വീട് എല്ലാവരുടെയും സ്വപ്നമാണ്. അത്യാധുനിക സൗകര്യങ്ങളോടെ നല്ല ലൊക്കേഷനിൽ ഒരു ഭവനം ആഗ്രഹിക്കുന്നവർക്കുള്ള ഉത്തരമാണ് തൃപ്പൂണിത്തുറയിലുള്ള സ്‌കൈലൈൻ റാഞ്ച് ലക്ഷുറി ഗാർഡൻ വില്ലകൾ.
12.6 ഏക്കറിലാണ് ഈ വില്ല പ്രോജക്ട് സ്ഥിതിചെയ്യുന്നത്. ഇതിൽ 67 വില്ലകൾ മാത്രമാണുള്ളത്. എന്നുവച്ചാൽ 4.5 ഏക്കറോളം പച്ചപ്പിന് പ്രാധാന്യം നൽകിയുള്ള ഓപ്പൺ സ്‌പേസുകളായിട്ടാണ് വേർതിരിച്ചത്. 2000 ചതുരശ്രയടി മുതൽ 4686 ചതുരശ്രയടി വരെയുള്ള 3/4 BHK വില്ലകളാണ് ഇവിടെയുള്ളത്.

ലൊക്കേഷനാണ് മറ്റൊരു ഹൈലൈറ്റ്. എറണാകുളത്തിന്റെ ഉപഗ്രഹനഗരമാണ് ഇപ്പോൾ തൃപ്പൂണിത്തുറ. നഗരത്തിരക്കുകൾ ഇല്ലാത്ത ശാന്തമായ അന്തരീക്ഷത്തിൽ താമസിക്കുകയുമാകാം, എന്നാൽ നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും സമീപത്തായി സ്ഥിതിചെയ്യുന്നുമുണ്ട്.
പ്രമുഖ സ്‌കൂളുകൾ, കോളജുകൾ, ആശുപത്രികൾ, റെയിൽവേ സ്‌റ്റേഷൻ, നിർമാണം പുരോഗമിക്കുന്ന മെട്രോ സ്റ്റേഷൻ എന്നിവയെല്ലാം തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു എന്നത് ഈ പ്രോജക്ടിന്റെ പ്രത്യേകതയാണ്.
ഏറ്റവും മികച്ച ഗുണനിലവാരത്തോടെയാണ് ഓരോ വില്ലകളും നിർമിച്ചിട്ടുള്ളത്. മുറികളുടെ വിന്യാസം വിഭിന്നമാക്കി 13 വ്യത്യസ്ത തരം വില്ലകൾ ഇവിടെ ഒരുക്കിയിരിക്കുന്നു. ഉപഭോക്താവിന് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ നിരവധി ചോയിസുകൾ ഇതിലൂടെ ലഭിക്കുന്നു.

കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുംവിധമാണ് എല്ലാ വില്ലകളുടെയും ഡിസൈൻ. പ്രീമിയം വില്ലകളിൽ ലിഫ്റ്റ് സൗകര്യവുമുണ്ട്. എല്ലാ വില്ലകൾക്കും ഓട്ടമേറ്റഡ് ഗരാജ് ഷട്ടറുകളുമുണ്ട്.
11600 ചതുരശ്രയടിയുള്ള ക്ലബ് ഹൗസാണ് ഈ പ്രോജക്ടിന്റെ മറ്റൊരു ഹൈലൈറ്റ്. കൗണ്ടി എന്ന ഈ ക്ലബ് ഹൗസിൽ മൾട്ടിപർപസ് എസി ഹാൾ, മൂവി തിയറ്റർ, ജിം, സ്വിമ്മിങ് പൂൾ,ഗെയിംസ് ഏരിയ, സലൂൺ തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്.

ചുരുക്കത്തിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ആഡംബരജീവിതത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും സ്‌കൈലൈൻ റാഞ്ച് ലക്ഷുറി ഗാർഡൻ വില്ലകളിൽ ഒരുക്കിയിട്ടുണ്ട്.
English Summary- Skyline Ranch Luxury Garden Bungalows, Tripunithura