ഷുഗറും കൊളസ്ട്രോളും പരിശോധിക്കും; 'വീട്' പരിശോധിക്കാറുണ്ടോ? ഇല്ലെങ്കിൽ...

traditional-house-mistakes
Representative Shutterstock image
SHARE

ബ്ലഡ് പ്രഷറും ഷുഗറും കൊളസ്ട്രോളും മലവും മൂത്രവും ഒക്കെ പരിശോധിച്ചുനോക്കാൻ എത്ര അനുസരണയോടും കൃത്യതയോടുമാണ് ലാബുകളിലേക്ക് നാം സമയനിഷ്ടയോടെ പോകാറ്. മനുഷ്യരൊക്കെ അടിസ്ഥാനപരമായി ആരോഗ്യ ജീവിതം ആഗ്രഹിക്കുന്നതു കൊണ്ടാണത്.

പക്ഷേ താമസിക്കുന്ന വീടുകളുടെ ആരോഗ്യം നമ്മുടെ പരിഗണനാവിഷയമല്ല. താമസിക്കാനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പണിതുയർത്തുന്ന വീടുകൾക്കു വേണ്ടിയുള്ള വസ്തുക്കൾക്ക് അവശ്യം വേണ്ടുന്ന ഉറപ്പുണ്ടോ എന്നറിയാനുള്ള ആഗ്രഹവുംആർക്കുമില്ല.

മനുഷ്യരുടെ ആരോഗ്യത്തിന് മാത്രമല്ല വിവിധതരം വസ്തുക്കളുടെ ആരോഗ്യം പരിശോധിക്കാനും കേരളത്തിലെമ്പാടും ലാബുകളുണ്ട്. നാട്ടിലാകെ എൻജിനീയറിങ് കോളേജും പോളിടെക്നിക്കുകളുമുണ്ട്. അവിടങ്ങളിലൊക്കെ വിവിധതരം വസ്തുക്കളുടെ ആരോഗ്യപരിശോധനാ ലാബുകളുമുണ്ട്.

വീട് വയ്ക്കാൻ ഒന്നരയും രണ്ടും ലക്ഷം ചെലവഴിച്ച് വെട്ടുകല്ല് വാങ്ങുന്നവർ ഏതേലും എൻജിനീയറെ കണ്ട് സൈറ്റിലിറക്കി കഴിഞ്ഞെങ്കിൽ പല സമയത്തിറക്കിയതോ അതല്ലെങ്കിൽ ക്വാറിയിൽ നിന്ന് ശേഖരിക്കുന്നതോ ആയ മൂന്നോ നാലോ വെട്ടുകല്ലെടുത്ത്, നേരെ ഏതേലും ലാബിലേക്കു കൊണ്ടുപോയി ഒന്ന് പരിശോധിക്കുന്നത് ഒട്ടും സാമ്പത്തിക നഷ്ടമായി കണക്കാക്കരുത്.

ഒട്ടേറെ വിദഗ്ധാഭിപ്രായങ്ങൾക്ക് ചെവി കൊടുക്കുമ്പോൾതന്നെ അതിനൊക്കെ അടിത്തറയാക്കാൻ ശാസ്ത്രീയമായ പരിശോധനാ റിപ്പോർട്ടുകൾ സഹായിക്കും. നിസ്സാര തുകയ്ക്ക് കമ്പി, സിമന്റ്, ചുടുകട്ട, വെട്ടുകല്ല്, സോളിഡ്ബ്ലോക്ക്, കോൺക്രീറ്റ്, എഎസി ബ്ലോക്ക് അങ്ങനെ പലതും നമുക്ക് എളുപ്പത്തിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്താവുന്നതാണ്.

വർഷങ്ങൾ പഴക്കമുള്ള കോൺക്രീറ്റിന്റെയും കമ്പിയുടെയും ഉറപ്പും പരിശോധിക്കാവുന്നതാണ്. അത്തരം ചില പരിശോധനകളൊക്കെ പൂർത്തീകരിച്ചിട്ട് പോരെ നല്ല ദിവസം നോക്കി വീടിന് കുറ്റിയടിക്കാൻ എന്നാണെന്റെ ചോദ്യം. അതല്ലാതെ സ്ട്രക്ചറൽ ജോലികൾ മുഴുവൻ തോന്നുംപടി പൂർത്തീകരിച്ചതിനു ശേഷം പ്ലാസ്റ്ററിങ്ങിലും പെയിന്റിങ്ങിലും പുട്ടിയിലും ഉറപ്പുണ്ടാക്കാമെന്ന് വിചാരിച്ചിരിക്കരുത് ദയവായി...

ലേഖകൻ ഡിസൈനറാണ് 

മൊബൈൽ നമ്പർ- 8137076470

English Summary- Quality Testing of House construction Materials

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS