ചെറിയ ബജറ്റിൽ വീടുവയ്ക്കുന്നവർ ശ്രദ്ധിക്കേണ്ട ചില ചെറിയ കാര്യങ്ങൾ...

1255835530
Representative Image: Photo credit: jhorrocks/istock.com
SHARE

ഇനി പറയുന്നത് വലിയ ബജറ്റിൽ വീട് വയ്ക്കുന്ന സമ്പന്നരോടല്ല, ചെറിയ ബജറ്റിൽ വീട് വയ്ക്കുന്ന സാധാരണക്കാരോടാണ്...വലിയ വീട് വയ്ക്കുന്നവർ പ്രഫഷനലുകളായ എൻജിനീയർമാരേയും ആർകിടെക്റ്റുമാരേയുമെല്ലാം സമീപിച്ച് വ്യക്തമായ പ്ലാനും എലിവേഷനുമൊക്കെ തയ്യാർ ചെയ്ത് അതിന്റെ ഗുണവും ദോഷവുമെല്ലാം ആഴത്തിൽ ചർച്ച ചെയ്തിട്ടാകും വീട് പണിയുന്നത്.

എന്നാൽ, സാധാരണക്കാരായ ആളുകൾ വീട് പണിയുന്നത് നാട്ടിലുള്ള അവരുടെ പരിചയത്തിലുള്ള (അത്രക്ക് പ്രഫഷനലുകളൊന്നുമല്ലാത്ത) ആരെക്കൊണ്ടെങ്കിലും പ്ലാനും എലിവേഷനും എസ്റ്റിമേറ്റുമെല്ലാം തയ്യാർ ചെയ്തിട്ടായിരിക്കും. അത്തരക്കാരല്ലാം മോശക്കാരാണ്, ഒട്ടും കഴിവില്ലാത്തവരാണ് എന്നല്ല പറയുന്നത്. പ്ലാനിലും എലിവേഷനിലും മറ്റും സ്ഥിരം അനുവർത്തിച്ചു പോരുന്ന ഒരു പഴഞ്ചൻ രീതിയാണ് ഇത്തരം ചിലർ പലപ്പോഴും അവലംബിച്ചു കാണാറുള്ളത്.

ഉടമയുടെ ചിന്തകൾക്കും ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കുമപ്പുറം, ഇവരുടെ ചില പരീക്ഷണങ്ങളും എളുപ്പവഴികളും ക്ലയന്റിനുമേൽ അടിച്ചേൽപിക്കുന്ന ഒരു പ്രവണത ഇവർക്കുണ്ട്. അത് ഓർമിപ്പിച്ചു എന്ന് മാത്രം.

വീടിന് പ്ലാൻ ചെയ്യുമ്പോൾ കുടുതൽ ശ്രദ്ധിക്കേണ്ടത് അകത്തേക്ക് യഥേഷ്ടം കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിൽ പ്ലാൻ ചെയ്യാനായിരിക്കണം. കിടപ്പുമുറികളെല്ലാം വീടിന്റെ കോർണറിൽ വന്നാൽ മുറികളുടെ രണ്ടു ചുവരുകളിലും ജനലുകൾ വയ്ക്കാം. അതുമൂലം രണ്ട് ഭാഗത്തുനിന്നും മുറികളിലേക്ക് യഥേഷ്ടം കാറ്റും വെളിച്ചവും ലഭിക്കും.

പ്ലോട്ടിന്റെ അസൗകര്യത്തിനനുസരിച്ച് ഏതെങ്കിലുമൊരു കിടപ്പുമുറി ഒരുചുവരിൽ മാത്രം വിൻഡൊ വരുന്ന രീതിയിലാണങ്കിൽ ആ മുറിയുടെ വിൻഡൊചുവർ കിഴക്ക് ഭാഗത്തൊ പടിഞ്ഞാറു ഭാഗത്തൊ വരുംവിധം ചെയ്താൽ അകത്തേക്ക് സൂര്യകാശം ലഭിക്കാൻ അതാണ് കൂടുതൽ നല്ലത്. ജനൽ വയ്ക്കുന്ന ചുവർ തെക്കു-വടക്കു ഭാഗത്തായാൽ അകത്തേക്ക് നല്ല കാറ്റും നേരിട്ടുള്ള സൂര്യപ്രകാശവും ലഭിക്കില്ല. അത് മുറിക്കകത്ത് അസ്വസ്ഥതയുണ്ടാക്കും.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ലിവിങ് ഹാൾ വീടിൻ്റെ കിടപ്പുമുറികൾക്ക് നടുവിൽ പെട്ടുപോയി ഹാളിനകത്തേക്കുള്ള കാറ്റും വെളിച്ചവും തടയുന്ന രീതിയിലാകരുത് എന്നതാണ്. അഥവാ അങ്ങനെ വരുകയാണങ്കിൽ തന്നെ ലിവിങ് ഹാളിന്റെ മുഖ്യവിൻഡൊ ചുവരും (main wall) ഹാളിന് കിഴക്ക് ഭാഗത്തേക്കൊ പടിഞ്ഞാറു ഭാഗത്തേക്കൊ ആയിരിക്കാൻ ശ്രദ്ധിക്കണം.

rectangle-room

കിടപ്പുമുറികൾ ചെയ്യുമ്പോൾ പഴയ രീതിയായ സ്ക്വയർ രീതി മാറ്റി (ഉദാ: 10x10. 12x12 എന്ന രീതി) സ്ക്വയർഫീറ്റ് അധിമാകാതെ (ഉദാ: 8x12. 10x14) എന്ന രീതിയിൽ ചെയ്യുന്നതായിരിക്കും മുറിക്കകത്ത്  കൂടുതൽ സൗകര്യം ലഭിക്കാൻ നല്ലത്. അതുപോലെ, സിറ്റൗട്ടിലെ സീറ്റും (തിണ്ണ) അടുക്കളയിലെ വർക്കിങ് സ്ലാബും, ബാത്ത് റൂമിലെ ക്ളോസറ്റുമെല്ലാം സാധാരണയുള്ള രീതിമാറ്റി വീട്ടിലെ ആളുകളുടെ ഉയരത്തിനും വണ്ണത്തിനും അനുസരിച്ച് ക്രമപ്പെടുത്തി പണിയാൻ ശ്രദ്ധിച്ചാൽ വിട്ടുകാർക്കത് കൂടുതൽ സൗകര്യപ്രദമായിരിക്കും!

വീട് വിഡിയോ കാണാം...

English Summary- Some Useful Tips while Planning a Budget House

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA