ADVERTISEMENT

ശരിയായ അർഥത്തിലുള്ള സ്ത്രീ ശാക്തീകരണമാണ് വീടുപണിയിലൂടെ സാധിച്ചെടുത്തത്! തിരിഞ്ഞു നോക്കുമ്പോൾ, ഇപ്പോൾ ചെറിയ പേടി തോന്നുന്നുണ്ടെങ്കിലും അതിലും മുന്നിൽ നിൽക്കുന്ന ഭാവം അഭിമാനം തന്നെ.

പെൺകുട്ടികൾ എന്തും ഏറ്റെടുത്തു ചെയ്യാൻ കഴിവുള്ളവരാണ് എന്ന് പഠിപ്പിച്ച തൃശൂർ വിമല കോളേജിലെ പ്രിൻസിപ്പലിനും ടീച്ചേഴ്സിനും ഉള്ളതാണ് ആദ്യ ക്രെഡിറ്റ്. അത് പ്രവർത്തികമാക്കി, മാതൃക കാണിച്ചുതന്ന, അമ്മയുടെ പേരുതന്നെ വീടിനും നൽകി. എല്ലാത്തിനും വഴികാട്ടിയായി അച്ഛനും, കൂടപ്പിറപ്പും, കുടുംബവും.

പ്രമുഖ ആർക്കിടെക്ടായ സുഹൃത്ത് പറഞ്ഞ വരികൾ ആണ്, വീടുപണിയിലെ യാഥാർഥ്യം. "വീട് പണിയാൻ പോകുന്ന ഒരാൾക്ക് എന്താണ് ഏറ്റവും അധികം വേണ്ടത്?  പണം, ബന്ധുബലം, അറിവ്.. ?? ഉത്തരം : ഇതൊന്നും അല്ല.. നിശ്ചയ ദാർഢ്യം"...

തുടങ്ങിവച്ച കാര്യം, നല്ല മാർഗത്തിലൂടെ തീർത്തിരിക്കും എന്ന നിശ്ചയദാർഢ്യം, പിന്നെ വഴികാട്ടിയായി കൂടെ ഒരാൾ ഉണ്ടെന്നുള്ള വിശ്വാസം - ഈശ്വരനിലുള്ള അചഞ്ചല വിശ്വാസം.

പ്ലാനിങ് വേണം, പക്ഷെ അപ്രതീക്ഷിതമായി വരുന്ന ചെലവുകൾ സമചിത്തതയോടെ നേരിടാനുള്ള മനസ്സാന്നിധ്യം കൂടി വേണം എന്നുമാത്രം. Supply Chain ഡിവിഷൻ ഹെഡ് ആയ സുഹൃത്ത് പറഞ്ഞ ബജറ്റിനേക്കാൾ ഒരുപാട് മേലെയായിരുന്നു ചെലവുകൾ.

വീടുപണി പോലെ തലവേദന പിടിച്ച ഒരു ജോലിയില്ല എന്ന പഴമൊഴി കേട്ടാണ് ഞാൻ തുടങ്ങിയത്. പക്ഷെ, സത്യം പറഞ്ഞാൽ, ഇത്രയും ആസ്വദിച്ചു ചെയത വേറെ ഒരു പ്രൊജക്റ്റ് എന്റെ ഓർമയിൽ ഇല്ല. ഏറ്റവും വലിയ ഗുണം ഒരുപാട് സുഹൃത്തുക്കളെ വീടുപണി വഴി ലഭിച്ചു എന്നുള്ളതാണ്.

പ്ലാൻ വരയ്ക്കാൻ ആർക്കിടെക്ട് ഉണ്ടായിരുന്നു... ഇന്റീരിയർ, കിച്ചൻ ഒഴികെ മിക്കവാറും ചെയ്തത് LP ക്ലാസ്സിൽ കൂടെ പഠിച്ച സുഹൃത്തുക്കൾ... 

മാർബിൾ, ഇന്റീരിയർ അലങ്കാരവസ്തുക്കൾ എന്നിവ രാജസ്ഥാനിൽ നിന്ന് ഓൺലൈനിൽ വാങ്ങി... ലൈറ്റുകൾ ഡൽഹിയിൽ നിന്ന്.. ഫർണിച്ചർ കോയമ്പത്തൂരിൽ നിന്ന് എത്തി...  “വിശ്വാസം - അതാണ് എല്ലാം” എന്ന പാഠം കൂടി വീടുപണി പഠിപ്പിച്ചു തന്നു.

Housing Loan എടുക്കാൻ തുടങ്ങിയപ്പോൾ, "അതില്ലാതെ എങ്ങിനെ സാധിക്കും എന്നൊരു  പ്രോസസ്സ് മാപ് ഉണ്ടാക്കി നോക്കൂ.." എന്ന് പറഞ്ഞ ഫിനാൻഷ്യൽ പ്രൊഫഷണൽ ആയ സുഹൃത്തിനോട്  പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്...

പ്രവാസികളോട് പറയാൻ ഒരേ ഒരു കാര്യം.  നമ്മൾ പേടിക്കുന്ന പോലെ, വല്യ ഒരു തലവേദന അല്ല വീടുപണി.. നമ്മുടെ സ്വപനത്തെ സ്നേഹിച്ചും , വിശ്വസിച്ചും, അനാവശ്യ ചെലവുകൾ ഒഴിവാക്കിയും വീടുപണി തുടങ്ങൂ... നിശ്ചയദാർഢ്യത്തോടെ.

നിങ്ങളുടെ വീടനുഭവങ്ങൾ പങ്കുവയ്ക്കാം. പേരും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന വിലാസത്തിലേക്ക് അയച്ചുതരൂ...

English Summary- Life Lessons House Construction Taught-Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com