ADVERTISEMENT

വീടുകളിലും ഓഫിസുകളിലും ഇന്നത്തെ കാലത്ത് ഒഴിവാക്കാനാകാത്ത ഒരു പ്രധാന ഘടകമാണ് CCTV. ഇവ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചുകാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

1.Planing and positions.

1. ഏതെല്ലാം സ്‌ഥലങ്ങളിൽ ആണ് ക്യാമറ വേണ്ടിവരുന്നത് എന്ന് മുൻകൂട്ടി തീരുമാനിക്കുക. indoor installation നു Dome ക്യാമറകളും നേരിട്ട് മഴയും വെയിലും എൽക്കുന്ന സ്ഥലങ്ങളിൽ IP PROTECTION ഉള്ള Bullet ക്യാമറകളും ഉപയോഗിക്കുക. Dome ക്യാമറകൾക്ക് കൂടുതൽ wide angle cover ചെയ്യാൻ സാധിക്കും. അതുകൊണ്ടുതന്നെ ഓഫിസിനോ വീടിനകത്തോ ഉള്ള ഉപയോഗത്തിന് Dome ക്യാമറകളാണ് കുറച്ചുകൂടി നല്ലത്.

2. 1MP മുതൽ മുകളിലോട്ട് ഇന്ന് CCTV ക്യാമറകൾ ലഭ്യമാണ്. ക്ലാരിറ്റി ഉള്ള ക്യാമറകൾ സെലക്ട്‌ ചെയ്യാൻ എപ്പോഴും ശ്രമിക്കുക. കാരണം CCTV നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതുതന്നെ നിങ്ങളുടെ സുരക്ഷയ്ക്കോ നിരീക്ഷണത്തിനോ വേണ്ടിയാണ്. കൂടുതൽ ക്ലാരിറ്റി ഉള്ള ക്യാമറകൾ സെലക്ട്‌ ചെയ്യുന്നത് വഴി കൂടുതൽ മികവുറ്റ ദൃശ്യങ്ങൾ ലഭിക്കാൻ ഇതു നിങ്ങളെ സഹായിക്കും. അതുപോലെതന്നെ നൈറ്റ്‌ കളർ വിഷനുള്ള ക്യാമറകളും mic ഉള്ള ക്യാമറകളും ഇന്ന് ലഭ്യമാണ്. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചു മാത്രം ഇവ സെലക്ട്‌ ചെയ്യുക. ഉദാഹരണം 24 hours work ചെയ്യുന്ന ആവശ്യത്തിന് വെളിച്ചം ലഭിക്കുന്ന ഒരു ഷോപ്പിൽ ഒരിക്കലും night color vision ക്യാമറകളുടെ അവശ്യം വരുന്നില്ല. അതുപോലെ കൂടുതൽ ഉയരത്തിൽ സ്ഥാപിക്കുന്ന ക്യാമറകൾക്ക് മൈക്കിന്റെ ആവശ്യവും വരുന്നില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ ആവശ്യം മനസ്സിലാക്കിയതിനുശേഷം വേണം ക്യാമറകൾ സെലക്ട് ചെയ്യാൻ.

3. IP, ANALOG HD, WIFI ക്യാമറ എന്നിവയിൽ ഏതുതരം ക്യാമറയാണ് നിങ്ങളുടെ ആവശ്യത്തിന് യോജിച്ചത് എന്ന് ഒരു മികച്ച ടെക്‌നിഷ്യന്റെ സഹായത്തോടു കൂടി തീരുമാനിക്കുക. അതുപോലെതന്നെ നിങ്ങൾക്ക് എന്താണ് ആ ക്യാമറകൾ കൊണ്ടു ഉപയോഗം എന്നും മുൻകൂട്ടി മനസിലാക്കുക. ഉദാഹരണം നമ്പർ പ്ലേറ്റുകൾ നോട്ട് ചെയ്യേണ്ട ആവശ്യം ഉണ്ടെങ്കിൽ അവിടെ ANPR ( Automatic number-plate recognition) ക്യാമറകൾ ഉപയോഗിക്കുക. കാരണം സാധാരണ ക്യാമറകൾ എത്ര ക്ലാരിറ്റി കൂടിയത് ആണെങ്കിൽ പോലും വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തിന്റെ നമ്പർ കിട്ടണം എന്നില്ല.

4. നേരിട്ട് വെളിച്ചം ക്യാമറയിലേക്ക് അടിക്കുന്ന രീതിയിൽ നിങ്ങളുടെ ക്യാമറ സ്ഥാപിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം ക്യാമറയിലേക്ക് വെളിച്ചം നേരിട്ട് അടിക്കുമ്പോൾ ക്ലാരിറ്റി ഉള്ള ദൃശ്യങ്ങൾ ലഭിക്കാതെ വരും.

5. ഒരു വസ്തു ക്യാമറയുടെ തൊട്ടുമുന്നിൽ വരുന്ന രീതിയിൽ ക്യാമറ സ്ഥാപിക്കാതിരിക്കുന്നതാണ് നല്ലത്, കാരണം വെളിച്ചം കുറവ് ഉള്ള സമയങ്ങളിൽ ക്യാമറയിൽ infrared ഓൺ ആകുമ്പോൾ ഇൻഫ്രറെഡ് രശ്മികൾ ആ വസ്തുവിൽ തട്ടി പ്രതിഫലിച്ച് ആ വസ്തുവിനെ മാത്രം ഫോക്കസ് ചെയ്യുകയും ബാക്കി ഉള്ള സ്ഥലങ്ങൾ ഔട്ട് ഓഫ് ഫോക്കസ് ആയി പോവുകയും ചെയ്യും. പകൽസമയങ്ങളിൽ ആവശ്യത്തിന് വെളിച്ചം ഉള്ളപ്പോൾ ഇതു നിങ്ങളുടെ ശ്രദ്ധയിൽപെടണം എന്നില്ല. എന്നാൽ രാത്രി സമയങ്ങളിൽ ഇൻഫ്രാറെഡ് സിഗ്നൽസ് ഓൺ ആകുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ക്യാമറ ഉദ്ദേശിച്ച ഫലം തരണം എന്നില്ല..

6. CCTV ക്യാമറകൾ കഴിവതും 12 feet ഉയരത്തിനു മുകളിൽ വയ്ക്കരുത്. കാരണം ഉയരം കൂടുമ്പോൾ നമുക്ക് ക്യാമറകളിൽ ഒരാളുടെ മുഖം വ്യക്തമായി കാണാൻ സാധിക്കില്ല. അതു പോലെ തന്നെ ഒരുപാട് താഴ്ത്തിയും ക്യാമറകൾ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.

7. ക്യാമറകളുടെ എണ്ണം കൃത്യമായി തീരുമാനിച്ചതിനു ശേഷം DVR അല്ലെങ്കിൽ NVR സെലക്ട് ചെയ്യുക സാധാരണ 4 ചാനൽ, 8 ചാനൽ, 16 ചാനൽ, 32 ചാനൽ എന്നിവയാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. ഭാവിയിൽ കൂടുതൽ ക്യാമറകൾ വയ്ക്കാൻ ഉദ്ദേശിക്കുണ്ടെങ്കിൽ അതനുസരിച്ചു ഉള്ള DVR or NVR വാങ്ങുവാൻ ശ്രദ്ധിക്കുക.

തുടരും...

വിവരങ്ങൾക്ക് കടപ്പാട്

ബിനിൽ ലൂക്കോസ് 

English Summary- CCTV installation things to Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com