തിരുവനന്തപുരത്തിന് തിലകക്കുറിയായി ഫേവറിറ്റ് ഹോംസിന്റെ ദ ലോറൽസ്

The-Laurels
SHARE

ഗുണനിലവാരത്തിലോ രൂപകൽപനയിലോ വിട്ടുവീഴ്ചയില്ലാതെ മനസ്സിൽ കാണുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ആഡംബരഭവനമാണോ നിങ്ങളുടെ സ്വപ്നം? എന്നാൽ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ സ്വപ്നസമാനമായ അത്തരമൊരു താമസസൗകര്യം ഒരുക്കുകയാണ് കേരളത്തിലെ പ്രമുഖ ബിൽഡറായ ഫേവറിറ്റ് ഹോംസ്. വെൺപാലവട്ടത്താണ് 'ദ ലോറൽസ്' എന്ന പേരിൽ നഗരജീവിതത്തിന്റെ എല്ലാ പ്രൗഢിയും ഉൾക്കൊണ്ട് ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ ഒരുക്കിയിരിക്കുന്നത്.

ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ, സുസ്ഥിരതയും സ്റ്റൈലും ഒത്തുചേർന്ന രൂപകല്പന എന്നിവ ഉറപ്പാക്കുന്ന അപ്പാർട്ട്മെന്റ് സമുച്ചയം കിംസ് ആശുപത്രിക്ക് നേരെ എതിർവശത്തായാണ് സ്ഥിതി ചെയ്യുന്നത്. 2, 3, 4, 5 BHK ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിൽത്തന്നെ 4 & 5 BHK അപ്പാർട്ട്മെന്റുകൾ Duplex അപ്പാർട്ട്മെന്റുകളാണ്.

laurels-lobby

ലുലു മാളിൽ നിന്നും അഞ്ചുമിനിറ്റ് നേരം യാത്ര ചെയ്താൽ ദ ലോറൽസിൽ എത്താം. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്താനാണെങ്കിൽ 10 മിനിറ്റ് നേരത്തെ യാത്ര മാത്രമേ വേണ്ടൂ. ഇതിനെല്ലാം പുറമേ നഗരത്തിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്റർടൈൻമെന്റ് ഹബുകൾ, ടെക്നോളജി പാർക്കുകൾ എന്നിവയെല്ലാം കൈയെത്തും ദൂരത്ത് തന്നെയുണ്ട് എന്നത് ദ ലോറൽസിനെ വ്യത്യസ്തമാക്കുന്നു.

എണ്ണിയാൽ ഒടുങ്ങാത്തത്ര സൗകര്യങ്ങൾ ഒരുക്കിയാണ് ദ ലോറൽസ് ഇവിടേക്ക് താമസക്കാരെ എതിരേൽക്കുന്നത്. മിനി തിയേറ്റർ, ഹെൽത്ത് ക്ലബ്ബ്, കുട്ടികൾക്കായി പ്രത്യേക ഏരിയ ഉള്ള സ്വിമ്മിങ് പൂൾ, ഇൻഡോർ റെക്രിയേഷൻ സെന്റർ, റൂഫ് ടോപ്പിൽ പ്രത്യേക പാർട്ടി ഏരിയ, കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം, കാർ വാഷിനായി പ്രത്യേക ഇടം, ഓരോ കാർ പാർക്കിങ് ഏരിയയിലും ഇലക്ട്രോണിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള പ്രത്യേക സജ്ജീകരണം, തുടങ്ങി ദ ലോറൽസിലെ സൗകര്യങ്ങളുടെ പട്ടിക നീളും. ലോകോത്തര നിലവാരത്തിലുള്ള ജീവിതശൈലി ഉറപ്പുനൽകികൊണ്ടാണ് ഫേവറിറ്റ് ഹോംസ് ദ ലോറൽസ് അവതരിപ്പിച്ചിരിക്കുന്നത്.

ഉന്നത നിലവാരത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് ഓരോ അപ്പാർട്ട്മെന്റിലും ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക്കൽ വർക്കുകൾക്കും പ്ലമിങ് വർക്കുകൾക്കുമെല്ലാം ഉന്നത നിലവാരത്തിലുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾ തന്നെ ഉപയോഗിച്ചിരിക്കുന്നത്.

laurels-pool

ഓട്ടമാറ്റിക് സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയ മൂന്ന് ലിഫ്റ്റുകളാണ് ഉള്ളത്. വിഡിയോ ഡോർ ഫോൺ, ആക്സസ് കൺട്രോൾ സിസ്റ്റം, സിസിടിവികൾ, അപ്പാർട്ട്മെന്റുകൾ തമ്മിലും അപ്പാർട്ട്മെന്റും സെക്യൂരിറ്റി ക്യാബിനും തമ്മിലും ബന്ധിപ്പിക്കുന്ന ഇന്റർകോം സംവിധാനം, ഗ്യാസ് ലീക്ക് ഡിറ്റക്ടർ, മിന്നൽ സുരക്ഷ സംവിധാനങ്ങൾ തുടങ്ങി അപ്പാർട്ട്മെന്റിലെ താമസക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി അനേകം സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ദ ലോറൽസിലെ മറ്റു സൗകര്യങ്ങൾ :

laurels-gym
  1. പൂർണ്ണസജ്ജമായ ജിം, ഫിറ്റ്നസ് ബാർ

  2. ഫൈബർ ടു ഹോം ഇന്റർനെറ്റ് സൗകര്യം

  3. പാർക്കിംഗ് ഏരിയയിൽ ഓട്ടോമാറ്റിക് സെൻസർ ലൈറ്റുകൾ

  4. കൃത്യമായ മാലിന്യ നിർമാർജന സംവിധാനം

  5. വീട്ടുജോലിക്കാർക്കും ഡ്രൈവർമാർക്കുമായി അറ്റാച്ച്ഡ് ബാത്റൂമോടുകൂടിയ പ്രത്യേക മുറികൾ

  6. പാസേജുകളിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സെൻസർ ലൈറ്റുകൾ

Project Name - The Laurels by Favourite Homes

RERA No - K-RERA/PRJ/TVM/004/2023

Project Type - 2, 3, 4 & 5 BHK (Regular & Duplex) Luxury Apartments

Project Location - Opposite KIMS Hospital, Venpalavattom, Trivandrum

Total Units - 99 Luxury Apartments

Contact Nos: - +91-9895994000 (IND), +971-508448772 (UAE)

Project Link: https://www.favouritehomes.com/laurels_luxury_apartment-in-trivandrum/

E-mail: marketing@favouritehomes.com

English Summary- Favourite Homes Laurels-Apartments for Luxury Living

 

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS