'വരന്റെ വീട് ഇഷ്ടമായില്ല' എന്ന് പറഞ്ഞു വിവാഹത്തിന്റെ അന്ന് പിണങ്ങി തിരികെ വീട്ടിൽ എത്തിയ യുവതിയുടെ വാർത്ത പത്രത്തിൽ വായിച്ചു. വളരെ വിഷമം തോന്നി. എന്റെ അഭിപ്രായത്തിൽ എല്ലാ പെൺകുട്ടികളും വിവാഹം കഴിക്കുന്ന പുരുഷന്റെ വീട് കല്യാണത്തിന് മുൻപേ പല പ്രാവശ്യം സന്ദർശിക്കണം. അത് പെൺകുട്ടികളുടെ അവകാശമാണ്.
നിങ്ങൾ പെൺകുട്ടി ആണെങ്കിൽ തീർച്ചയായും ധൈര്യമായി പറയണം
"എനിക്ക് പ്രതിശ്രുത വരന്റെ വീട് കാണണം" എന്ന്. വീടും ആൾക്കാരെയും ഇഷടപ്പെട്ടെങ്കിൽ മാത്രമേ കല്യാണം സമ്മതിക്കാവൂ. അപ്പോൾ ചെറുക്കന്റെ വീട് കാണാൻ പോകുമ്പോൾ മോളെയും കൂടെ കൂട്ടിക്കോ.
അച്ഛൻ അമ്മമാർ ശ്രദ്ധിക്കുമല്ലോ?
മകനാണെങ്കിൽ, പ്രതിശ്രുത വധുവിന്റെ വീട്ടുകാരോട് "ഇങ്ങോട്ടേയ്ക്കു വരുമ്പോൾ, മോളെയും കൂടി കൂട്ടണേ" എന്നും പറയണം. നാലുപേർ ചെയ്യുമ്പോൾ ഇതൊരു ആചാരം ആയിക്കൊള്ളും. വിവാഹത്തിനു മുൻപ് പരസ്പരം സംസാരിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയിട്ട് അധിക കാലം ആയില്ല എന്നും കൂടി കൂട്ടിച്ചേർത്തു വായിക്കണം.
അറേഞ്ച്ഡ് മാര്യേജ് എന്ന വ്യവസ്ഥിതി തുടരുന്നിടത്തോളം കാലം പെണ്ണ് കാണൽ പോലെ, ആണു കാണലും/ ആൺ വീട് കാണലും വേണം. ആണു കാണലിനും/ ആൺ വീട് കാണലിനും ആവണം കൂടുതൽ പരിഗണന കൊടുക്കേണ്ടത്.
English Summary- Visiting Fiances House- Need to break customs