന്ന കാഴ്ചപ്പാടിന് മാറ്റം വന്നിട്ടില്ല. ഇത് തിരിച്ചറിഞ്ഞു ഉപഭോക്താക്കളുടെ മനസിനൊപ്പം നിന്ന് അവരുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കുമൊത്തവീട് നിർമിച്ചു നൽകുന്നു എന്നതാണ് ലെവൽ 100-ന്റെ പ്രധാന പ്രത്യേകത. ഭവന നിർമാണത്തിൽ പണത്തിനൊത്ത മൂല്യം, നല്ല ലൊക്കേഷൻ, ഉപയുക്തമായ ഡിസൈൻ, സമയബന്ധിതമായ പൂർത്തീകരണവും കൈമാറ്റവും എന്നിവയ്ക്കും പ്രാധാന്യം നൽകേണ്ടതുണ്ട്, അത് പ്രാവർത്തികമാക്കുന്നതരത്തിലാണ് Level 100 വില്ലകൾ രൂപകൽപന ചെയ്യുന്നത്.

മാറുന്ന കാലത്തിനനുസരിച്ചു വീട്ടിലെ സൗകര്യങ്ങളിൽ മാറ്റം വരുത്താൻ സാധിക്കുമെങ്കിലും വീട് സ്ഥിതി ചെയ്യുന്ന സ്ഥലം എപ്പോഴും അതേപടി നിലനിൽക്കുന്ന ഒന്നാണ്. ഇത് മനസ്സിൽകണ്ട് വരുംകാലത്തെ നവീകരണപ്രവർത്തനങ്ങൾക്കുകൂടി അനുയോജ്യമായ വിധത്തിലുള്ള ഭൂമിമാത്രം പ്രത്യേകമായി തിരഞ്ഞെടുത്താണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. വില്ലയുടെ പ്ലാനിങ് കഴിഞ്ഞാൽ നിർമാണം ആരംഭിക്കുന്നതിനും പൂർത്തിയാക്കുന്നതിനും താമസം വരുത്താതെ കൃത്യസമയത്ത് വീടുകൾ കൈമാറാൻ സാധിക്കുന്നു എന്നതും ലെവൽ 100 ന്റെ സവിശേഷതയാണ്.


വാല്യൂ ഹോംസ് എന്ന ആശയം മുൻനിർത്തി ലെവൽ 100 ഒരുക്കുന്ന ഭവന പദ്ധതികൾ

1. എക്കോ വൺ

level-100-value-homes2



കൊച്ചി ഇൻഫോപാർക്കിന് സമീപം പുത്തൻകുരിശിൽ ഹൈവേയിൽ (NH 85) നിന്നും 800 മീറ്റർ അകലെ മലയൻകുരിശു ദയറാ പള്ളിക്കു സമീപമായാണ് 16 പ്രീമിയം വില്ലകൾ അടങ്ങിയ Eco One പദ്ധതി. ഏകദേശം ഒരു ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 3BHK വില്ലകൾ ഒരുങ്ങുന്നത്. ഇൻഫോപാർക്കിൽ നിന്നും 15 മിനിറ്റ് ഡ്രൈവ് ചെയ്താൽ ഇവിടെയെത്താം. ഓരോ വില്ലയ്ക്കുമായി 3.5 മുതൽ 4.5 സെൻറ് വരെ സ്ഥലവും 1201, 1421, 1652 എന്നീ ചതുരശ്രയടി വിസ്തീർണ്ണത്തിലുമുള്ള ഫ്ലോർ പ്ലാനുകളും ഒരുക്കിയിരിക്കുന്നു.

ഉയർന്ന ഗുണനിലവാരമുള്ള വിട്രിഫൈഡ് ടൈലുകളും, പ്രീമിയം യുപിവിസി ഫ്രെയിമുകളും സാനിറ്ററി ഫിറ്റിങ്ങ്സുകളുമാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വായുസഞ്ചാരം കൃത്യമായി ഉറപ്പാക്കുന്നതിനുവേണ്ടി ഫ്ലോർ പ്ലാൻ ഏരിയയുടെ 25% വരെ (Opening Ratio) യുപിവിസി ഫ്രെയിമോടുകൂടിയ ജനലുകളാണ് എക്കോ വണ്ണിൽ ഒരുക്കിയിരിക്കുന്നത്. അതിനോടൊപ്പം ഗുണനിലവാരമുള്ള വെള്ളം ലഭിക്കുന്നതിനുവേണ്ടി തുറന്ന കിണറും കൂടെ മറ്റാവശ്യങ്ങൾക്കായി ഒരു പ്രകൃതിദത്ത ജലാശയവും ഈ പദ്ധതിയിൽ ഉണ്ട്.

ക്ലബ് ഹൗസ്, ജിം, കുട്ടികൾക്കുള്ള കളിസ്ഥലം, മുഴുവൻ സമയ സെക്യൂരിറ്റി, ഇൻഡോർ ഗെയിംസ് റൂം, 5 മീറ്റർ വീതിയുള്ള റോഡ് എന്നീ സൗകര്യങ്ങൾ കൂടാതെ ഫലപ്രദമായ മാലിന്യസംസ്കരണ സംവിധാനം, മഴവെള്ളക്കൊയ്ത്തിനുള്ള സംവിധാനം, കേന്ദ്രീകൃത ജലവിതരണ സംവിധാനം, വൈദ്യുതി വിതരണത്തിനായി ഭൂഗർഭ കേബിൾ സിസ്റ്റം എന്നിവയും ഈ പദ്ധതിയിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.

ടൗണിനുള്ളിൽ ഒരു അപ്പാർട്മെന്റ് വാങ്ങുന്ന വിലയ്ക്ക് സമാനമായി 60 മുതൽ 73 ലക്ഷം വരെ രൂപയ്ക്കാണ് വില്ലകൾ ഇവിടെ ഒരുക്കിയിരിക്കുന്നത്.

Project Facts

Location : Puthenkruz, Near Infopark

Total No. Unit : 16

Plot Size : 3.5 - 4.5 cents

Area : 83.16 Cents

3BHK villas in configuration of : 1201, 1421 and 1652 square feet

RERA : K-RERA/PRJ/ERN/005/2021

Pricing at : 60 – 73 lakhs

Completion date- 2023 April


2. പൂർണ്ണ

level-100-value-homes3

തൃപ്പൂണിത്തുറ SN ജങ്ക്ഷനിലാണ് ഈ ലിമിറ്റഡ് എഡിഷൻ ബുട്ടീക് വില്ലകൾ ഒരുങ്ങുന്നത്. 4.5 - 6 സെന്റുവരെ സ്ഥലത്തു 1870, 2100, 2500 ചതുരശ്രയടി വിസ്തീർണ്ണമുള്ള 3BHK വില്ലകളാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന ഗുണനിലവാരമാണ് പദ്ധതിയുടെ എടുത്തുപറയേണ്ട പ്രത്യേകത. റെഡ് ബ്രിക്ക്, ബ്ലാക്ക് യുപിവിസി ഫ്രെയിംസ്, പ്രീമിയം വിട്രിഫൈഡ് ടൈൽസ്, സാനിറ്ററി ഫിറ്റിങ്ങുകൾ, ക്രോം പ്ലേറ്റഡ് ഫിറ്റിങ്സ് എന്നിവ ഉൾപ്പെടുത്തിയാണ് നിർമാണം.

മികച്ച വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിന് ഫ്ലോർ പ്ലാൻ ഏരിയയുടെ 25% വരെ (Opening Ratio) യുപിവിസി ഫ്രെയിമോടുകൂടിയ ജനലുകളാണ് ഇവിടെ രൂപകല്പന ചെയ്തിരിക്കുന്നത്. അതിനുപുറമെ കാലഘട്ടത്തിനു അനുസൃതമായി വീട്ടിൽത്തന്നെ ഇരുന്നു ജോലിചെയ്യുന്നതിനും പഠനാവശ്യങ്ങൾക്കുമായി ഒരു പ്രത്യേക ഇടംതന്നെ ഈ പദ്ധതിയുടെ ഫ്ലോർ പ്ലാനിൽ രൂപകൽപന ചെയ്തിട്ടുണ്ട്. ശുദ്ധ ജലവും ഫലപ്രദമായ മാലിന്യസംസ്കരണ സംവിധാനവും ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്.

മറ്റ് വില്ല/ അപ്പാർട്മെന്റുകളെ അപേക്ഷിച്ച് അനാവശ്യമായ രീതിയിലുള്ള കോമൺ മെയിന്റനൻസ് ചാർജും ഇവിടെ ആവശ്യമില്ല. ഉപഭോക്താക്കൾക്ക് അത്യാവശ്യംവേണ്ട ജിം, ഇൻഡോർ ഗെയിംസ് എന്നിങ്ങനെയുള്ള സൗകര്യങ്ങൾ വീട്ടിനുള്ളിൽ തന്നെ ഒരുക്കാവുന്ന തരത്തിലാണ് ഈ പദ്ധതിയുടെ ഫ്ലോർ പ്ലാൻ ഡിസൈൻ ചെയ്തിരിക്കുന്നത്. എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിൽ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഗേറ്റും ഇവിടെ ഒരുക്കിയിട്ടുണ്ട്.

SN ജങ്ക്ഷൻ മെട്രോ സ്‌റ്റേഷനിൽനിന്ന് 800 മീറ്ററും ചോയിസ് സ്‌കൂൾ തൃപ്പൂണിത്തുറയിൽനിന്ന് 650 മീറ്ററും മാത്രമാണ് ഇവിടേക്കുള്ള ദൂരം. 1.30 കോടി മുതൽ 1.80 കോടി വരെ രൂപയാണ് ഇതിന്റെ പ്രാരംഭ വിലയായി നിശ്ചയിച്ചിരിക്കുന്നത്.

 

Project Facts

Project Name : Purna

Location : SN Junction, Tripunthura

Plot Size : 4.5 – 6.5 cents

3 BHK villas in configuration of :1870,2100 and 2500 sqft

Prices at : 1.30 – 1.80 crores

RERA : Not Required

Completion date- 2023 October

English Summary- Level 100- Value Homes Ready for Sale at Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com