ഇത് നിങ്ങൾ തേടിനടന്ന സ്വപ്നഭവനം; മനംകവർന്ന് ഫേവറിറ്റ് ഹോംസ്- ദ് ടെക് സ്ക്വയർ

HIGHLIGHTS
  • RERA REG NUMBER: K-RERA/PRJ/TVM/145/2022
tech-square1
SHARE

നിങ്ങൾ ആഗ്രഹിക്കുന്നത് ഏറ്റവും മികച്ച ലൊക്കേഷനിൽ ഏറ്റവും മികച്ച സുഖസൗകര്യങ്ങളോടെ ഒരു സ്വപ്നഭവനമാണോ? എങ്കിൽ അതിനുള്ള ഉത്തരമാണ് ഫേവറിറ്റ് ഹോംസിന്റെ പുതിയ ലക്ഷ്വറി പാർപ്പിട സമുച്ചയമായ ഫേവറിറ്റ് ഹോംസ് ടെക് സ്ക്വയർ. തിരുവനന്തപുരത്തെ ഐടി ഹബ്ബും അനുദിനം വികസിക്കുന്ന ഇടവുമായ കഴക്കൂട്ടത്താണ് ഈ പാർപ്പിടസമുച്ചയം സ്ഥിതിചെയ്യുന്നത്. 77 സെന്റിൽ 2-3 BHK സൗകര്യത്തോടെയുള്ള 96 ലക്ഷ്വറി അപ്പാർട്മെന്റുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

നിങ്ങൾ സ്വപ്നം കണ്ട ഭവനം - ഭാവിയെ മുൻനിർത്തിയുള്ള നൂതന രൂപകൽപനയാണ് ടെക് സ്ക്വയറിൽ അവലംബിച്ചിട്ടുള്ളത്‌. സമകാലിക ആർകിടെക്ചറിന്റെ പുതിയ മുഖമാണ് ടെക് സ്‌ക്വയർ പരിചയപ്പെടുത്തുന്നത്. ഏറ്റവും മികച്ച ലൊക്കേഷൻ - കണക്ടിവിറ്റി - സാങ്കേതികവിദ്യ - സൗകര്യങ്ങൾ ഇവയെല്ലാം സമ്മേളിക്കുകയാണ് ഈ സ്വപ്നഭവനങ്ങളിൽ...

tech-square2

ടെക് ഹബ്ബിലെ ഹൃദയഭൂമിയിൽ സ്വപ്നഭവനം - കേരളത്തിന്റെ ഐടി തലസ്ഥാനം കൂടിയായ കഴക്കൂട്ടം നഗരവാസികളുടെ വിശേഷിച്ച് ചെറുപ്പക്കാരുടെ ഇഷ്ടഭൂമികയാണ്. അനുദിനം വികസിക്കുന്ന ഐടി ഹബ്ബുകൾ നൽകുന്ന തൊഴിൽ സാധ്യതകളും വിനോദത്തിനും വർണാഭമായ ജീവിതത്തിനുള്ള അടിസ്ഥാനസൗകര്യങ്ങളുമാണ് കഴക്കൂട്ടത്തെ സവിശേഷമാക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളുകളിൽ ഒന്നായ ലുലു മാൾ, ട്രിവാൻഡ്രം അന്തരാഷ്ട്ര ഗ്രീൻഫീൽഡ് സ്റ്റേഡിയം, രാജ്യാന്തര സൗകര്യങ്ങളുള്ള സ്‌കൂളുകൾ, കോളജുകൾ, ആശുപത്രികൾ, ബാങ്ക്.. ഇവയെല്ലാം തന്നെ കയ്യെത്തും ദൂരത്ത്‌ ലഭ്യമാകുന്നു എന്നുള്ളത് തന്നെ ഫേവറിറ്റ് ഹോംസിന്റെ ഏറ്റവും പുതിയ ലക്ഷ്വറി പാർപ്പിട പദ്ധതിയായ ദി ടെക് സ്ക്വയറിന്റെ പ്രൗഢി വർധിപ്പിക്കുന്നു. വിനോദവും വിജ്ഞാനവും ജീവിതവുമെല്ലാം ഇവിടെ അനായാസം ലഭ്യമാകുന്നു. അതുകൊണ്ടാണ് കഴക്കൂട്ടത്ത് വീടുണ്ടെങ്കിൽ തിരുവനന്തപുരത്തിന്റെ ഹൃദയത്തിലാണ് നിങ്ങൾ താമസിക്കുന്നത് എന്നുപറയുന്നത്.

tech-square3

വിനോദത്തിന് കൂടുതൽ വിപുലമായ സൗകര്യങ്ങൾ - ടെക് സ്ക്വയർ കേവലമൊരു വീട് മാത്രമല്ല. അത് നിങ്ങളുടെ ജീവിതനിലവാരത്തിന്റെ അടയാളമാണ്. പുതിയ ലോകത്ത് വർക്ക്-ലൈഫ് ബാലൻസിന് വലിയ പ്രാധാന്യമുണ്ട്. ഇത് മനസ്സിലാക്കി വേണ്ട സൗകര്യങ്ങളെല്ലാം ഇവിടെത്തന്നെ ഒരുക്കിയിരിക്കുന്നു. ജിം ആകട്ടെ, യോഗ ആകട്ടെ, ഇൻഡോർ ഗെയിംസ് ആകട്ടെ...പുറത്തുപോകാതെ ടെക് സ്ക്വയറിനുള്ളിൽ തന്നെ എല്ലാം സജ്ജമാക്കിയിരിക്കുന്നു.

tech-square4

കുട്ടികളുടെ ജന്മദിനമാകട്ടെ നിങ്ങളുടെ വിവാഹവാർഷികമാകട്ടെ ആഘോഷിക്കാൻ മറ്റൊരു ഓഡിറ്റോറിയമോ ഹോട്ടലോ ബുക്ക് ചെയ്യേണ്ട കാര്യമില്ല. ഇവിടെയുള്ള വിശാലമായ റൂഫ്‌ടോപ് ലോഞ്ച് എല്ലാത്തിനും വേദിയാക്കാം. കുട്ടികൾക്ക് കളിക്കാനും പ്രകൃതിയുമായി സല്ലപിക്കാനുമെല്ലാം വിപുലമായ സ്ഥലം ഇവിടെ മാറ്റിവച്ചിരിക്കുന്നു. ചുരുക്കത്തിൽ നിങ്ങളുടെ സന്തോഷകരമായ ജീവിതമാണ് ടെക് സ്ക്വയർ ലക്ഷ്യമാക്കുന്നത്.

tech-square5

വിശ്വാസ്യതയുടെ സിഗ്നേച്ചർ - ഫേവറിറ്റ് ഹോംസ്- ആ പേരുമാത്രം മതിയല്ലോ, ഉപഭോക്താക്കൾക്ക് ഗുണനിലവാരം മനസിലാക്കാൻ. കഴിഞ്ഞ 22 വർഷംകൊണ്ട് രണ്ടു ദശലക്ഷം ചതുരശ്രയടിയിലധികം റെസിഡൻഷ്യൽ സ്‌പേസുകൾ വിതരണം ചെയ്യാൻ ഫേവറിറ്റ് ഹോംസിന് സാധിച്ചത് വിശ്വാസ്യതയിലടിയുറച്ച സേവനം കൊണ്ടാണ്. രാജ്യാന്തര ഗുണനിലാരം, സമയബന്ധിതമായ പൂർത്തീകരണം, ആകർഷകമായ വില എന്നിവയെല്ലാം ഫേവറിറ്റ് ഹോംസിനെ ഉപഭോക്താക്കളുടെ ഫേവറിറ്റ് ബിൽഡറാക്കി മാറ്റി. റിയൽ എസ്റ്റേറ്റ് രംഗത്തെ വളരെ ചുരുക്കം കമ്പനികൾക്ക് മാത്രം നേടാനായ CRISIL DA 2 അംഗീകാരമുള്ള ഫേവറിറ്റ് ഹോംസ് തങ്ങളുടെ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിച്ചു കൈമാറുന്നതിലൂടെയും തന്നെ കേരളത്തിലെ ഏതൊരു പാർപ്പിടാന്വേഷിയുടെയും ഏറ്റവും മികച്ച ചോയ്സ് കൂടിയാവുന്നു. സംതൃപ്തരായ ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസം, താരതമ്യങ്ങൾ ഇല്ലാത്ത അടുത്ത തലത്തിലേക്ക് ഉയർത്തുകയാണ് ടെക് സ്ക്വയർ എന്ന സ്വപ്നഭവനത്തിലൂടെ ഫേവറിറ്റ് ഹോംസ്..

സൗകര്യങ്ങൾ

1. സ്വിമ്മിങ് പൂൾ, കുട്ടികളുടെ പൂൾ

2. എസി ഹെൽത് ക്ലബ്

3. കുട്ടികൾക്കുള്ള വിശാലമായ പ്ലേ ഏരിയ

4. റൂഫ്‌ടോപ് പാർട്ടി ഏരിയ, ബാർബിക്യൂ കൗണ്ടർ

5. ഇൻഡോർ റിക്രിയേഷൻ ഏരിയ

6. പുറത്തെ പൊതുവിടങ്ങളിൽ സോളർ ലൈറ്റുകൾ

7.കാർ വാഷിനായി പ്രത്യേക സ്ഥലം

8. പാർക്കിങ്ങിൽ ഇലക്ട്രിക് ചാർജിങ് പോയിന്റുകൾ

9. 24 മണിക്കൂറും സുരക്ഷാജീവനക്കാരുടെ സേവനം

10. കേന്ദ്രീകൃതമായ ഗ്യാസ് സപ്ലൈ

11. മനോഹരമായി സജ്ജീകരിച്ച ലോബി

12. ഇൻഡിപെൻഡന്റ് ലെറ്റർ ബോക്സ്

13. മൾട്ടിപർപ്പസ് ഹാൾ / അസോസിയേഷൻ റൂം

14. ഡ്രൈവർക്കും സെർവന്റിനും റൂം, ടോയ്‌ലറ്റ് സൗകര്യം

15. അപ്പാർട്മെന്റുകൾ തമ്മിലും സെക്യൂരിറ്റി ക്യാബിനിലേക്കും ഇന്റർകോം സൗകര്യം

16. ഇൻസിനറേറ്റർ

17. CCTV നിരീക്ഷണം

18. ഫൈബർ ഇന്റർനെറ്റ് സൗകര്യം

Project Facts

RERA REG NUMBER: K-RERA/PRJ/TVM/145/2022

Project Name: The Tech Square by Favourite Homes

Project Type: 2 & 3 BHK Luxury Apartments

Project Location: Kazhakkoottam, Trivandrum

Total Units - 96 Luxury Apartments

Contact Nos:-9895994000 (IND), +971-508448772 (UAE)

English Summary- Favourite Homes Tech Square Trivandrum- Real Estate Feature

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}