ADVERTISEMENT

വീട്ടിലെത്ര ഇരിപ്പിടങ്ങളുണ്ട്? വില കൂടിയത്, കുറഞ്ഞത്, വിദേശി സ്വദേശി അങ്ങനെ...സിറ്റൗട്ടിൽ, ഗസ്റ്റ് ലിവിങ്ങിൽ, ഫാമിലി ലിവിങ്ങിൽ, ഡൈനിങ്ങിൽ, ബെഡ്റൂമിൽ, ബ്രേക്ക്ഫാസ്റ്റ് കൗണ്ടറിൽ. എവിടെയും ഇരിക്കാനാളില്ല. ഉള്ള ആളുകൾക്ക് സമയവുമില്ല. കസേരകളൊക്കെ ആരെയോ കാത്തിരിക്കുകയാണെന്ന് തോന്നും. കസേരകൾ അലങ്കാരങ്ങൾ മാത്രമായെന്ന് തോന്നും. ഒന്നിരിക്കാനോ സംസാരിക്കാനോ സങ്കടം പറയാനോ വിരുന്നിനോ ആരുമില്ലാതായി. 

വരുന്നത് ഏതെങ്കിലും ചടങ്ങുകൾക്ക് മാത്രം. അതും കുറച്ചു സമയത്തേക്ക്...ശേഷം വീട് നിശ്ശബ്ദമാണ്, ശൂന്യവുമാണ്. ഒരർഥത്തിൽ കഷ്ടപ്പാടുകൾ ഉണ്ടായിരുന്ന പഴയ കാലത്താണ് ആളുകൾ തമ്മിൽ ഇഴയടുപ്പമുണ്ടായിരുന്നത്. (ആരും ഗതി പിടിക്കരുതായിരുന്നു എന്നൊരു വ്യാഖാനം ഇതിനില്ല). വീട് വലുതായപ്പോൾ ആളുകൾ തമ്മിൽ അകന്നെന്ന് തോന്നുന്നു.

house-mistake

ഇപ്പോൾ എത്ര അടുത്താണെങ്കിലും എത്രയോ ദൂരത്താണെന്ന് തോന്നും. അഞ്ചു മിനിറ്റിനപ്പുറം സംസാരിക്കാൻ വിഷയം തന്നെയില്ലാതായി എന്ന് തോന്നുന്നു. ഫോണിൽ ഏറെ സംസാരിക്കുന്നവർ നേരിൽ കണ്ടാൽ കുറച്ചുമാത്രം സംസാരിച്ച് പിരിയുന്നവരായി. വലിയ വീട്ടിൽ വിരുന്നിന് പോകാൻ തന്നെ പലർക്കും ഭയം. കുട്ടികൾ അവിടിരിക്കുന്ന വിലകൂടിയ അലങ്കാരങ്ങൾ പൊട്ടിക്കുമോ എന്ന ഭയം.

എത്രയേറെ സ്നേഹിച്ചിരുന്ന സഹോദരിയും സഹോദരനും പിണങ്ങുന്നു. സഹോദരിക്ക് നാത്തൂനെ കണ്ടൂടാതാവുന്നു. നാത്തൂന് തിരിച്ചും. പുതുതായി പണിത സഹോദരന്റെ വീട്ടിലേക്ക് സഹോദരി വരാതാവുന്നു. സഹോദരൻമാർക്കിടയിൽ നിസ്സാര വിഷയങ്ങളുടെ പേരിൽ വൈരങ്ങൾ ഉടലെടുക്കുന്നു.

ഇത്തരത്തിൽ മനുഷ്യർ അതിവേഗം പരസ്പരം അകലുകയാണോ എന്ന സംശയം എന്റെ മാത്രമാണോ? മനോഹരമായ വീടുകൾ നിർമ്മിക്കുമ്പോഴും അത്രയൊന്നും സൗന്ദര്യമുള്ളതാവുന്നില്ല മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ എന്ന് പറഞ്ഞാൽ തെറ്റാകുമോ?

****

ലേഖകൻ ഡിസൈനറാണ്

മൊബൈൽ നമ്പർ-  81370 76470

English Summary- Changes in Malayali Values after Life got Progressed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com