പ്രമുഖ നഗരങ്ങളിലെ ഐഡിയൽ ലൊക്കേഷനുകളിൽ പ്രീമിയം ഫ്ളാറ്റുകൾ

Print
SHARE

മനോഹരമായ രൂപകൽപന, ഐഡിയൽ ലൊക്കേഷൻ, ഗുണമേന്മയുള്ള നിർമിതി- ഒലിവ് ബിൽഡേഴ്സിന്റെ ഏത് ഫ്ളാറ്റിനുമുണ്ട് ഈ സവിശേഷതകൾ. ഭവനനിർമാണ രംഗത്ത് 39 വർഷങ്ങളുടെ പാരമ്പര്യമുള്ള ഒലിവിന് എറണാകുളത്തും തൃശൂരും തിരുവല്ലയിലുമുള്ള മൂന്ന് പ്രോജക്ടുകൾ പരിചയപ്പെടാം.

ഒലിവ് കലിസ്റ്റ് - ഫെയ്സ് 3

Print

കാക്കനാട് ഇൻഫോപാർക്കിനടുത്ത് 8.54 ഏക്കറിൽ നിർമിച്ചിട്ടുള്ള ഇക്കോഫ്രണ്ട്ലി പ്രീമിയം ടൗൺഷിപ്പ് പ്രോജക്ടാണ് ഒലിവ് കലിസ്റ്റ്. ഇതിലെ ഫെയ്സ് 3 പ്രോജക്ടാണ് ഒലിവ് അലീഷ. ഈ പുതിയ ടവറിൽ ഏതാനും 3 BHK അപ്പാർട്ട്മെന്റുകൾ മാത്രമാണ് ഇനി വിൽക്കാനുള്ളത്. 3 BHK അപ്പാർട്ട്മെന്റുകൾ 1667, 1772, 1799 സ്ക്വയർ ഫീറ്റുകളിലാണ് നിർമിച്ചിട്ടുള്ളത്. റെഡി ടു മൂവ് വിഭാഗത്തിലുള്ള പ്രോജക്ട് ആയതിനാൽ ജിഎസ്ടി ഇല്ലാതെ ഇതിലെ അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കാം.

ഒലിവ് കലിസ്റ്റയിൽ അഞ്ച് ടവറുകളിലായി 740 അപ്പാർട്ട്മെന്റുകളും 11 ബംഗ്ലാവുകളുമാണുള്ളത്. അഞ്ച് ടവറുകളിലും പാർക്കിങ്ങിന് പുറമേ 20 നിലകളാണുള്ളത്. റിക്രിയേഷനു മാത്രമായി 40976 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഏരിയയാണ് ഒലിവ് കലിസ്റ്റയിലുള്ളത്. 15515 സ്ക്വയർ ഫീറ്റിൽ ലാൻഡ്സ്കേപ്പിങ്, 19228 സ്ക്വയർഫീറ്റ് വലുപ്പമുള്ള തടാകം, അതിനു ചുറ്റിലും ഫൗണ്ടൻ, 10247 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ക്ലബ് ഹൗസ്, 2104 സ്ക്വയർഫീറ്റിലുള്ള ചിൽഡ്രൻസ് പ്ലേ ഏരിയ, 3243 സ്ക്വയർഫീറ്റിലുള്ള ബാഡ്മിന്റൺ കോർട്ട്, 1392 സ്ക്വയർ ഫീറ്റുള്ള സ്വിമ്മിങ് പൂൾ, 1561 സ്ക്വയർഫീറ്റ് ഡെക് ഏരിയ, മെഡിറ്റേഷൻ ഹാൾ, ഹെൽത് ക്ലബ്, എൽഡേഴ്സ് കോർണർ, ബാർബിക്യൂ ഏരിയ, ആംഫിതീയേറ്റർ എന്നിങ്ങനെയുള്ള ആധുനിക സംവിധാനങ്ങളെല്ലാമുണ്ട്. 80 സെന്റിൽ പല തരം ഫലവൃക്ഷങ്ങളോടു കൂടിയ ട്രോപ്പിക്കൽ ഗാർഡൻ ഒരുക്കിയിട്ടുണ്ട്. ലിവിങ്, ഡൈനിങ് ഏരിയകളിൽ വുഡൻ ഫ്ളോറിങ്ങാണ് നൽകിയിരിക്കുന്നത്.

ഒലിവ് കലിസ്റ്റയിൽ നിന്നും ഇൻഫോപാർക്കിലേക്ക് വെറും 50 മീറ്റർ ദൂരമേയുള്ളു. സ്മാർട്ട് സിറ്റിയുടെയും തൊട്ടടുത്താണ്. വീഗാലാൻഡിലേക്ക് നാല് കിലോമീറ്റർ പോയാൽ മതി. കളക്ട്രേറ്റ്, രാജഗിരി കോളേജ്, മർത്തോമ കോളേജ്, എറണാകുളം മെഡിക്കൽ സെന്റർ, ലുലുമാൾ എന്നിവയെല്ലാം ഇതിനടുത്താണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ വരാൻ പോകുന്ന മെട്രോ സ്റ്റേഷൻ ഇതിനടുത്താണ്. ലുലു മാൾ, അമൃത, ആസ്റ്റർ മെഡിസിറ്റി, ബാവൻസ്, അൽ അമീൻ സ്കൂൾ, സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക് ഇവ 0.8 കിലോ മീറ്റർ മുതൽ 12 കിലോ മീറ്റർ ദൂരത്തിലാണ്.

ഒലിവ് കാസിൽഡ

Print

തൃശൂർ ടൗണിലെ മികച്ച റെസിഡൻഷ്യൽ ഏരിയകളിൽ ഒന്നായ വിയ്യൂരിലാണ് ഒലിവ് കാസിൽഡ, റെറ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നിർമാണം പുരോഗമിക്കുന്ന ഈ പ്രോജക്ടിൽ (RERA Number- K-RERA/PRJ/061/2021) 16 നിലകളിലായി 60 അപ്പാർട്ട്മെന്റുകളും ടെറസ് ഏരിയയോടു കൂടിയ രണ്ട് സ്കൈ വില്ലകളുമാണുള്ളത്. 16-ാമത്തെ നിലയിലാണ് സ്കൈ വില്ലകൾ. ആദ്യത്തെ 15 നിലകളിൽ ഒരു ഫ്ളോറിൽ നാല് അപ്പാർട്ട്മെന്റുകൾ വീതമാണ് ഉള്ളത്. ഒരു 2 BHK അപ്പാർട്ട്മെന്റും മൂന്ന് 3BHK അപ്പാർട്ട്മെന്റുകളുമാണ് ഓരോ നിലയിലും ഉണ്ടായിരിക്കുക. 2 BHK അപ്പാർട്ട്മെന്റ് 1330 ചതുരശ്ര അടി വിസ്തീർണത്തിലും 3 BHK അപ്പാർട്ട്മെന്റുകൾ 1940, 1765, 1730 ചതുരശ്രഅടി വിസ്തീർണത്തിലുമാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

ഹെൽത്ത് ക്ലബ്, സ്വിമ്മിങ് പൂൾ, ഇൻഡോർ ഗെയിംസ്, ചിൽഡ്രൻസ് പ്ലേ ഏരിയ, മെയിൻ ലോബിയിൽ സർവെയ്ലൻസ് സിസ്റ്റം, ശീതീകരിച്ച ലോബി, ഔട്ട്ഡോർ ഓപ്പൺ പാർട്ടി ഏരിയ, രണ്ട് ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, ലിവിങ് റൂമിൽ ഇന്റർകോം, ജനറേറ്റർ ബായ്ക്കപ്പ്, റെറ്റിക്കുലേറ്റഡ് കുക്കിങ് ഗ്യാസ്, വിശാലമായ കാർ പാർക്കിങ് സംവിധാനം തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇവിടെ ഒരുക്കുന്നുണ്ട്. ഒലിവ് കാസിൽഡയിൽ നിന്നും ടൗണിലേക്ക് നാല് കിലോ മീറ്ററിൽ താഴെ ദൂരമേ യുള്ളു. ഇതിന്റെ അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ വടക്കുംനാഥ ക്ഷേത്രം, പുത്തൻപള്ളി, നിത്യസഹായമാതാവ് പള്ളി, പാട്ടുരയ്ക്കൽ മസ്ജിദ്, ദയ ജനറൽ ഹോസ്പിറ്റൽ, മെഡിക്കൽ കോളേജ്, തൃശൂർ റെയിൽവേ സ്റ്റേഷൻ, ദേവമാതാ സ്കൂൾ, തൃശൂർ എഞ്ചിനീയറിംഗ് കോളേജ്, കേരള വർമ കോളേജ്, വിമല കോളേജ്, സിറ്റി സെന്റർ എന്നിവയെല്ലാം ഉണ്ട്.

ഒലിവ് കരിനീന

Print

തിരുവല്ലയിൽ എംസി റോഡിനടുത്തായി ഒലിവ് ബിൽഡേഴ്സ് നിർമിക്കുന്ന പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ടാണ് ഒലിവ് കരിനീന. 52 അപ്പാർട്ട്മെന്റുകളാണ് ഒലിവ് കരിനീനയിലുള്ളത്. താഴത്തെ രണ്ട് നിലകൾ പൂർണമായും പാർക്കിങ് സ്പേസുകളാണ്. ബാക്കിയുള്ള 13 നിലകളിൽ രണ്ടും മൂന്നും ബെഡ്റൂമുകളോടു കൂടിയ അപ്പാർട്ട്മെന്റുകൾ ഒരുക്കുന്നു. 1225, 1235 സ്ക്വയർ ഫീറ്റുകളിൽ 2 BHK അപ്പാർട്ട്മെന്റുകളും 1500, 1625 സ്ക്വയർ ഫീറ്റുകളിൽ 3 BHK അപ്പാർട്ട്മെന്റുകളും ഇതിൽ ലഭ്യമാണ്.

എയർ കണ്ടീഷൻ ചെയ്ത മനോഹരമായ ലോബി, റൂഫ് ടോപ് സ്വിമ്മിങ് പൂൾ, റൂഫ് ടോപ് പാർട്ടി ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഹെൽത്ത് ക്ലബ്, സർവയൻസ് സിസ്റ്റം, ആക്സസ് കൺട്രോൾ സിസ്റ്റം തുടങ്ങി, ഒരു പ്രീമിയം പ്രോജക്ടിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ആധുനിക സംവിധാനങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്. പ്രീമിയം ക്വാളിറ്റിയിലുള്ള ബിൽഡിങ് മെറ്റീരിയലുകളാണ് ഒലിവ് കരിനീനയിൽ ഉപയോഗിക്കുന്നത്.

എംസി റോഡിനരികിലാണ് ഒലിവ് കരിനീന. തിരുമൂലപുരം ജംഗ്ഷനിൽ നിന്നും 400 മീറ്റർ ദൂരമേ ഇവിടേയ്ക്കുള്ളു. പുഷ്പഗിരി ആശുപത്രിയിലേക്ക് 800 മീറ്റർ പോയാൽ മതി. മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് 1.2 കിലോമീറ്റർ ദൂരമേയുള്ളു. ബാലികാമഠം ഗേൾസ് ഹൈസ്കൂൾ, സെന്റ് മേരീസ് മലങ്കര ചർച്ച് എന്നിവ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിലുണ്ട്. പരുമലപ്പള്ളിയിലേക്കും ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കും ഇവിടെനിന്നും എളുപ്പത്തിലെത്താം.

Contact details

www.olivebuilder.com

marketing@olivebuilder.com

Call : 9020900700

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS