കാനഡയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് ‘മാസ് എൻട്രി’യുമായി മലയാളി യുവാവ്

canada-save-max-real-estate-award-winner-hamdi-abbas-chola-image-one
SHARE

30 ദശലക്ഷം കനേഡിയൻ ഡോളറിന്റെ റിയൽ എസ്റ്റേറ്റ് വ്യാപാരം!.  ഇതിലൂടെ നേടിയത് ഇന്ത്യൻ രൂപയിൽ 2.4 കോടിയുടെ ഗ്രോസ് കമ്മിഷൻ (സേവ് മാക്സ് 2021 -22 റിപ്പോർട്ട്). ഹംദി അബ്ബാസ് ചോല എന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കഴിഞ്ഞ ഒരു വർഷം മാത്രം കാനഡയിൽ നടത്തിയ റിയൽ എസ്റ്റേറ്റ് വ്യാപാരത്തിന്റെ കണക്കാണിത്. കാനഡയിലെ തന്നെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നായ സേവ് മാക്സ് റിയൽ എസ്റ്റേറ്റ് ബ്രോക്കിങ്ങിലെ ഏജന്റായ ഹംദി, കമ്പനിയുടെ ഏറ്റവും ഉയർന്ന 2 പുരസ്കാരങ്ങളും കഴിഞ്ഞ ദിവസം സ്വന്തമാക്കി. 20 ദശലക്ഷം ഡോളറിനു മുകളിൽ വ്യാപാരം നടത്തിയവർക്കു കൊടുക്കുന്ന പ്ലാറ്റിനം അവാർഡും ഏറ്റവും കൂടുതൽ ഡീലുകൾ നടത്തുന്നവർക്കു കൊടുക്കുന്ന റൂക്കി ഓഫ് ദി ഇയർ പുരസ്കാരവുമാണ് ഹംദി നേടിയത്. 

ചുരുങ്ങിയ കാലത്തിനുള്ളിൽ ഇതെല്ലാം എങ്ങനെ നേടിയെടുത്തു എന്ന് അമ്പരക്കുന്നവരെ ഒന്നുകൂടി ഞെട്ടിക്കുന്ന മറ്റൊരു സംഗതി കൂടിയുണ്ട്; വെറും 25 വയസ്സ് മാത്രമാണ് ഹംദിയുടെ പ്രായം!. ദക്ഷിണേന്ത്യയിൽനിന്നു തന്നെ ആദ്യമായാണ് ഒരാൾ ഇത്ര ചെറിയ പ്രായത്തിൽ സേവ് മാക്സിന്റെ ‘റൂക്കി ഓഫ് ദി ഇയർ’ പുരസ്കാരം നേടുന്നത്. കാനഡയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത്, പ്രത്യേകിച്ചും മലയാളികൾക്കിടയിൽ സേവ് മാക്സിനൊപ്പം ഹംദിയുടെ പേരും നിലയുറപ്പിക്കുകയാണ്. അത്രയെളുപ്പം വളർച്ച നേടാനാകാത്ത ഒരു മേഖലയാണ് റിയൽ എസ്റ്റേറ്റ് എന്നത് ഹംദിയുടെ നേട്ടങ്ങൾക്കു മാറ്റ് വർധിപ്പിക്കുന്നു.

 

canada-save-max-real-estate-award-winner-hamdi-abbas-chola-image-two

പഠനത്തിനായെത്തി ചുവടുറപ്പിച്ചു

കേരളത്തിലെ വിദ്യാഭ്യാസത്തിനു ശേഷം മാർക്കറ്റിങ് ആൻഡ് പ്രഫഷനൽ സെയിൽസിൽ ബിരുദാനന്തര ബിരുദ കോഴ്സ് പഠിക്കാനായാണ് ഹംദി കാനഡയിലെ ടൊറന്റോയിലെത്തുന്നത്. കോഴ്സിനു ശേഷം ഇന്റേൺഷിപ് ചെയ്യാനായി സേവ് മാക്സ് കമ്പനിയിൽ എത്തി. ഫ്രണ്ട് ഓഫിസ് സേവനങ്ങളുമായി പ്രവർത്തനം തുടങ്ങിയ ഹംദിയുടെ കഴിവ് കമ്പനി ശ്രദ്ധിച്ചു. കമ്പനി സിഇഒ രമൺ ദുഅ ഹംദിയെ നേരിട്ടു വിളിച്ചു സംസാരിച്ചു. കാനഡയിലെ തന്നെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഏജന്റുമാരിലൊരാളാണ് രമൺ ദുഅ. എന്തുകൊണ്ട് നിനക്ക് ഏജന്റ് ലൈസൻസ് എടുത്തുകൂടാ എന്നായിരുന്നു ഹംദിയോട് അദ്ദേഹം ചോദിച്ചത്. ലൈസൻസ് എടുക്കാൻ 8000 ഡോളർ ചെലവ് വരുമെന്നും അന്ന് അതു തന്നെക്കൊണ്ട് എടുക്കാൻ സാധിക്കില്ലെന്നും ഹംദി പറഞ്ഞു. എന്നാൽ, നീ കാശ് മുടക്കേണ്ട എന്നും കമ്പനി സ്പോൺസർ ചെയ്യുമെന്നു മറുപടി നൽകി രമൺ ദുഅ ഹംദിയെ ഞെട്ടിച്ചു. തുടർന്ന് സ്പോൺസർഷിപ്പോടെ പഠിച്ച് ഹംദി ലൈസൻസ് കരസ്ഥമാക്കി. റിയൽ എസ്റ്റേറ്റ് ഏജന്റ് അഥവാ റിയൽടർ എന്ന ചുരുക്കപ്പേരിൽ ഹംദി പിന്നീട് പ്രവർത്തനം തുടങ്ങി. 

 

canada-save-max-real-estate-award-winner-hamdi-abbas-chola-image-three

തുടക്കം ലീസിൽ

കമ്പനിയിലേക്കു തിരിച്ചെത്തിയ ഹംദി, സ്ഥലം ലീസിനു നൽകുന്ന ഡീലുകളാണ് ആദ്യം നടത്തിയത്. ആദ്യ മാസം തന്നെ 13 ഡീലുകൾ ചെയ്ത് ഹംദി സഹപ്രവർത്തകരെ ഞെട്ടിച്ചു. ലീസ് ഡീലുകൾ അധികമാരും അപ്പോൾ ചെയ്യില്ലായിരുന്നു. കാരണം ഒരുമാസത്തെ വാടകയുടെ പകുതി മാത്രമേ കമ്മിഷനായി ലഭിക്കൂ. എന്നാൽ, അവിടെയും മാർക്കറ്റുണ്ടെന്നു ഹംദി തെളിയിച്ചു.   

തുടർന്ന് ഹംദിയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ആദ്യ വർഷം 2 ലക്ഷം കനേഡിയൻ ഡോളർ ഗ്രോസ് കമ്മിഷനായി ലഭിച്ചു. തുടർന്നുള്ള വർഷം അതു 4 ലക്ഷം ഡോളറായി ഉയർന്നു. കാനഡയിലെ ഗ്രേറ്റർ ടൊറന്റോ ഏരിയ ആണ് ഹംദിയുടെ തട്ടകം. ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ മാത്രം 62000ത്തിലേറെ റിയൽ എസ്റ്റേറ്റ് ഏജന്റുമാരുള്ളപ്പോഴാണ് ഹംദി ഇവരിൽ ഭൂരിഭാഗത്തെയും മറികടന്ന് മുന്നിലെത്തിയത്. 

 

വിശ്വാസമല്ലേ എല്ലാം

റിയൽ എസ്റ്റേറ്റ് ബിസിനസുമായി കാനഡയിലെ മലയാളികൾക്കിടയിലേക്കാണ് ഹംദി ഇറങ്ങിച്ചെന്നത്. വളരെയെളുപ്പം അവരുടെ വിശ്വാസം ആർജിക്കാൻ ഹംദിക്കായി. ആളുകളോടു സത്യസന്ധമായി കാര്യങ്ങൾ പറയുക, പെരുമാറുക, പരമാവധി സഹായിക്കുക എന്നിവ ചെയ്താൽ മാത്രം വിശ്വാസം ആർജിക്കാൻ സാധിക്കുമെന്നു ഹംദി പറയുന്നു. വളരുക എന്നത് ഏറെ ബുദ്ധിമുട്ടായ ഈ മേഖലയിൽ വിശ്വാസം എന്ന ഘടകമാണ് തനിക്കു നേട്ടങ്ങൾ കൊണ്ടുതരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കാനഡയിലെത്തിയ ഒട്ടേറെ മലയാളികൾക്കു വീടുകൾ വിൽക്കാനും വാങ്ങാനും ഹംദി ഹംദി വഴികാട്ടിയായി. ഫാം ഹൌസുകളുൾപ്പെടെ ബിസിനസ് ആവശ്യങ്ങൾക്കായും ഹംദി ഡീലുകൾ ചെയ്തിട്ടുണ്ടെങ്കിലും വീടുകളുടെ ഡീലുകൾക്കാണ് അദ്ദേഹം പ്രാധാന്യം കൊടുക്കുന്നത്. 

 

പുരസ്കാരത്തിളക്കം

കഴിഞ്ഞദിവസം നേടിയ, സേവ് മാക്സിന്റെ പ്ലാറ്റിനം അവാർഡും റൂക്കി ഓഫ് ദി ഇയർ പുരസ്കാരവും ഹംദിയുടെ തൊപ്പിയിലെ സ്വർണത്തൂവലുകളാണ്. 

സേവ് മാക്സ് കമ്പനിയിൽ ഒരു വർഷം 50ലധികം ഡീലുകൾ നടത്തുന്ന ആദ്യ ദക്ഷിണേന്ത്യക്കാരനാണ് ഹംദി. ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയധികം ഡീലുകൾ നടത്തുന്ന വ്യക്തിയെന്ന റെക്കോർഡും അദ്ദേഹത്തിനു സ്വന്തം. കാനഡയിലെമ്പാടുമുള്ള 600ൽപരം സേവ് മാക്സ് ഏജന്റുമാരിൽ നിന്നാണ് ഹംദി ഈ നേട്ടം സ്വന്തമാക്കിയത്. 

പെരിന്തൽമണ്ണ കുന്നപ്പള്ളി വീട്ടിൽ എം.കെ.ഷിഫാനത്തിന്റെയും അബ്ദുൽ അബ്ബാസ് ചോലയുടെയും മകനാണ് ഹംദി. ഹാദി അബ്ബാസ് ചോലയാണ് സഹോദരൻ. ജോലിത്തിരക്കിനിടയിൽ 2 വർഷമായി നാട്ടിലെത്താൻ സാധിച്ചിരുന്നില്ല. ഇനി സ്വസ്ഥമായി നാട്ടിലെത്തി എല്ലാവരെയും കാണണമെന്ന് ഹംദി പറയുന്നു.

കാനഡയിൽ ഒരു മുൻപരിചയവും ഇല്ലാതെയെത്തി, ബിസിനസിൽ ഗോഡ്ഫാദർമാരില്ലാതെ മുന്നേറുന്ന ഹംദി, തന്റെ കരിയർ ഗ്രാഫ് ഇനിയുമുയരേക്ക് കൊണ്ടുപോകാൻ ലക്ഷ്യമിടുകയാണ്. 


canada-save-max-real-estate-award-winner-hamdi-abbas-chola-image-four

Legal name of business 

Address Hamdi Abbas Chola Realtor 6755 Mississauga Rd, Mississauga, ON L5N 7Y2

Business Phone 647-570-4606

Website hamdiabbaschola.ca

Content Summary : Success Story of Save Max Real Estate Award Winner Hamdi Abbas Chola 

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS