ADVERTISEMENT

നമ്മുടെ നാട്ടിൽ പതിറ്റാണ്ടുകൾക്ക് മുൻപ് കോൺക്രീറ്റ് വീടുകൾക്ക് തുടക്കം കുറിച്ചപ്പോൾ അന്ന് പണിതിരുന്ന പല വീടുകളും ഇന്ന് ട്രെൻഡായി മാറിയിട്ടുള്ള കന്റെംപ്രറി രീതിയിലായിരുന്നു. പിന്നീട് ആ ശൈലിയിൽനിന്ന് വീടുകൾക്ക് മാറ്റം സംഭവിച്ചു. കുറച്ചുകാലം മുൻപുവരെ കേരളത്തിലെ മാറിമാറി വരുന്ന കാലാവസ്ഥയ്ക്ക് ചേരുന്ന രീതിയിൽ സൺഷേഡ് നീട്ടിയിട്ട, ചെരിഞ്ഞ മേൽക്കൂരയുള്ളതും അല്ലാത്തതുമായ വീടുകളായിരുന്നു ട്രെൻഡ്.

അടുത്തകാലത്ത്  കന്റെംപ്രറി വീടുകൾ വീണ്ടും നാട്ടിൽ ട്രെൻഡായി മാറി. അക്കൂട്ടത്തിൽ തുടക്കത്തിൽ ഈ രീതിയിൽ വീട് പണിതവർക്കെല്ലാം വലിയ അബദ്ധങ്ങളും പറ്റിപ്പോയിട്ടുണ്ട്. കന്റെംപ്രറി സ്റ്റൈലിൽ നിന്ന് വീണ്ടും ആളുകൾ മാറി ചിന്തിക്കാൻ തുടങ്ങി. അതിന് പ്രധാനകാരണം തുടക്കത്തിൽ സൂചിപ്പിച്ച മാറിമാറി വരുന്ന നമ്മുടെ കാലാവസ്ഥ തന്നെയാണ്. ശക്തമായ മഴയും കടുത്ത വെയിലും കന്റെംപ്രറി വീടുകൾക്ക് കേടുപാടുകൾ വരുത്തുന്നു എന്നതുതന്നെയാണ്.

ഇത്തരം വീടുകളുടെ മെയിന്റനൻസും വീട്ടുകാർക്ക് വലിയ ബാധ്യതയായി മാറിയിരിക്കുന്നു. പായലും പൂപ്പലുമെല്ലാം ചുവരുകളിൽ സ്ഥിരം സാന്നിധ്യമാകുന്നു. ഉടമ വീട് അടിക്കടി പെയിന്റ് ചെയ്യാൻ നിർബന്ധിതനാകുന്നു. ഇതെല്ലാം മനസ്സിലാക്കിയിട്ടും 'നിർഭാഗ്യവശാൽ' ചിലരെങ്കിലും ഇപ്പോഴും കന്റെംപ്രറി രീതിയിൽ വീട് പണിയുന്നു എന്നതാണ് ഏറെ ഖേദകരം.

മറ്റുവീടുകളേക്കാൾ കാഴ്ചക്ക് ഭംഗിനൽകുന്ന കന്റെംപ്രറി വീടുകൾ പാടെ ഉപേക്ഷിക്കണമെന്നല്ല പറയുന്നത്. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാകുന്ന രീതിയിൽ ചെറിയ മാറ്റങ്ങളോടെ കന്റെംപ്രറി വീടുകൾ പണിതാൽ അത് കാലാവസ്ഥക്ക് ഗുണകരമാകുന്നതോടൊപ്പംതന്നെ കാഴ്ചയ്ക്കും മനോഹരമായിരിക്കും.

കന്റെംപ്രറി മോഡലുകളിൽ തീർത്തും പരാജയപ്പെട്ടതും അബദ്ധവുമായ കാര്യങ്ങളാണ് റൂഫിൽ പർഗോള ചെയ്ത് അതിനുമുകളിൽ ഗ്ലാസ്സ് ഇടുന്നതും, വീടിൻ്റെ ഏതങ്കിലും ഒരുഭാഗം ഒടിഞ്ഞു തൂങ്ങിയതുപോലെ ചരിച്ചുവാർക്കുന്നതും. അതുപോലെതന്നെ, സൺ-റെയിൻ ഷേഡില്ലാത്തതും മെയിൻ വാർപ്പ് പുറമേക്ക് തള്ളിയിടാത്തതുമെല്ലാം.

പത്തൊ പതിനഞ്ചൊ വർഷത്തിനപ്പുറം ഈ രീതിയിൽ വീട് പ്ലാൻ ചെയ്തവർ ഇതിന്റെ ന്യൂനതകൾ മനസ്സിലാക്കിയ ഈ സമയത്തും ചിലരെങ്കിലും പതിനഞ്ചു വർഷം മുൻപ് പ്ലാൻ ചെയ്ത അതേരീതിയിൽ വീട് പണിയുന്നു എന്നത് ഏറെ ദുഃഖകരമാണ്!

English Summary- Problems of Contemporary Houses in Keral Climate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com