കുടുംബവസ്തു ഭാഗംവയ്ക്കലും അച്ഛന്റെ ദീർഘവീക്ഷണവും; അനുഭവം

abu-house-experience
SHARE

ഞങ്ങൾ സഹോദരീ-സഹോദരങ്ങളാരും സ്വന്തമായി വീട് പണിതിട്ടില്ലാത്ത കാലം. വീട്ടിൽ അംഗസംഖ്യ കൂടുതലുണ്ടായിരുന്നതുകൊണ്ടുതന്നെ കുടുംബവീട്ടിൽ സൗകര്യം കുറഞ്ഞപ്പോഴാണ് കുടുംബവീട് അൽപം വികസിപ്പിച്ചാലൊ എന്ന് ചിന്തിച്ചത്.

കാര്യമറിഞ്ഞപ്പോൾ എന്റെ പിതാവ് പറഞ്ഞു:

"പഴയ ഈ വീടിൻമേൽ ഇനി വികസനമൊന്നും നടത്തേണ്ട. വേണേൽ തൊട്ടപ്പുറത്ത് രണ്ടുമുറി (ഔട്ട് ഹൗസ്) പണിതൊ. ഭാവിയിൽ നിനക്കത് ഉപകാരപ്പെടും" എന്നു കൂടെ പിതാവ് എന്നെ ഓർമ്മിപ്പിച്ചു. (വളരെ ദീർഘ വീക്ഷണത്തോടെയുളള പിതാവിന്റെ ഉപദേശമായിരുന്നു അത്...)

അങ്ങനെ 1995'ലാണ് കുടുംബവീടിന്റെ അടുത്തായി 'ഒരു കുഞ്ഞുവീട്പോലെ' രണ്ടു ബാത് അറ്റാച്ഡ് കിടപ്പുമുറികളുള്ള  ഔട്ട്ഹൗസ് പണിയുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ജനലുകളും കട്ടിളകളുമെല്ലാം കോൺക്രീറ്റിന്റെതാണ് വച്ചത്.

പിന്നീട് പിതാവ് മരണപ്പെടുകയും അതിനുശേഷം കുടുംബവസ്തു ഭാഗംവയ്ക്കുകയും ചെയ്തപ്പോൾ 'ഭാവിയിൽ ഉപകാരപ്പെടുമെന്ന്' പിതാവ് മുൻപ് പറഞ്ഞതുപോലെതന്നെ ഔട്ട്ഹൗസ് നിൽക്കുന്നഭാഗം എന്റെ വസ്തുവിലാണ് കിട്ടിയത്. സഹോദരിക്ക് പുതിയ വീട് വയ്ക്കുവാനായി  കുടുംബവീട് പൊളിച്ചുമാറ്റിയപ്പോൾ ഞാനും കുടുംബവും 2010'വരെ താമസിച്ചത് ഈ കുഞ്ഞു ഔട്ട്ഹൗസിലായിരുന്നു. അന്ന് ഭാഗംവയ്ക്കുംമുൻപ് കുടുംബവസ്തുവിൽ മുതൽമുടക്കിയിരുന്നെങ്കിൽ പിന്നീട് അത് ബുദ്ധിമുട്ടായി മാറിയേനെ.. 2010'ൽ ഈ വീട് അൽപംകൂടെ വികസിപ്പിക്കുകയുണ്ടായി. പിന്നീട് 2019'ലാണ് അത്യാവശ്യം സൗകര്യത്തോടു കൂടിയ പൂർണ്ണരീതിയിലുളള ഒരു വീടാക്കി ഇതിനെ മാറ്റിയത്.

ഇവിടെ പ്രത്യേകം എടുത്ത് പറയേണ്ടുന്ന ഒരു കാര്യം:

1995'ൽ ഔട്ട് ഹൗസ് പണിതപ്പോൾ, വച്ച കോൺക്രീറ്റ് കട്ടിള, ജനലുകളെ കുറിച്ചാണ്. കോൺക്രീറ്റ് കട്ടിള, കോൺക്രീറ്റ് ജനൻ എന്നല്ലാം കേൾക്കുമ്പോൾ ചിലർക്കെങ്കിലും അന്നും ഇന്നും അലർജിയാണ്. (കോൺക്രീറ്റിന്റെ കട്ടിളയും ജനലുകളും വീടിന് വയ്ക്കുന്നത് മാനക്കേടാണ് എന്നുപോലും കരുതുന്നവരുണ്ട്.)

വീട് വികസനത്തിന്റെ ഘട്ടങ്ങളിൽ പുതിയതായി വിടിന് വച്ച നല്ല ഒന്നാംതരം മരത്തിന്റെ കട്ടിള ജനലുകൾ ചിലതല്ലാം ചിതൽ വന്നു നശിച്ചപ്പോഴും, 1995' ൽ വച്ച കോൺക്രീറ്റ് കട്ടിള ജനലുകൾക്ക് മാത്രം ഇരുപത്തിയെട്ട് വർഷത്തിനിപ്പുറവും ഒരു കേടുപാടുകളും വന്നിട്ടില്ല!!

വീട് വിഡിയോസ് കാണാം...

English Summary- House Partition and Reusability- Experience

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA