മഴക്കാലം; പാമ്പുകടിയേൽക്കുന്നവരുടെ എണ്ണമേറുന്നു: ഇവ ഉറപ്പായും ശ്രദ്ധിക്കുക

snake-house
Representative Image: Photo credit: Ton Bangkeaw/ Shutterstock.com
SHARE

മഴക്കാലത്ത് വീടുകളിൽ പാമ്പുശല്യം താരതമ്യേന കൂടാറുണ്ട്. അതുകൊണ്ടുതന്നെ പാമ്പുകടി കേസുകൾ മഴക്കാലത്ത് വർധിക്കാറുണ്ട്. പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. പൊത്തുകൾ, മാളങ്ങള്‍ എന്നിവ വീട്ടുപരിസരത്തു ഉണ്ടായാല്‍ അവ അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

മഴക്കാലത്ത് ശ്രദ്ധിക്കാം

വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. കരിയില, തടികള്‍, ഓല, കല്ലും കട്ടയും, പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ കൂടി കിടക്കുന്ന സ്ഥലങ്ങള്‍ പാമ്പുകള്‍ക്ക് പ്രിയമുള്ള ഇടങ്ങളാണ്. ഇവയ്ക്കുള്ളില്‍ പാമ്പുകള്‍ കയറി കിടന്നാലും പെട്ടെന്ന് അറിയാന്‍ സാധിക്കില്ല.  വിറകു സൂക്ഷിച്ചുവയ്ക്കുന്ന സ്ഥലങ്ങൾ പരിശോധിക്കുക. സ്റ്റാൻഡ് പോലെ എന്തെങ്കിലും കെട്ടി ഉയരത്തിലേ ഇവ സൂക്ഷിക്കാവൂ. 

അടുക്കള, ജലസംഭരണി തുടങ്ങി തണുപ്പ് ഏറെയുള്ള സ്ഥലങ്ങൾ പ്രത്യേകം സൂക്ഷിക്കണം. ഇവിടം  വൃത്തിയാക്കണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ പ്രത്യേകം നോക്കുക. ഇവ അടച്ചുസൂക്ഷിക്കുക. വീടിനു മുന്നിലിടുന്ന ചവിട്ടി അടക്കം പരിശോധിക്കുക. ഇതിനടിയിലും പാമ്പുകൾ ചുരുണ്ടുകൂടാറുണ്ട്. ചെരുപ്പുകൾ ഇടും മുൻപു പരിശോധിക്കുക. ഇവ അകത്തുതന്നെ സൂക്ഷിക്കുക. 

snake-house
Representative Image: Photo credit: eanstudio/ Shutterstock.com

വീടിന്റെ പരിസരത്ത് കോഴിക്കൂട് ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക. കോഴിക്കൂട്ടില്‍ പാമ്പുകളുടെ സാന്നിധ്യം സാധാരണമാണ്. വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയ്ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ മിച്ചം കഴിക്കാന്‍ എലികള്‍ വരാന്‍ സാധ്യത ഏറെയാണ്‌. ഇവയെ പിടികൂടാന്‍ പാമ്പുകളും ഇവിടേക്ക് എത്താം. അതിനാല്‍ ഇവിടെയും ശ്രദ്ധവേണം.

പാമ്പുകളെ അകറ്റാൻ മറ്റുചില എളുപ്പവഴികൾ

  • വീടിനു ചുറ്റും വെളുത്തുള്ളി ചതച്ച് ഇടാം. വെളുത്തുള്ളി ചതച്ചു വെള്ളത്തില്‍ കലക്കി ഈ വെള്ളം വീട്ടിലും ചുറ്റുപാടിലും തളിക്കുകയും ചെയ്യാം
  • സവാളയുടെ ഗന്ധവും പൊതുവേ പാമ്പുകളെ അകറ്റുന്നതാണ്. സവാള ചതച്ചോ നീരെടുത്ത വെള്ളമോ വീടിനു ചുറ്റും വിതറാം. ഇതിലെ സൾഫറിന്റെ ഗന്ധമാണ് പാമ്പുകൾക്ക് അലോസരമുണ്ടാക്കുന്നത്.
  • നാഫ്തലീന്‍ ഗുളിക, വിനാഗിരി, മണ്ണെണ്ണ തുടങ്ങിയവ വീടിനു ചുറ്റും തളിയ്ക്കുന്നതും പാമ്പിനെ അകറ്റി നിര്‍ത്താനുളള നല്ലൊരു വഴിയാണ്. 
  • ചെണ്ടുമല്ലി (Marigold) പോലുളള ചെടികള്‍ വീടിന്റെ അതിരുകളിൽ വച്ചുപിടിപ്പിക്കാം.ഈ പൂക്കളുടെ ഗന്ധം പൊതുവെ പാമ്പുകൾക്ക് അലോസരമുണ്ടാക്കുന്നതാണ്.
വീട് വിഡിയോസ് കാണാം...

English Summary- Snakes in House Premised during Rainy Season; Prevention Tips

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS