കുട്ടികൾക്ക് കുട്ടികളായി വളരാൻ പറ്റാത്ത പുതിയവീടുകൾ; മാറേണ്ടത് മനോഭാവം

kid-home
shutterstock ©Hananeko_Studio
SHARE

"കുട്ടികൾ കുട്ടികളായിതന്നെ ഇരിക്കട്ടെ...."

ഒരു പ്രമുഖ വാഷിങ് മെഷീൻ കമ്പനിയുടെ പരസ്യ വാചകമായിരുന്നു ഇത്. ഈ വാചകം നമ്മുടെ വീടുകളിൽ എത്ര പേർക്ക് നടപ്പിലാക്കാൻ പറ്റും..?

പഴയ വീടുകളിലെ കുട്ടികളെല്ലാം കുട്ടികളായി തന്നെ വളർന്നിരുന്നു. എന്നാൽ ഒട്ടുമിക്ക പുതിയ വീടുകളിലേയും കുട്ടികളുടെ അവസ്ഥ മറിച്ചാണ്. അവർക്ക് കുട്ടികളായി വളരാനുള്ള സാഹചര്യം പല വീടുകളിലും ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. അതിനുകാരണം പുതിയ വീടുകൾക്കകവും പുറവും അത്യാധുനിക ഗൃഹോപകര സാമഗ്രികൾകൊണ്ട് മോടിപിടിപ്പിച്ചതു തന്നെ.

കുട്ടികൾക്ക് ചുവരിൽ തൊടാൻ പാടില്ല. തൊട്ടാൽ പുട്ടിയിട്ട് വിലകൂടിയ പെയിന്റടിച്ച ചുമരിൽ അഴുക്ക് പിടിച്ചാലൊ..? വീടിനകത്തു നിന്ന് കളിക്കാൻ പാടില്ല. അങ്ങനെ കളിച്ചാൽ വിലകൂടിയ ടി.വിയും അലങ്കാര വസ്തുക്കളും ജിപ്സം സീലിങ്ങും തട്ടിമറിഞ്ഞു കേടുവന്നാലൊ..? കുട്ടികൾ കൈയിൽ പേനയൊ പെൻസിലൊ എടുത്തുകണ്ടാൽ മുതിർന്നവരുടെ ഉള്ളിൽ തീയാണ്. അഥവാ കുട്ടി ചുമരിലെങ്ങാനും പേനകൊണ്ടൊന്നു കോറിയാൽ കുട്ടിയുടെ കാര്യം പിന്നെ പറയുകയും വേണ്ട.

kid-house
shutterstock © wimammoth

വീടിനകത്ത് മാത്രമല്ല, വീടിന് പുറത്തും കുട്ടികൾക്ക് പഴയതുപോലെ ഇന്ന് സ്വാതന്ത്ര്യമില്ല. മുറ്റം നിറയെ ചെടിയും തൊട്ടാൽ പൊട്ടുന്ന ചെടിചട്ടികളുംകൊണ്ട് അലങ്കരിച്ചിരിക്കുന്നു. കളിപ്പാട്ടമെങ്ങാനും അതിലേക്കൊന്ന് തെറിച്ചുപോയാൽ കഴിഞ്ഞു കാര്യം.. ചുരുക്കിപറഞ്ഞാൽ, കുട്ടികൾക്ക് കുട്ടികളായി വളരാൻ പറ്റാത്ത അവസ്ഥ..

വീട്ടിൽ വല്ലപ്പോഴും വരുന്ന അതിഥികളെ സന്തോഷിപ്പിക്കാനും അവരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാനുമായി വീട്ടിനകത്തും പുറത്തും ചിലർ ചെയ്തു കൂട്ടുന്ന അലങ്കാരപണികൾകൊണ്ട് നഷ്ടപ്പെടുന്നത് കുട്ടികളുടെ വിലപ്പെട്ട ബാല്യമാണ്. പഴയതുപോലെ വിശാലമായ കളിസ്ഥലങ്ങളോ മതിൽ കെട്ടി തിരിക്കാത്ത പറമ്പുകളൊ ഇന്നില്ല. ഇന്നത്തെ വിശാലമായ മൈതാനവും കളിസ്ഥലവുമെല്ലാം അവരുടെ വീടിനകവും വീടിനുചുറ്റുമുള്ള അവരുടെ മതിൽ കെട്ടിനകവും മാത്രമാണ്.

അതുകൊണ്ടുതന്നെ ഉളള സ്ഥലത്ത് കുട്ടികൾക്ക് കളിച്ചുരസിക്കാനുള്ള സൗകര്യവും സാഹചര്യവും സ്വാതന്ത്ര്യവും ഒരുക്കേണ്ടത് നമ്മൾ തന്നെയാണ്. വീടിനകവും പുറവും ഭംഗിയായും വൃത്തിയായും സംരക്ഷിക്കുന്നതിനോടൊപ്പംതന്നെ കുട്ടികൾക്ക് കളിച്ചു വളരാനുള്ള സാഹചര്യവും നമ്മൾ ഒരുക്കണം. വീടിനകത്ത് അവർക്കു വേണ്ടിയും ഒരു സ്പെയ്സ് മാറ്റി വെക്കണം.

ഡൈനിങ്, ലിവിങ്, ഗസ്റ്റ് റൂം..ഇതെല്ലാം നമ്മൾ ചെയ്യുമ്പോൾ കുട്ടികൾക്ക് പൂർണ്ണസ്വാതന്ത്ര്യത്തോടെ വിഹരിക്കാൻ പറ്റുന്ന ഒരു കിഡ്സ് റൂം എന്തുകൊണ്ട് നമുക്ക് ചെയ്തുകൂടാ? ഉള്ള സ്ഥലത്തിൽനിന്നും ഒരു കിഡ്സ് പ്ലേ ഏരിയ എന്തുകൊണ്ട് നമുക്ക് സെറ്റ് ചെയ്തുകൂടാ..?

രണ്ട് സെന്റിലും നാല് സെന്റിലും കഷ്ടപ്പെട്ട് വീടുണ്ടാക്കുന്ന സാധാരണക്കാരെ കുറിച്ചല്ല പറയുന്നത്. പണവും സൗകര്യവുമുണ്ടായിട്ടും ഇത്തരം കാര്യങ്ങളെ കുറിച്ച് ഒട്ടും ബോധവാൻമാരല്ലാത്ത ചിലരെ കുറിച്ചാണ്. അത്തരം ആളുകളിൽനിന്നും, അത്തരക്കാരുടെ വീടുകൾ സന്ദർശിക്കുമ്പോൾ അവിടെ കണ്ടിട്ടുള്ള (മനംമടുക്കുന്ന) അനുഭവത്തിൽ നിന്നുമാണ് ഈ കുറിപ്പ്!

"നമ്മുടെ കുട്ടികൾ കുട്ടികളായി തന്നെ വളരട്ടെ!!

മികച്ച വീടുകൾ കാണാം...

English Summary- Importance of Creating Child Friendly Atmosphere in House

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS