നിങ്ങളുടെ സ്വപ്നഭവനം അണിയിച്ചൊരുക്കാം AGAC ഇന്റീരിയേഴ്സിലൂടെ!

agac-interios
SHARE

എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് സ്വന്തമായി നല്ലൊരു വീട്. വീടുപണിയിൽ സുപ്രധാനമായ ഘട്ടമാണ് ഇന്റീരിയർ ഡിസൈനിങ്& ഫർണിഷിങ്. ഇതിനെക്കുറിച്ച് AGAC ഇന്റീരിയേഴ്സ് എന്ന ഇന്റീരിയർ ഡിസൈൻ സ്ഥാപനത്തിന്റെ ഫൗണ്ടറായ ഡെന്നി എബ്രഹാം സംസാരിക്കുന്നു.

വീടുപണിയിൽ എന്താണ് ഇന്റീരിയർ ഡിസൈനറുടെ റോൾ?

കല്ലും മണ്ണും സിമന്റും മരവുമൊക്കെ ചേർത്തുപണിത കെട്ടിടത്തിനെ വീടാക്കി മാറ്റുന്നത് ഇന്റീരിയർ ഫർണിഷിങ്ങാണ്. പരുക്കൻ വസ്തുക്കൾ ഉപയോഗിച്ച് പണിത കെട്ടിടത്തിന് അഴകും ആത്മാവും നൽകി വീടാക്കി മാറ്റുന്നതാണ് ഇന്റീരിയർ ഡിസൈനറുടെ റോൾ.

ഇന്റീരിയർ ഡിസൈൻ ചെയ്യുംമുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

ജീവിതശൈലി, ബജറ്റ്, കാലാവസ്ഥ എന്നിവയെല്ലാം ഇന്റീരിയർ ഫർണിഷിങ് വേളയിലും ഓർക്കേണ്ട ഘടകങ്ങളാണ്. നിർമാണം തുടങ്ങുമ്പോൾത്തന്നെ ഇന്റീരിയറിന് കൃത്യമായ ബജറ്റ് തയാറാക്കണം. ഏതൊക്കെ ഉൽപന്നങ്ങൾക്കാണ് കൂടുതൽ പണം ചെലവാക്കേണ്ടത്, കുറവ് വേണ്ടത് ഇതിനാണ് തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കണം.

വീടിനു പ്ലാൻ എന്നപോലെ ഇന്റീരിയറിനും ഒരു ലേഔട്ട് നിർബന്ധമാണ്. ഫർണീച്ചറുകളുടെ സ്ഥാനം, എണ്ണം, അളവുകൾ എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തിയ പ്ലാനാണ് ഇത്. ഇതുപ്രകാരം സോഫകൾ എവിടെ നൽകണം, ഡൈനിങ് ടേബിളിന്റെ സ്ഥാനം എവിടെയാകണം, ബെഡ്‌റൂമിൽ കട്ടിലിനും വാഡ്രോബിനും എവിടെ ഇടംകൊടുക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ കൃത്യമായ ധാരണ ലഭിക്കാൻ സാധിക്കും. ക്ലയന്റും ഡിസൈനറും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാൻ ഈ ലേ ഔട്ടുകൾ സഹായിക്കും. ഈ ലേ ഔട്ട് അനുസരിച്ചാണ് വീടിന്റെ ഇലക്ട്രിക്കൽ ലേ ഔട്ടും ക്രമീകരിക്കുന്നത്.

എന്താണ് AGAC ഇന്റീരിയേഴ്സ്?

സ്വപ്നഭവനങ്ങൾ ഏറ്റവും മികവിൽ അണിയിച്ചൊരുക്കുക എന്ന ലക്ഷ്യവുമായി 2011 ൽ മല്ലപ്പള്ളിയിൽ ലളിതമായി ആരംഭിച്ച സ്ഥാപനമാണ് AGAC ഇന്റീരിയേഴ്സ്. 2015 ൽ നൂതന മെഷീനുകളും സാങ്കേതികവിദ്യയും അഡാപ്റ്റ് ചെയ്ത് നവീകരിച്ച സ്ഥാപനം തിരുവല്ലയിൽ ഡിസ്‌പ്ലെ ഓഫിസ് തുടങ്ങി. ഇപ്പോൾ കേരളത്തിൽ എല്ലാ ജില്ലകളിലും സേവനം ലഭ്യമാണ്. കൂടാതെ തമിഴ്നാട്ടിലും ബെംഗളുരുവിലും പ്രോജക്ടുകളുണ്ട്. തിരുവനന്തപുരത്ത് അടുത്ത ഷോറൂം ഉടനെ ആരംഭിക്കും.

എന്തൊക്കെയാണ് AGAC ഇന്റീരിയേഴ്സ്സിന്റെ സേവന ഓഫറുകൾ?

Essential, Premium, Luxury എന്നിങ്ങനെ മൂന്നു പാക്കേജുകളിലുള്ള സേവനമാണ് ഞങ്ങളുടെ ഒരു ഹൈലൈറ്റ്. ഇതിൽ Essential വിഭാഗത്തിൽ 3 BHK വീട്/ഫ്ലാറ്റ്- 6.92 ലക്ഷം രൂപ മുതൽ ഇന്റീരിയർ ഫർണിഷിങ് ചെയ്‌തുകൊടുക്കപ്പെടുന്നു. പ്രീമിയം കസ്റ്റമേഴ്സിനായി 4 BHK വീട്/ഫ്ലാറ്റ്-8.86 ലക്ഷം രൂപ മുതൽ ഇന്റീരിയർ ഫർണിഷിങ് ചെയ്‌തുകൊടുക്കപ്പെടുന്നു. അടുത്തതായി അൾട്രാ ലക്ഷുറി ഇഷ്ടപ്പെടുന്ന കസ്റ്റമേഴ്സിനായി 4 BHK വീട് / ഫ്ലാറ്റ്, 10.29 ലക്ഷം രൂപ മുതൽ ഇന്റീരിയർ ഫർണിഷിങ് ചെയ്‌തുകൊടുക്കപ്പെടുന്നു. ചതുരശ്രയടിയും ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകളും അനുസരിച്ച് ഫൈനൽ തുകയിൽ മാറ്റംവരാം.

എന്തൊക്കെയാണ് AGAC ഇന്റീരിയേഴ്സിന്റെ പ്രത്യേകതകൾ?

ഇന്റീരിയർ ഡിസൈൻ രംഗത്ത് 11 വർഷത്തെ പ്രവൃത്തിപരിചയവും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും മികച്ച ഫിനിഷിങ്ങും കൃത്യസമയത്ത് പൂർത്തീകരിച്ച് കൈമാറുന്നതും അനേകം സംതൃപ്തരായ ഗുണഭോക്താക്കളും ആജീവനാന്ത കസ്റ്റമർ സപ്പോർട്ടുമാണ് ഞങ്ങളെ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടവരാകുന്നത്.

denny-agac

കൂടുതൽ വിവരങ്ങൾക്ക്

Website- https://agacinteriors.com/

email- agacinteriors@gmail.com

Mob- 8281474555

www.youtube.com/channel/UC3TEHiZWs9_RDCCTsJuCFSQ/videos

***

English Summary- Design Your Dreamhome from AGAC Interiors

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS