സ്വന്തം വീടില്ലാത്തവരുടെ നൊമ്പരങ്ങൾ ഇതിലും ഭംഗിയായി പറയാനാകുമോ? അനുഭവം

home-mistakes-tips
SHARE

വാടകവീടൊഴിയുക എന്നാൽ എനിക്ക് എന്തൊക്കെയോ നഷ്ടപ്പെടലുകളാണ്.. ഒഴിഞ്ഞവീടുകളെല്ലാം കരാർ അവസാനിക്കുമ്പോൾ തീർന്നുപോകേണ്ടുന്ന ഓർമ്മകളാണ്. പക്ഷേ, എനിക്കിപ്പോഴും അതെല്ലാം എന്റെ വീടുകളാണ്.. ആ മുറികളിലും മുറ്റത്തും എന്റെ ശ്വാസങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്. ഒന്നോ രണ്ടോ വീടുകൾ മാത്രമേ വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുള്ള ബന്ധമുണ്ടായിട്ടുള്ളു.. ബാക്കിയെല്ലാം ഒരുപാട് ആത്മബന്ധം സൂക്ഷിച്ചുജീവിച്ച ഓർമ്മകളാണ് വീട്ടുടമസ്ഥരും ഞാനും തമ്മിൽ...

ഞാനെന്നുവെച്ചാൽ അച്ഛനും അമ്മയും ഭാര്യയും മകളുമടങ്ങുന്ന ഞാൻ... അവരിലെല്ലാം ഞാൻ ഉള്ളതുകൊണ്ട് എന്നിലൂടെത്തന്നെ തുടർന്നും സംസാരിക്കാം. ശങ്കരനും, അപ്പുവും എന്ന രണ്ടു നന്ദിയുള്ള നായ്ക്കളും യാത്രയിൽ ഒപ്പമുണ്ട്..

വീട് നേടുംവരെ എല്ലാവർക്കും സ്വപ്നമാണ്..കെട്ടുതാലിവരെ പണയംവെച്ചുകൊണ്ടാണ് പലരും വീടെന്ന സ്വപ്നം സാക്ഷത്കരിക്കുന്നത്.. ഒരുപാട് കഷ്ടപ്പാടുകൾക്ക് അവസാനം അടുപ്പിലേക്കു തൂവുന്ന പാലിൽ നോക്കി ഒരു നെടുവീർപ്പും പുഞ്ചിരിയുമുണ്ടാകും. ആ നിമിഷം അവരുടെ മുഖത്തേക്ക് നോക്കിയാൽ തെളിഞ്ഞുകാണാൻ കഴിയും അതുവരെയുള്ള കഷ്ടപ്പാടുകൾ ഒരു നിമിഷം മറക്കുന്നത്.

വീട് വെറും നാല് ചുവരുകൾ മാത്രമല്ല.. മുറികളുടെ എണ്ണമോ വിസ്താരമോ അല്ല വീട് .. വീടെന്നാൽ മനസാണ്.. നമ്മുടെ മുഖമാണ് വീട്.. ഓരോ വാടക വീടും എനിക്കെന്റെ മനസായിരുന്നു.. എന്റെ മുഖമായിരുന്നു.. ഈ വീടൊഴിയുമ്പോൾ എന്നെയും എന്റെ സ്വപ്നങ്ങളെയും വരവേൽക്കുന്നതും ഉറക്കുന്നതും ഉണർത്തുന്നതും എവിടെയെന്നു ഒരു നിശ്ചയമില്ല ഇതുവരെ..

വീടൊഴിയേണ്ടുമ്പോൾ മാത്രമാണ് ഇവിടം എന്റെയല്ലായിരുന്നു എന്നു ഞാൻ ഓർക്കുന്നത്.. വൃത്തിയോടും വെടുപ്പോടെയും കാത്തുസൂക്ഷിച്ചത് ഒരിക്കൽ താക്കോൽ കൊടുത്തു ഒഴിയേണ്ടുന്ന ഒന്നാണന്നു ഉള്ളിൽ ബോധമുണ്ട്.. ഓരോ വീടൊഴിയുമ്പോഴും അവിടെ പാകിക്കിളിപ്പിച്ച പച്ചക്കറികളും ചെടികളും മരങ്ങളും ഞങ്ങളോടൊപ്പം വരാൻ കഴിയാതെ അവയും കരയുന്നുണ്ടാകും... അവയെ പരിപാലിക്കാൻ നാളെ മറ്റൊരാൾ അവിടെയെത്തും എന്നുള്ളതാണ് ഓരോ വീടൊഴിയുമ്പോഴും ഒരു ആശ്വാസം.

എന്തെങ്കിലും അടയാളങ്ങൾ നമ്മൾ വച്ചിട്ടുപോകണമല്ലോ..വീടൊഴിയുക എന്നാൽ വിലാസംകൂടി നഷ്ടപ്പെടുകയാണ്..ഓരോ വീടൊഴിയുമ്പോഴും ഓർക്കും ഇനി വിലാസം ഉറപ്പിക്കണമെന്ന്. ഇനിയെത്രനാൾ കൂടി പുഴയിലെ കടലാസുവഞ്ചിപോലെ ഒഴുകണമെന്ന് അറിയില്ല...

എനിക്കൊരുവീടുവേണം... എന്റെ സ്വപ്നങ്ങളെയും ശ്വാസത്തേയും സ്ഥിരതയോടെ സൂക്ഷിക്കാൻ.. വിട്ടുമാറാത്ത വിലാസക്കാരനാകുവാൻ ആരാണ് ആഗ്രഹിക്കാത്തത്..അതുവരെ ഓരോവീടും ഒരുകടമാണ്..കരാർ അവസാനിക്കുമ്പോൾ താക്കോൽകൊടുത്തു ഭാരംനിറഞ്ഞ മനസുമായി തുടരേണ്ടുന്ന യാത്രകൾ..

വീട് വിഡിയോസ് കാണാം..

English Summary- Mental Pain of Moving to Rented House; Malayali Experience

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS