'ചെലവ് ചുരുക്കൽ' നല്ലത്, പക്ഷേ പിശുക്കായി മാറിയാൽ അപകടം; ഇരട്ടിനഷ്ടം വരാം

building-material-selection
Representative Shutterstock image © abu thomson
SHARE

വീടുപണി കയ്യിൽനിന്ന് കാശുപോകുന്ന പരിപാടിയാണെന്നതിൽ തർക്കമില്ല. സാധാരണക്കാർ പരമാവധി ചെലവ് ചുരുക്കാൻ ശ്രമിക്കതും സ്വാഭാവികം. പക്ഷേ 'ചെലവ് ചുരുക്കൽ' പിശുക്കായി മാറിയാൽ പല അപകടങ്ങളുമുണ്ട്. ഒരു പ്ലാന്‍ വരയ്ക്കാൻ അയ്യായിരം രൂപ കൊടുക്കാതെ അഞ്ഞൂറ് രൂപയ്ക്ക് എങ്ങനെ ലാഭം ഉണ്ടാക്കാം എന്ന് ഗവേഷണം നടത്തുന്നവരാണ് പലരും.

ഒരു കേസു നടത്തണമെങ്കില്‍ മുന്തിയ വക്കീലിനെ തേടും. അങ്ങേരെ നേരിട്ടു കാണണേല്‍ ഓഫീസിലോ വീട്ടിലോ പോയി കാണും. കേസു ഫയല്‍ ചെയ്യാന്‍ അഡ്വാന്‍സായി കുറഞ്ഞത് പതിനായിരം രൂപ  കൊടുക്കണം. ഇല്ലെങ്കില്‍ പുള്ളി ഏതേലും ജൂനിയർ വക്കീലിനെ റഫർ ചെയ്തു തരും. അതു മതിയെങ്കില്‍ സംഗതി അയ്യായിരത്തിൽ ഒതുങ്ങും. എന്നാല്‍ ആദ്യം കോടതിയില്‍ സമര്‍പ്പിക്കുന്ന പരാതിയുടേയും സത്യവാങ്മൂലത്തിന്‍റെയും അടിസ്ഥാനത്തിലാണ് പിന്നീടുള്ള സകലകാര്യങ്ങളും പോവുക. ചുരുക്കി പറഞ്ഞാല്‍ ജയിക്കണോ തോല്‍ക്കണോ എന്നത് നമ്മളുടെ തീരുമാനം പോലെ വരും.

നെഞ്ചത്ത് അല്ലെങ്കില്‍ കഴുത്തില്‍ ഒരു മുഴ. അടുത്തുള്ള ക്ലിനിക്കില്‍ ഉള്ള MBBS ഡോക്ടറെ കാണിച്ചു. അദ്ദേഹം പറയും ഇത് വേണമെങ്കില്‍ കീറി ( ഓപ്പറേഷൻ) തുന്നി കെട്ടി തരാം, പക്ഷേ അതിലും നല്ലത് ഒന്ന് സ്കാന്‍ ചെയ്ത് കൂട്ടത്തില്‍ ഒരു ബയോപ്സി എടുത്ത് നോക്കാം എന്ന്. അപ്പോള്‍ 'അതൊന്നും വേണ്ടാ ഡോക്ടറേ കീറിയിട്ട് എടുത്ത് കളഞ്ഞാ മതി' എന്നു പറഞ്ഞാല്‍ അദ്ദേഹം അതുപോലെ ചെയ്യും. No warranty.  പല കാന്‍സര്‍ രോഗികളും പിന്നീട് ഗുരുതരാവസ്ഥയിലേക്ക് പോവുകയുംചെയ്യും. ഇതില്‍ ആദ്യത്തെ ഡോക്ടറെ കുറ്റം പറയാന്‍ സാധിക്കില്ല.

ഈ ഉദാഹരണങ്ങൾ പറഞ്ഞത് വീടുപണിയുമായി ചേർത്തുവായിക്കാനാണ്. വീട് പണിയണമെന്ന് ചിന്തിക്കുമ്പോള്‍ തന്നെ താരതമ്യ പഠനവും ഗൂഗിൾ പഠനവും ആണ് ഇപ്പോള്‍ കൂടുതല്‍. സോഷ്യൽ മീഡിയ നോക്കിയാല്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ലൈനിൽ വീട് വയ്ക്കാനുള്ള തന്ത്രമന്ത്രങ്ങള്‍ ഉപദേശിക്കുകയും ചെയ്യും.

പലരും വളരെ നിസ്സാരമായാണ് വീടുപണിയെ സമീപിക്കുന്നത്. എന്നാല്‍ ഒരാളുടെ ജീവിതത്തിലെ സമ്പാദ്യത്തിന്‍റെ നല്ലൊരു പങ്കും അയാളുടെ ജീവിതത്തെതന്നെ മാറ്റിമറിക്കുന്ന ഒന്നാണ് സ്വന്തം വീട്. വലിയ പണക്കാരായവര്‍ക്ക് നിസ്സാരമായി തോന്നാം എന്നാല്‍ സാധാരണക്കാരനെയാണ് ഞാന്‍ ഉദ്ദേശിച്ചത്.

പലരും കമ്പിയുടെ കാര്യത്തില്‍ കമ്മീഷനെ പറ്റി പറയുന്നതും കണ്ടു. ഒരു ടണ്‍ കമ്പി എന്നാല്‍ 1000kg. ഒരു 1000 sq.ft വീടിന് സാധാരണ ഗതിയില്‍ 2 മുതല്‍ 2.5 ടണ്‍ കമ്പി വേണ്ടി വരും. പരാമാവധി 2500 കിലോ. 5 രൂപ കമ്മീഷന്‍ പോയിട്ട് ഒരു രൂപ പോലും കിട്ടാന്‍ സാധ്യത കുറവ്. ഇനി കിട്ടിയാലും 2500 × 5 = 12500.  അപ്പോള്‍ അതൊന്നും അല്ല കാര്യം. പണി ചെയ്യാനുള്ള മടി. നല്ല കമ്പിക്ക് നല്ല ബലമുണ്ടാവും അത് cut ചെയ്യാനും bend ചെയ്യാനും സ്വഭാവികമായി അല്പം ബലവും നൈപുണ്യവും വേണ്ടിവരും. അത്രേയുള്ളൂ.

കമ്പിയുടെ കാര്യത്തില്‍ വീടിന്‍റെ പണിക്ക് virgin steel (550 grade) വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല. Structural design അറിയാവുന്ന ഒരു സിവിൽ എൻജിനീയറിന് 550D grade, 500 grade, 415 grade, 250 grade  തുടങ്ങിയ ഏതു കമ്പിക്കും അനുയോജ്യമായ ഡിസൈന്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇതിന്‍റെ സാമ്പത്തിക വശമാണല്ലോ എല്ലാവരും നോക്കുക. അതിനെപറ്റി പറയാം.

ആയിരം സ്ക്വയര്‍ഫീറ്റുള്ള സാധാരണ വീടിന് (non framed structure) പരമാവധി 2.5 ടണ്‍ അഥവാ 2500 kg കമ്പിയാണ് വരിക. മുകളില്‍ പറഞ്ഞ Virgin steel (550 grade) ഉപയോഗിച്ചാല്‍ ഒരു ടണ്ണിന് ഏകദേശം പതിനായിരം രൂപ (material + labour) വ്യത്യാസംവരും. അതായത് ആയിരം സ്ക്വയര്‍ ഫീറ്റുള്ള വീടിന് ഇരുപത്തയ്യായിരം രൂപ. ഒരു സ്ട്രക്ചറൽ എൻജിനീയറിന് ഇത്രയും തുക കൊടുക്കാതെ തന്നെ നല്ല design +supervision നടക്കും. ചുരുക്കി പറഞ്ഞാല്‍ കൂടിയ കമ്പിയിലല്ല അത് ഉപയോഗിക്കുന്ന രീതിയിലാണ് കെട്ടിടത്തിന്‍റെ ഉറപ്പ്. 

NB: കമ്പി മാത്രമല്ല കോണ്‍ക്രീറ്റും നന്നാവണം. ഇല്ലെങ്കില്‍ ഏതു ബ്രാന്‍ഡഡ്  കമ്പിയും സ്വാഹാ! (തുരുമ്പിക്കും)

***

ലേഖകൻ ചാർട്ടേഡ് സിവിൽ എൻജിനീയറാണ്.

Mob- 8606810678

English Summary- Importance of Ensuring Quality in Building Materials

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS