നാട്ടുകാരെ കാണിക്കാനല്ല; വീടിന്റെ പിന്നിൽ പൂന്തോട്ടം ഒരുക്കിയാലുള്ള ഗുണങ്ങൾ...

garden-house
Representative shutterstock image
SHARE

കേരളത്തിൽ രണ്ടുതരം വീടുകളാണുള്ളത്.

1- താമസിക്കാനുള്ള വീടുകൾ.

2- മറ്റുള്ളവരെ കാണിക്കാനുള്ള വീടുകൾ.

വെറുതെ പറയുന്നതല്ല. വീടിന്റെ മുന്നിൽ നാമെന്തു ചെയ്യും..?

പൂന്തോട്ടം നട്ടുപിടിപ്പിക്കും, ഫൗണ്ടൻ നിർമ്മിക്കും, കിണറിനെ പാത്രത്തിന്റെയോ, ഉരുളിയുടെയോ ഒക്കെ രൂപത്തിലാക്കും. എല്ലാം നല്ലതിന് തന്നെ. നമ്മുടെ വീട് കാണാൻ അൽപം  ഭംഗിയൊക്കെ വേണം. ആവശ്യം ന്യായമാണ്.

ഇനി...

വീടിന്റെ പുറകിൽ നാമെന്തു ചെയ്യും.. ?

എന്ത് ചോദ്യമാണ് ചേട്ടാ, വീടിന്റെ പുറകിൽ ഒരു കക്കൂസ് നിർബ്ബന്ധമാണ്. ചിലർ പട്ടിക്കൂട് പണിയുന്നതും വീടിനു പുറകിലാണ്. അലക്കു കല്ലും കൊണ്ടിടാറുണ്ട്. 

ഇനി..സ്ഥലമുണ്ടെങ്കിൽ ഒരു മുരിങ്ങാക്കമ്പും, കറിവേപ്പിലയും വച്ചുപിടിപ്പിക്കും.  നല്ലതുതന്നെ. 

വീണ്ടും വീടിന്റെ മുന്നിലോട്ടു വരാം. 

മുന്നിലെ പൂന്തോട്ടത്തിൽ നമുക്കെന്തു ചെയ്യാൻ കഴിയും..? 

വൈകുന്നേരം കുടുംബവുമൊത്ത് ഒരു ഗാർഡൻ ഡിന്നർ കഴിക്കാനൊക്കുമോ..? പറ്റില്ല. വഴിയേ പോകുന്നവർ കാണും. പ്രായമായ പെണ്മക്കൾക്കോ, വീട്ടമ്മമാർക്കോ സ്വസ്ഥമായി ഈ പുൽത്തകിടിയിൽ ഒന്ന് ഇരിക്കാനോ, നടക്കാനോ കഴിയുമോ..? പറ്റില്ല, വഴിയേ പോകുന്നവർ കോക്രി കാണിക്കും, സ്ഥലം കേരളമാണ്. 

വാരാന്ത്യത്തിലോ, അവധിദിവസത്തിലോ വൈകുന്നേരം ഗൃഹനാഥനും കൂട്ടുകാർക്കും ബാർബിക്യൂ ഒക്കെ ചുട്ട് ഒന്നുകൂടാൻ പറ്റുമോ..? 

ഒരിക്കലുമില്ല, നാട്ടുകാർ കാണും. നമ്മുടെ വീട്ടുകാർക്കും, മക്കൾക്കും ഉപയോഗിക്കാൻ പറ്റില്ലെങ്കിൽ പിന്നെന്തിനാണ് ഈ ഉദ്യാനം?

നാട്ടുകാരെ കാണിക്കാൻ..  അതാണ് ഞാൻ പറഞ്ഞത്, കേരളത്തിലെ മിക്ക വീടുകളും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഉള്ളതാണെന്ന്. 

വീടിനു പുറകിലെ പൂന്തോട്ടത്തെക്കുറിച്ചാണ്.. 

1- വീടിനു മുന്നിൽ പൂന്തോട്ടം വേണ്ടെന്നല്ല, വീടുകാർക്കുപയോഗിക്കാന്നായി സ്വകാര്യതയുള്ള ഒരു ഉദ്യാനം വീടിനു പുറകിൽ നിർമ്മിക്കാവുന്നതേയുള്ളൂ. മുന്നിലെ ഉദ്യാനം പരിപാലിക്കുന്ന ടെൻഷനൊന്നും ഇതിനില്ല. 

2- ചെറിയ അതിഥി സൽക്കാരത്തിനും ഈ പൂന്തോട്ടം ഉപയോഗിക്കണം. ഔപചാരികതകളില്ലാത്ത മനസ്സിന് സന്തോഷം തരുന്ന ഈ സൽക്കാരങ്ങൾ വേറൊരു അനുഭവമായിരിക്കും. 

3- കുട്ടികൾക്ക് കിടന്നുരുളാനും, കളിക്കാനും സുരക്ഷിതമായ ഒരിടം. മരങ്ങൾ ഉണ്ടെങ്കിൽ അവയിൽ ഊഞ്ഞാലോ, ഊഞ്ഞാൽ കട്ടിലോ ഒക്കെ തൂക്കാം. 

4- പൂന്തോട്ടത്തിന്റെ മൂലയിൽ ഒരു ബാർബിക്യൂ ഒരുക്കാം, ഒരു മിനി ഓപ്പൺ അടുക്കളയും ആകാം. ബാർ കൗണ്ടറും സെറ്റുചെയ്യാം, ഗ്ലാസ്സുകൾ തല കീഴായി തൂക്കി ഷൈൻ ചെയ്യാം.

5- പ്രായമായ മാതാപിതാക്കൾക്ക് രാവിലെ ഇളം വെയിൽ കൊണ്ട് പത്രം വായിക്കാം, അൽപം നടക്കാം, പേരമക്കൾക്കൊപ്പം കളിക്കാം. 

6- വീട്ടുകാരികൾക്കും കൂട്ടുകാരികൾക്കും സ്വസ്ഥമായി കത്തി വച്ചിരിക്കാം. സ്വകാര്യതയോടെ ഓപ്പൺ എയർ യോഗ ചെയ്യാം. 

7- ഇതിന്റെ ഒരു ഭാഗം അടുക്കള തോട്ടവും ആകാം.

8-സ്വിമ്മിങ് പൂൾ ഉദ്ദേശിക്കുന്നവർക്ക്‌ ഇതിനോടനുബന്ധിച്ചു അത് നിർമ്മിക്കാം. മിനിമം ഒരു ജക്കൂസിയെങ്കിലും ആകാം. 

9- ഇതിന് ചുറ്റും, ഒരു ഗാർഡൻ വാൾ നിർമ്മിച്ച് സുരക്ഷിതമാക്കാം. ഉദ്യാന വിളക്കുകൾ സ്ഥാപിക്കാം, കെട്ടിയിട്ടു വളർത്തുന്ന ഓമനമൃഗങ്ങളെ അഴിച്ചു വിടാൻ പറ്റിയ സ്ഥലവും ആണ്. 

10- ഒന്നും പറ്റിയില്ല എങ്കിൽ തുണി ഉണക്കാണെങ്കിലും പറ്റും. 

അതിനാൽ വീടിനു പുറകിലും ഒരുദ്യാനം നിർമ്മിക്കൂ... ജീവിതം ജിങ്കാലാല ആക്കൂ...

അതിമനോഹരമായ ഒരു ഗാർഡൻ ഹൗസിൻറെ വിഡിയോ കാണാം...

***

ലേഖകന്റെ വാട്സാപ്പ് നമ്പർ : +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌

English Summary- Benefits of Setting a Back Garden in Kerala Context

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}