'ലോണെടുത്ത് വീടുവച്ചാൽ കെട്ടുറപ്പുള്ള ദാമ്പത്യജീവിതമുണ്ടാകുമോ?' ഒരു വേറിട്ട ചിന്ത

career-channel-is-home-loan-good-for-husband-wife-relationship
Representative Image. Photo Credit : IndianFaces / Shutterstock.com
SHARE

എന്റെയൊരു പ്രിയപ്പെട്ടവൾ പറഞ്ഞത് എന്തെന്നാൽ, ഭാര്യയും ഭർത്താവും ഒരുമിച്ച് കൂട്ടുത്തരവാദിത്തത്തിൽ ബാങ്ക് ലോണെടുത്ത് നല്ലൊരു വീടുവച്ചാൽ, അത് തിരിച്ചടച്ചുതീരുന്നതുവരെ ഭർത്താവിന്റെ മനസ്സിൽ ഭാര്യയും ഭാര്യയുടെ മനസ്സിൽ ഭർത്താവും ഇരുവരുടെയും മനസ്സിനുള്ളിൽ ബാങ്ക് ലോണും കാണും. കടം അടച്ചു തീർക്കേണ്ടതുകൊണ്ട് കുടുംബം ഭദ്രമായി നിലനിൽക്കും പോലും. അതായത് 'കടം കുടുംബത്തിന്റെ അത്താണിയും അടിത്തറയുമാണെന്ന്'.

'അതെ കടം കെട്ടുറപ്പുള്ള കുടുംബത്തെ സൃഷ്ടിക്കുന്നു'

അപ്പോൾ ഞാൻ : 'കടം മനുഷ്യനെ മയക്കുന്ന കറുപ്പാണ്.അത് നമുക്ക് വേണോ? വേണ്ടല്ലേ?'

ആ അഭിപ്രായം അന്തരീക്ഷത്തെ മോശമാക്കിയെന്നല്ല മേഘാവൃതമാക്കിയെന്ന് പറഞ്ഞാൽ മതിയല്ലൊ.....

ദിവസങ്ങൾക്കുള്ളിൽ ആ ദമ്പതികൾ ഒരുമിച്ച് ബാങ്കിലെത്തി കൊട്ടക്കണക്കിന് കടലാസുകളിൽ ഒപ്പിട്ട് ബാങ്കിന്റെ തരക്കേടില്ലാത്ത കടക്കാരായി ബാങ്ക് മാനേജറുടെ ആശീർവാദത്തിൽ നല്ലൊരു കുടുംബമായി ദമ്പതികളായി ജീവിച്ചു തുടങ്ങിയെന്ന് കഥ. സോറി കഥയല്ല കാര്യമാണ്.

വെറുതെയല്ല നമ്മുടെ ബാങ്കുകൾ ഇത്രയേറെ കടം കൊടുക്കുന്നത്. അല്ലേ!...

എല്ലാം നമ്മുടെയൊക്കെ കുടുംബത്തിനു വേണ്ടിയാണല്ലോ എന്നോർക്കുമ്പോളാണ് ഒരു സുഖം.

***

ലേഖകൻ ഡിസൈനറാണ്. 

മൊബൈൽ നമ്പർ- 81370 76470

English Summary- Is Bank Loan Good for Husband-Wife Relationship

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA