ADVERTISEMENT

കൊച്ചി: കോവിഡ്-19 എല്ലാവരുടെയും വീട്ടില്‍ ചെലവഴിക്കുന്ന സമയം കൂട്ടി. വര്‍ക്ക് ഫ്രം ഹോം സംവിധാനം പലരെയും കുടുംബാംഗങ്ങളുമായി കൂടുതല്‍ അടുപ്പിച്ചപ്പോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുതിപ്പുണ്ടായി. വീട് ഇന്ന് രാത്രി തങ്ങാനുള്ള ഒരു ഇടം മാത്രമല്ല, ഒരാള്‍ ആഗ്രഹിക്കുന്ന ബഹുവിധ പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയുന്ന സൗകര്യങ്ങളുള്ള ഒരു ഇടമായി മാറി കഴിഞ്ഞു. അത് ജോലി ചെയ്യാനും വര്‍ക്ക്-ഔട്ടിനും പഠനത്തിനും വിശ്രമിക്കാനും സോഷ്യലൈസ് ചെയ്യാനും മറ്റുമുള്ള സ്ഥലമായി മാറി കഴിഞ്ഞു.

പുതിയ സാഹചര്യങ്ങള്‍ വീടുകളെ ഒറ്റപ്പെട്ട് നില്‍ക്കുന്ന കെട്ടിടങ്ങള്‍ എന്ന അവസ്ഥയില്‍ നിന്നും സമൂഹത്തിന്റെ ഭാഗമായി എല്ലാ സുഖ സൗകര്യങ്ങളും ആവശ്യങ്ങളും നിറവേറ്റാനുള്ള പ്രീമിയം ആഡംബര നിലകളായി മാറ്റി. നേരത്തെ അസറ്റ് ക്ലാസുകളും ആഡംബര വസ്തുക്കളിലുമാണ് നിക്ഷേപിച്ചിരുന്നതെങ്കില്‍ ഇന്ന് വാങ്ങുന്നവര്‍ ആഡംബര വീടുകളിലേക്ക് തീരുമാനങ്ങള്‍ മാറ്റുന്നു.

രാജ്യത്തെങ്ങും കണ്ടു വരുന്ന ഈ ട്രെന്‍ഡില്‍ നിന്നും കൊച്ചിയും വ്യത്യസ്തമല്ല. നഗരത്തിലും വലിയ ആഡംബര നിലകള്‍ക്ക് ഡിമാന്‍ഡ് ഏറി. ഇന്ന് വീടു വാങ്ങുന്നവര്‍ വെറുമൊരു നിക്ഷേപമായല്ല കാണുന്നത്, മറിച്ച് സുരക്ഷിതമായൊരു സമൂഹത്തിന്റെ ഭാഗമായൊരു ഭവനമാണ് ലക്ഷ്യമിടുന്നത്. കെട്ടുറപ്പുള്ള സമൂഹം, ആഡംബര ജീവിത ശൈലി, പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം, സമാന ചിന്താഗതിക്കാരുമായി ജീവിക്കാന്‍ കഴിയുന്ന അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സമൂഹം ഇതൊക്കെയാണ് അന്വേഷിക്കുന്നത്. 

DLF-Riverside-Vytilla

നഗരത്തിലും വലിയ ആഡംബര കെട്ടിടങ്ങള്‍ കുതിച്ചുയര്‍ന്നു, പ്രത്യേകിച്ച്, മറൈന്‍ ഡ്രൈവിലും വൈറ്റിലയിലും മറ്റ് കായലോര പ്രദേശങ്ങളിലും. റിസോര്‍ട്ട് പോലുള്ള ലൈഫ് സ്റ്റൈലുകളും ക്ലബ് ഹൗസുകളും ഉയര്‍ന്നു. കഴിഞ്ഞ 4-5 വര്‍ഷമായി ലൈഫ് സ്റ്റൈല്‍ ഭാഗങ്ങളില്‍ വാങ്ങല്‍ ആലോചിച്ചു നടന്നവര്‍ പകര്‍ച്ചവ്യാധിയോടെ നീക്കം ത്വരിതപ്പെടുത്തി. വാസ യോഗ്യമായിരിക്കുന്ന ഉടന്‍ മാറാന്‍ കഴിയുന്ന യൂണിറ്റുകളുടെ വില്‍പ്പനയില്‍ വലിയ കുതിപ്പുണ്ടായില്ലെങ്കിലും വാടക ഡിമാന്‍ഡ് വര്‍ധിച്ചു. ചിലവന്നൂരിലെ ഡിഎല്‍എഫ് റിവര്‍സൈഡ് അത്തരത്തിലൊരു പ്രോപ്പര്‍ട്ടിയാണ്. നഗരത്തിലെ ആഡംബര കെട്ടിടങ്ങള്‍ക്ക് ട്രെന്‍ഡ് സെറ്ററായിരുന്നു ഇത്. ഇത്തരം ആഡംബര വസതികള്‍ ആഭ്യന്തര വാങ്ങലുകാരെ മാത്രമല്ല ആകര്‍ഷിച്ചത്, എന്‍ആര്‍ഐകള്‍ക്കിടയിലും ഡിമാന്‍ഡുണ്ടാക്കി. അടിസ്ഥാന സൗകര്യ വികസനം, ഗുണമേന്മയുള്ള വിദ്യാഭ്യാസ ലഭ്യത, ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ എന്നിവയിലൂടെ കൊച്ചി നഗരം ആഡംബര ജീവിതത്തിനുള്ള സ്ഥലമായി തുടരും.

English Summay- Real Estate Trends in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com