കോൺട്രാക്ടർ 'പണി' തന്നു; ഒട്ടിച്ച ടൈൽസ് മുഴുവൻ ഇളക്കേണ്ടിവന്നു; ഒടുവിൽ...

floor-tile-mistakes
Representative shutterstock © Lisa-S
SHARE

'ടൈൽ വിരിക്കാനറിയാമോ?' ടൈലിങ് കോൺട്രാക്ടറുടെ മുഖത്ത് പുച്ഛം. എന്നോടാണോ ഇത്തരത്തിൽ ചോദിക്കുന്നതെന്ന ഭാവം മുഖത്ത്.പിന്നെന്താ അമ്പതോളം വീടുകൾ ചെയ്ത വീരപാരമ്പര്യം വിളമ്പാൻ നിന്നപ്പോൾതന്നെ വീട്ടുടമയ്ക്ക് പൂർണ്ണതൃപ്തിയായി.

"സംശയമുണ്ടേൽ പോയി കാണാം സാറേ"

"വേണ്ട വേണ്ട"

വെല്ലുവിളി ഏറ്റെടുക്കാതെ വീട്ടുടമ അയാൾക്കുതന്നെ വീടിന്റെ പണി കൊടുത്തു. സർവ്വസന്നാഹവുമായി പണിക്കാരെത്തി. പണിതുടങ്ങി. Tile Adhesive ഉപയോഗിച്ചാണ് ചെയ്യേണ്ടത്. മൊത്തം 3500 ചതുരശ്ര അടികാണും. വീട്ടുടമ ഒന്നുകൂടി ഉറപ്പുവരുത്തി.

"അറിയാലോ ല്ലേ "

"സാറിന് ഞങ്ങടെ പണി തൃപ്തിയായെങ്കിൽ മാത്രം പണം തന്നാമതി "എന്ന് വിനായാന്വിതനായി കോൺട്രാക്ടർ.

കേശവമ്മാമയുടെ അടുത്ത പരിചയക്കാരന്റെ വീട്ടിൽ ടൈൽ പതിച്ച പണിക്കാരനായതിനാൽ ഒട്ടും സംശയവുമില്ല വീട്ടുടമസ്ഥന്. പണി തുടങ്ങി. മുകൾനില ഏകദേശം 1000 ചതുരശ്ര അടി കാണും. രണ്ട് ബെഡ്, ലിവിങ്. നാല് ദിവസം വീട്ടുടമ പലവിധ തിരക്കുകളാൽ ആ വഴിക്ക് പോയില്ല.

വീട്ടുടമ പണിസ്ഥലത്ത് പോയില്ലെങ്കിലും 15000 രൂപ ജീപേ വഴി കോൺട്രാക്ടർ പറ്റി. തിരക്കെല്ലാം കഴിഞ്ഞ് ടൈൽ പതിച്ചത് കാണാൻ പോയ വീട്ടുടമസ്ഥൻ ടൈലിട്ടതിന് മുകളിലൂടെ വെറുതെ ഒന്ന് നടന്നു. നടക്കുമ്പോൾ അസ്വാഭാവിക ശബ്ദമാണ് വരുന്നത്.

സംശയനിവാരണത്തിന് ചെറിയ മരകഷണമെടുത്ത് പല ടൈലുകളിലും പതുക്കെ അടിച്ചുനോക്കി. സംഭവം ശരിയാണ്. ടൈൽസിന്റെ വശങ്ങളെല്ലാം പൊള്ളയാണ്. കാറ്റാണ് നിറച്ചിരിക്കുന്നത്. ഇനിയെന്തു ചെയ്യും ? കരാറുകാരനുമായി നീണ്ട തർക്കം കശപിശ. പലവിധ വാഗ്വാദങ്ങൾക്കു ശേഷം ഒരു തീരുമാനത്തിലെത്തി. പൊളിക്കണം. പൊളിച്ചേ പറ്റൂ. ഒട്ടും അമാന്തിക്കാതെ എല്ലാം പൊളിച്ചു.

"ആയിരം സ്ക്വയർ ഫീറ്റിൽ പതിച്ച മുഴുവൻ ടൈൽസും പൊട്ടിച്ചോ"

"ഏയ് ഒരു ടൈലും പൊട്ടിയില്ല. നന്നായി ഒട്ടാത്തതുകൊണ്ട് എല്ലാം ടൈലും പൊട്ടാതെ തന്നെ ഇളക്കിയെടുക്കാനായതാണ് ഭാഗ്യം".

"ഒരു എൻജിനീയറെ വയ്ക്കാരുന്നില്ലേ? ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലല്ലോ"

സ്വതേ ഒരു എൻജിനീയർ പക്ഷപാതിയായ എന്റെ അഭിപ്രായത്തെ ഒരു ദയാദാക്ഷിണ്യവുമില്ലാതെ വീട്ടുടമ നേരിട്ടത് മറ്റൊരു ചോദ്യം ചോദിച്ചുകൊണ്ടാണ്.

"ടൈൽസുകാരൻ പറ്റിച്ചു ഇനി എഞ്ചിനീയർക്കുകൂടി ചുമ്മാ പണം കൊടുത്ത്..!!"

അതുകൊണ്ടാണ് ചിലരുടെ ബോധ്യത്തെ മാറ്റാൻ ആർക്കുമാവില്ല എന്ന് പറയുന്നത്. എത്രമാത്രം അമളി പറ്റിയാലും ചില ബോധ്യങ്ങൾ മനസ്സിൽ ഉറഞ്ഞു കിടക്കും. എന്തുകൊണ്ടെന്നറിയില്ല കേരളത്തിന് ഒരു എൻജിനീയർ വിരുദ്ധമനസുണ്ട്. അത് മാറാൻ ഇനിയും കാലമെടുക്കുമായിരിക്കും.

ലേഖകൻ ഡിസൈനറാണ് 

മൊബൈൽ നമ്പർ- 8137076470

English Summary- Tiling of House gone wrong; Mistakes; Designer share Experience

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS