ADVERTISEMENT

ലോ കോസ്റ്റ് വീടിനെപറ്റി ക്ലയന്റിനോട് ചർച്ചചെയ്യാൻ പോയതാണ് ഞാൻ. "എന്റെ കൈയ്യിൽ ഏഴ് ലക്ഷം രൂപയുണ്ട്. 675 സ്ക്വയർ ഫീറ്റ് വീട് വേണം". ഫോണിൽ വിളിച്ചപ്പോൾ എനിക്കും താൽപര്യമായി. എന്റെ സുഹൃത്ത് നമ്പർ കൊടുത്ത് വിളിക്കുന്നതാണ്. ഏറ്റവും കുറഞ്ഞ ബജറ്റിൽ വീട് നിർമ്മിക്കാൻ ശ്രമിക്കുന്നത് വെല്ലുവിളിയാണെങ്കിലും അതൊരു സംതൃപ്തിയാണ്.

ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക്ഏരിയ, രണ്ട് ബെഡ്റൂം, രണ്ട് അറ്റാച്ച്ഡ് ബാത്ത്, ഗോവണി, സിറ്റൗട്ട്, മുമ്പിലൊരു പ്രൊജക്‌ഷൻ, ഇപ്പുറത്തും അപ്പുറത്തും പുറകിലും പലതരം പ്രൊജക്‌ഷൻ, മുമ്പിൽ തേക്ക്, പുറകിൽ പ്ലാവ്, മരത്തിൽ ജനാല അങ്ങനെ സങ്കൽപങ്ങളുടെ  കെട്ടഴിച്ചു ക്ലയന്റ്.

തീർന്നില്ല, ഗ്രാനൈറ്റ് മാർബിൾ വിട്രിഫൈഡ്..

ഇടയ്ക്ക് സംശയിച്ച ഞാൻ ഒന്നുകൂടി ബജറ്റ് ഉറപ്പ് വരുത്തി.

ഏഴ് ലക്ഷം തന്നെ!.

ഏരിയ? 675 സ്ക്വയർഫീറ്റ് തന്നെ.

ഞാൻ പറഞ്ഞു: "സാർ 'ലോകോസ്റ്റ്' എന്ന വാക്കു തന്നെ ശരിയായ വാക്കല്ല. തെറ്റിദ്ധരിക്കപ്പെട്ട വാക്കാണത്.'കോസ്റ്റ് ഇഫക്റ്റീവ്' എന്ന വാക്കായിരിക്കും നന്നായി യോജിക്കുക."

എല്ലാ നിർമ്മാണ വസ്തുക്കൾക്കും അതിന്റേതായ വിലയുണ്ട്. ഏറ്റവും കുറഞ്ഞ ലേബർചാർജുമില്ല. എൻജിനീയറിങ് കൺസൾട്ടൻസിക്കും കുറഞ്ഞ ചാർജില്ല. ചെലവ് കുറയ്ക്കാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്ലിന്ത് ഏരിയ കുറക്കുക, സൗകര്യങ്ങൾ പരിമിതപ്പെടുത്തുക എന്നതാണ്.

മറ്റൊന്ന് സാധാരണ ചെയ്യുന്ന നിർമ്മാണ രീതികളിൽ നിന്നും മാറി വ്യത്യസ്തമായ വസ്തുക്കളുപയോഗിച്ച് ചെയ്യുക. ഏറ്റവും കുറഞ്ഞ അളവ് കമ്പി, ഏറ്റവും കുറവ് കോൺക്രീറ്റ്, ഏറ്റവും കുറവ് പ്ലാസ്റ്ററിങ്, ഏറ്റവും കുറഞ്ഞ ഏരിയ, പെയിന്റിങ് അങ്ങനെ പല രീതിയിൽ ക്വാണ്ടിറ്റി കുറച്ച് ചെലവ് കുറക്കാനാവും. പക്ഷേ അതൊന്നും വീടിന്റെ ഉറപ്പിനെ ബാധിക്കാനും പാടില്ല. മറ്റൊന്ന് പുതിയ വസ്തുക്കൾക്ക് പകരം പഴയ വസ്തുക്കളുപയോഗിക്കാനും പറ്റും.

ക്ലയന്റ് എല്ലാം കേട്ടിരുന്നു. ഒടുവിൽ ചോദിച്ചത്, നിങ്ങളുടെ കൺസൾട്ടൻസി ചാർജിന് എന്തെങ്കിലും 'കോസ്റ്റ് എഫക്ടീവ്' രീതിയുണ്ടോ എന്നാണ്!

'ഇല്ല' എന്ന് തീർത്തു പറഞ്ഞപ്പോൾ തന്നെ സംഭാഷണത്തിന് സമാപനമായി. ചിലർ വിചാരിക്കുന്നത് എൻജിനീയേഴ്സിന്റെ സമയം, അവരുടെ അറിവ്, അവരുടെ ടാസ്ക്, അവരുടെ സൂപ്പർവിഷൻ.. ഇതിനൊന്നും ഒരു വിലയുമില്ലെന്നാണ്. സംവിധായകനില്ലെങ്കിലും നടൻമാർ നന്നായി അഭിനയിക്കും എന്ന് പറയുന്നതു പോലുള്ള ഒരുതരം അടിസ്ഥാനമില്ലാത്ത അഭിപ്രായത്തിന് സാധാരണ ആളുകൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ടെങ്കിലും അറിവുള്ളവർ അത്തരം അഭിപ്രായം തള്ളിക്കളയുകയാണ് വാസ്തവത്തിൽ ചെയ്യുന്നത്.

ലേഖകൻ ഡിസൈനറാണ് 

മൊബൈൽ നമ്പർ- 8137076470

English Summary- Low Cost of Cost Effective; Attitude Problems in House Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com