ADVERTISEMENT

ലോൺ എടുത്തു വീട് വയ്ക്കാൻ  ഉദ്ദേശിക്കുന്നവർക്ക് വേണ്ടി, ഞാൻ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ലോൺ എടുക്കണോ എന്ന ആശയക്കുഴപ്പത്തിൽ ഇരിക്കുന്നവർക്ക് അടിസ്ഥാനധാരണ നൽകുക എന്നതുമാത്രമാണ് എന്റെ ഉദ്ദേശ്യം. നിങ്ങൾ ലോൺ എടുക്കാൻ പേടിക്കുന്നതിനു കാരണം  മുൻപ് ലോൺ എടുത്തു അടയ്ക്കാൻകഴിയാതെ വന്ന ആളുകളുടെ അനുഭവം കൊണ്ടാകും.  അതിനു പ്രധാനകാരണം അവരുടെ കയ്യിലെ മിസ്റ്റേക്ക് ആണ് എന്ന് ആദ്യം മനസിലാക്കണം. 

നിങ്ങൾക്ക്  മുടക്കം വരാതെ ലോൺ അടക്കാൻ സാധിക്കും എന്ന വിശ്വാസം ഉണ്ടെങ്കിൽ  ഉറപ്പായും ലോൺ എടുത്തെങ്കിലും ഒരു വീട് വയ്ക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല. ഒരു പ്രധാനകാരണം, ദിവസവും നിർമാണസാമഗ്രികൾക്ക് റോക്കറ്റുവിട്ടപോലെ വില കുതിക്കുകയാണ്. ഈ വർഷം നിങ്ങൾ 30 ലക്ഷം രൂപ ബജറ്റിൽ ഒരു വീട് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അടുത്ത വർഷമാകുമ്പോൾ അതേവീട് പണിയാൻ ഏകദേശം 5 ലക്ഷം രൂപ അധികംവേണ്ടിവരും. വർഷങ്ങളായി വാടകവീട്ടിൽ കഴിയുന്നവർക്ക് ഹോംലോൺ ( സൂക്ഷിച്ചെടുത്താൽ) ഉപകാരമാണ്.

ലോൺ എടുക്കാൻ പോകുമ്പോൾ നിരാശപെടുത്താനും ആളുകൾ ഉണ്ടാകും. നിങ്ങളുടെ ആത്മവിശ്വാസം ആണ്  നിങ്ങളെ നയിക്കേണ്ടത്. അപ്പോൾ തുടങ്ങുവല്ലേ.. 

1. നിങ്ങൾ ലോൺ എടുക്കുമ്പോൾ, നിങ്ങളുടെ തിരിച്ചടവ് ശേഷി അനുസരിച്ച് പരമാവധി ലോൺ എടുക്കുക. അത്രയും തുക നിങ്ങൾക്ക് ആവശ്യം ഇല്ലെങ്കിലും  കുഴപ്പം ഇല്ല. ആ തുകയിൽ വീട് പൂർത്തിയാക്കാൻ കഴിയണം. അത് ലഭിച്ചുകഴിഞ്ഞാൽ ആ തുകയിൽ ലോൺ Let's end ചെയ്യാം. ആ തുകയിൽ monthly EMI കാൽക്കുലേറ്റ് ചെയ്യാം.  

2. ആറു മാസം കാലാവധി നിങ്ങൾക്ക് ബാങ്ക് നൽകും. അതുവരെ ഉള്ള തുക നമ്മൾ വാങ്ങുന്നത് അനുസരിച്ചു പലിശ  മാത്രം അടച്ചു പോകണം. 6 മാസം മുതൽ മുതലും ചേർത്തു അടക്കേണ്ടി വരും. ഈ 6 മാസം കൊണ്ട് വീടുപണി പൂർത്തിയാക്കാൻ പരമാവധി നിങ്ങൾ ശ്രമിക്കുക.

3. ലോൺ എടുത്തുകഴിഞ്ഞു നിങ്ങൾ വേറെ വലിയ തുക കടമായി വാങ്ങാൻ നിൽക്കരുത്. അവിടെയാണ് പലരും പെട്ടുപോകുന്നത്. പരമാവധി ലോൺ തുക കൂട്ടി എടുത്താൽ, നിങ്ങൾക്ക്  അധികം ചെലവ് വന്നാൽ ലോൺ തുകയിൽ തന്നെ കാര്യങ്ങൾ നടക്കും. പിന്നീട് നിങ്ങളുടെ കയ്യിൽ അധികം വരുമാനം വരുന്നത് അനുസരിച്ചു ബാങ്കിൽ അടച്ചു ലോണിൽ പ്രിൻസിപ്പൽ തുക കുറവ് വരുത്താൻ കഴിയും.

4. ഒരിക്കലും ലോൺ തുക EMI അടവ് മുടക്കം വരാതെ നോക്കുക. ഉദാ: ചിലർ ലോൺ എല്ലാ മാസവും കൃത്യമായി അടയ്ക്കാതെ  3 അല്ലെങ്കിൽ 6 മാസമൊക്കെ  ആകുമ്പോൾ  ഒരു നിശ്ചിത തുക കൊണ്ടുപോയി ഒരുമിച്ചു ബാങ്കിൽ അടയ്ക്കും. അങ്ങനെ അടച്ചാൽ  പലിശയിൽ ആകും ആ തുക കേറി പോകുന്നത്. തിരിച്ചടയ്‌ക്കേണ്ട മുതലിൽ കുറയില്ല.  

ലോൺ തുക 1 മാസം നമ്മൾ മുടക്കം വരുത്തിയാൽ ആ രണ്ടാം മാസം അടവ്,  2 EMI ഒരുമിച്ചും 1 മാസത്തെ  പലിശയും  അതിന്റെ കൂട്ടു പലിശയും കൂടി  ഒരുമിച്ചു അടയ്‌ക്കേണ്ടിവരും. ചിലപ്പോൾ അതു നമ്മളെ കൊണ്ടു കഴിയാതെ വന്നാൽ  മുടക്കം കൂടി കൂടി പോകും. തുക വീണ്ടും ഇരട്ടി ആയി കേറി വരും.

5. ഉദാ: ലോൺ തുക 10 ലക്ഷം ആണെങ്കിൽ നിങ്ങൾക്ക് 15 വർഷം കാലയളവിൽ  6.5% പലിശയിൽ  8711 രൂപ  EMI അടവ് വരും. ഒരു മാസം മുടക്കം വന്നാൽ പിറ്റേമാസം അതു 8711+8711+5416=22838 രൂപ ആകും. ചിലപ്പോൾ അതിലും കൂടും. നിങ്ങൾ ലോൺ തുക കടം വാങ്ങി എങ്കിലും അടച്ചാൽ  5416 രൂപ നിങ്ങൾക്ക് ലാഭിക്കാൻ  കഴിയും. ഒരു മാസത്തെ മുടക്കം ആണ് ഞാൻ ഈ പറഞ്ഞത്. മുടക്കം വന്നാൽ ലോണിൽ നിന്നും പലർക്കും കരകയറാൻ സാധിക്കാത്തത്  ഇതുകൊണ്ടാണ്.

6. നിങ്ങൾ 10 ലക്ഷം ലോൺ എടുത്താൽ ഓരോ മാസവും അടയ്ക്കുന്ന തുകയിൽകൂടി അധികം തുക പ്രിൻസിപ്പൽ ചെയ്താൽ പലിശ കുറഞ്ഞു വരും.  നിങ്ങളുടെ ലോൺ പെട്ടെന്ന് അടഞ്ഞു തീരും. 

7 ,ഇപ്പോൾ നിങ്ങൾ ലോൺ എടുത്താൽ 10  ലക്ഷം രൂപ 15 വർഷം കാലാവധിയിൽ  6.5 % പലിശയിൽ ആണെങ്കിൽ  അടവ് തീരുമ്പോൾ ഏകദേശം 1568000 രൂപ അടക്കേണ്ടി വരും. 15 വർഷം കൊണ്ട് 568000 പലിശ  പോകും. ഓരോ ബാങ്കിലും പലിശ വ്യത്യാസം ആയിരിക്കും. പലിശ മാറുന്നത് അനുസരിച്ചു മാസം അടവിലും വ്യത്യാസം ഉണ്ടാകും.  പക്ഷേ അതു വലിയ നഷ്ടം ഒന്നും അല്ല.  ഓരോവർഷം കൂടുന്തോറും വീട് വയ്ക്കാൻ ചെലവ് കൂടുന്നത് താരതമ്യം ചെയ്താൽ ഒരിക്കലും ലോൺ നഷ്ടം അല്ല. 

തുടരും...

English Summary- Taking Homeloan During Skyrocketing Construction Prize Period; Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com