വീടുപണിത സാധാരണക്കാരനാണോ? എങ്കിൽ നിങ്ങൾ ഈ അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടാകും!

house-emotions
Representative Image: Photo credit: Lindasj22/ Shutterstock.com
SHARE

ഒരു കുഞ്ഞുജനിക്കുന്നതുപോലെതന്നെ, നമ്മുടെ പ്രധാനപ്പെട്ട സന്തോഷങ്ങളിൽ ഒന്നാണ് സമാധാനമായി കഴിഞ്ഞുകൂടാൻ സ്വന്തമായൊരു വീടുണ്ടാകുക എന്നത്. ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരുടെ കാര്യത്തിൽ വിശേഷിച്ചും...ആ യാത്രയിൽ നമ്മൾ സഹിക്കുന്ന ക്ലേശം തന്നെയാണ് രണ്ടും യാഥാർഥ്യമായി കാണുമ്പോൾ നമുക്കുണ്ടാകുന്ന സന്തോഷവും.

ആഴത്തിൽ നിരീക്ഷിച്ചാൽ മുകളിൽ പറഞ്ഞ രണ്ട് സന്തോഷങ്ങൾക്കും ചില സമാനതകൾ കാണാം. വീടുവയ്ക്കാൻ വസ്തു വാങ്ങിയാൽ നമുക്കുള്ളിൽ വലിയ സന്തോഷമാണ്. ആ വസ്തുവിലൊരു വീടുവയ്ക്കാൻ പ്ലാൻ ചെയ്യുമ്പോഴും കുറ്റിയടിക്കുമ്പോഴും തറപ്പണി തുടങ്ങുമ്പോഴുമെല്ലാം നമുക്കുള്ളിലെ സന്തോഷം വർദ്ധിക്കും.

പക്ഷേ, തറപ്പണി തുടങ്ങിയതുമുതൽ പിന്നെ ക്ലേശത്തിന്റെയും ആശങ്കയുടെയും നാളുകളാണ്. സാധനസാമഗ്രികൾ ഓരോന്നും അടുപ്പിക്കുന്നതിനെ കുറിച്ചുള്ള നെട്ടോട്ടവും, തുടങ്ങിവച്ച പണി എങ്ങിനെ പൂർത്തീകരിക്കും എന്നതിനെ ഓർത്തുള്ള ആധിയും ആശങ്കയും, അതിനുവേണ്ടിയുള്ള നെട്ടോട്ടവുമായിരിക്കും പിന്നെ....

വീടിന്റെ ചട്ടക്കൂട് (structure) പൂർത്തീകരിച്ചു കഴിഞ്ഞാൽ പിന്നെ സന്തോഷത്തിന്റെയും ആശങ്കയുടേയും നടുവിലാകും നമ്മൾ. തീർത്ത പണികൾ കാണുമ്പോഴുള്ള സന്തോഷവും, തീർക്കാനുള്ള പണികൾ എങ്ങനെ തീർക്കും എന്ന ആശങ്കയും. ചെയ്താൽ തീരാത്തതും നോക്കിയാൽ കാണാത്തതുമായ പണികളുടെ നാളുകളാണ് പിന്നീട്...

പണികളെല്ലാം കഴിഞ്ഞു ഫിനിഷിങ് ടച്ചിലേക്കുകടക്കുമ്പോൾ ആശങ്കയിൽ നിന്ന് പതിയെ നമ്മൾ പൂർണ്ണമായ സന്തോഷത്തിലേക്ക് തിരിച്ചുവരുന്ന നാളുകളാണ്.. അവസാന മിനുക്കുപണികളും കഴിഞ്ഞു ഗൃഹപ്രവേശത്തിന്റെ ദിവസവും നിശ്ചയിച്ച് അതിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന എന്തെന്നില്ലാത്ത സന്തോഷവും ആനന്ദവും ഒരുകുഞ്ഞു ജനിച്ച് അതിന്റെ  മുഖം ആദ്യമായി കാണുന്നതിന് തുല്യമാണ്.!

വീടുപണിയിൽ ഏർപെട്ടിരിക്കുന്നവരുടെ ഓർമ്മയിലേക്ക് വേണ്ടിയാണ് ഈ കുഞ്ഞുവിവരണം. വീടുപണി എന്ന വലിയ ദൗത്യത്തിന്റെ  നാൾവഴിയിൽ പലവിധ കാരണങ്ങൾകൊണ്ടും മനസ്സ് പതറിപ്പോകുന്ന പലസാഹചര്യവും നേരിടേണ്ടി വന്നേക്കാം. പക്ഷേ, അതിൽ പതറുകയൊ, ആത്മവിശ്വാസവും ശുഭപ്രതീക്ഷയും കൈവിടുകയൊ അരുത്. തുടങ്ങിവെച്ച ദൗത്യം ഭംഗിയായി തന്നെ പൂർത്തീകരിക്കും എന്ന ഉറച്ചവിശ്വാസത്തോടെ ധൈര്യമായി മുന്നോട്ട് പോകുക.

വീടുപണിയുടെ വഴിത്താരയിൽ അനുഭവിക്കുന്ന ഓരോ ക്ലേശവും നാളെയുടെ വലിയ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും വഴിയിലേക്കുള്ള ചെറിയ ചെറിയ പരീക്ഷണങ്ങൾ മാത്രമാണ് എന്ന് ഉറച്ച് വിശ്വസിക്കുക! വീടുപണിയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ പ്രിയ സുഹൃത്തുക്കൾക്കും എല്ലാവിധ നന്മകളും ഭാവുകങ്ങളും ആശംസിക്കുന്നു!

വീട് വിഡിയോസ് കാണാം..

English Summary- Emotional Rollercoaster during House Construction- Experience

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS